Malayalam
ആട് തോമയുടെ മകന്‍ വീണ്ടും അവതരിച്ചു! 24 വര്‍ഷം മുന്‍പത്തെ ലാലേട്ടന്റെ മരണമാസ് എന്‍ട്രി! കാണൂ
ആട് തോമയുടെ മകന്‍ വീണ്ടും അവതരിച്ചു! 24 വര്‍ഷം മുന്‍പത്തെ ലാലേട്ടന്റെ മരണമാസ് എന്‍ട്രി! കാണൂ
ലൂസിഫര്‍ പുതിയൊരു ചരിത്രമായി മാറി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.ഗംഭീരമെന്ന അഭിപ്രായമാണ് സിനിമയ്ക്ക് ഉടനീളം കിട്ടികൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ റെക്കോര്‍ഡ് സൃഷ്ടിച്ചൊരു സിനിമയുണ്ട്.ഭദ്രന്റെ സംവിധാനത്തില്‍ 1995 ല്‍ റിലീസിനെത്തിയ സ്ഫടികത്തിലൂടെ മോഹന്‍ലാല്‍ കാണിച്ചത് പിന്നീട് ഒരിക്കലും കാണിക്കാത്ത മാസാണ്. മലയാളികളുടെ നെഞ്ചില്‍ തോമാച്ചായനായി മോഹന്‍ലാല്‍ അവതരിച്ചിട്ട് ഇന്ന് 24 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആട് തോമയുടെ കഥയുമായി എത്തുന്ന സ്ഫടികം 2 വില്‍ നിന്നും ഓഫീഷ്യല്‍ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. ഇന്ന് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത് ഇതാണ്..
.
1995 മാര്‍ച്ച് മുപ്പതിനായിരുന്നു മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്റെ സംവിധാനത്തില്‍ സ്ഫടികം റിലീസിനെത്തുന്നത്. ആക്ഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ തോമസ് ചാക്കോ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. അപ്പനെ പേടിച്ച് നാട് വിട്ട തോമസ് ചാക്കോ പിന്നീട് ആട് തോമയായി എത്തുന്നതാണ് സിനിമയിലെ ട്വിസ്റ്റ്. വില്ലത്തരം കാണിക്കുന്നവരെ മുണ്ട് ഊരി അടിക്കുകയും പോലീസുകാരനെ ഇടിച്ച് പൊട്ട കിണറ്റില്‍ ഇട്ടതുമടക്കം തോമ വില്ലനായ നായകനായിരുന്നു. മുട്ടനാടിന്റെ നെഞ്ചിലെ ചോര കുടിക്കുന്നതിനാല്‍ ആട് തോമ എന്ന പേരും അദ്ദേഹം സ്വന്തമാക്കി.
.
1995 ലെ ഏറ്റവും സാമ്ബത്തിക ലാഭം കിട്ടിയ സിനിമയായിരുന്നിത്. ഭദ്രന്‍ തിരക്കഥ എഴുതിയ സിനിമയ്ക്ക് രാജേന്ദ്രബാബുവായിരുന്നു സംഭാഷണം ഒരുക്കിയത്. അന്നത്തെ കാലത്ത് അഞ്ച് കോടിയോളം രൂപ സിനിമ സ്വന്തമാക്കിയെന്നാണ് വിക്കി പീഡിയയില്‍ പറയുന്ന കണക്കുകളില്‍ കാണിക്കുന്നത്. ചിത്രത്തില്‍ ആട് തോമയായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഫിലിം ഫെയര്‍ അവാര്‍ഡ്, തുടങ്ങി ആട് തോമയിലൂടെ മോഹന്‍ലാലിനെ തേടി എത്തിയത് ഒരുപാട് അംഗീകാരങ്ങളായിരുന്നു.
തിലകന്‍, ഉര്‍വ്വശി, ചിപ്പി, കെപിഎസി ലളിത, നെടുമുടി വേണു, രാജന്‍ പി ദേവ്, അശോകന്‍, തുടങ്ങി വമ്ബന്‍ താരങ്ങളായിരുന്നു അണിനിരന്നത്.
.
സ്ഫടികം റിലീസിനെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞതിന് ശേഷം സിനിമയ്ക്ക് രണ്ടാം ഭാഗം വരികയാണ്. എന്നാല്‍ ഭദ്രന്റെ സംവിധാനത്തിലല്ല എന്നുള്ളതാണ് ശ്രദ്ധേയം. യുവേഴ്‌സ് ലൗവിംഗ്ലിക്ക് ശേഷം ബിജു കട്ടയ്ക്കലാണ് സ്ഫടികം 2 എന്ന പേരില്‍ സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. ബിജു ജെ കട്ടക്കല്‍ പ്രൊഡക്ഷന്‍സ് ഹോളിവുഡ് കമ്ബനിയായ മൊമെന്റം പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് സ്ഫടികം 2 നിര്‍മ്മിക്കുന്നത്. സ്ഫടികം 2 ഒരു ദിവസം കൊണ്ട് ഉണ്ടായ സിനിമയല്ല. ഏകദേശം നാല് വര്‍ഷത്തെ അദ്ധ്വാനമാണ് സിനിമയ്ക്ക് പിന്നിലെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.
സ്ഫടികം അതിന് ഒരു രണ്ടാം ഭാഗം വരാന്‍ ഒരിക്കലും സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു ഭദ്രന്‍. എത്ര കോടികള്‍ തരാമെന്ന് പറഞ്ഞാലും അതിന് നില്‍ക്കില്ലെന്ന് സംവിധായകന്‍ പലപ്പോഴായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിജു സിനിമ പ്രഖ്യാപിച്ചതോടെ പ്രതികരണവുമായി ഭദ്രനും എത്തിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും പിന്മാറില്ലെന്ന നിലപാടിലായിരുന്നു ബിജു കട്ടക്കല്‍. പഴയ സ്ഫടികവുമായി താരതമ്യം വരാതിരിക്കാനാണ് പുത്തന്‍ റെയ്ബാനെന്ന ആശയവുമായി വന്നത്. റെയ്ബാന്‍ ആര്‍ക്കും ഉപയോഗിക്കാവുന്ന ഗ്ലാസ് അല്ലേ? സ്ഫടികം 2 എന്ന ഈ സിനിമ ഇരുമ്ബന്റെ കഥയാണ് പറയുന്നത്. ആ കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോവുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കിയി
രുന്നു.
.
ഒടുവില്‍ സ്ഫടികം 2 ഇരുമ്ബന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ യാഥാര്‍ഥ്യമായി കൊണ്ടിരിക്കുകയാണ്. സ്ഫിടകം 24 വര്‍ഷം പൂര്‍ത്തിയാക്കിയ മാര്‍ച്ച് മുപ്പതിന് തന്നെ സിനിമയില്‍ നിന്നും ഓഫീഷ്യല്‍ ടീസര്‍ വന്നിരിക്കുകയാണ്. ബിജു അവകാശപ്പെടുന്നത് പോലെ ആട് തോമയുടെ മകന്റെ കഥയാണ് സിനിമയിലൂടെ പറയുന്നതെന്ന സൂചന ടീസറിലുണ്ട്. സ്ഫിടകത്തിലെതിന് സമാനമായ ലോറിയും ആരാധകരെ ത്രസിപ്പിക്കുന്നതുമായ പലതും ടീസറിലുണ്ട്.
മലയാളികളുടെ നെഞ്ചില്‍ തറച്ച തോമാച്ചായന്‍ അവതരിച്ചിട്ട് ഈ മാര്‍ച്ച് മാസം മുപ്പതാം തീയതി 24 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അന്നേ ദിവസം തോമാച്ചായന്റെ മകന്റെ കഥയുമായി എത്തുന്ന സ്പടികം 2 ഇരുമ്ബന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്യുകയാണ്, തോമാച്ചായനെ മലയാളികളുടെ ചങ്കില്‍ കൊത്തിയെങ്കില്‍, തോമയുടെ മകന്‍ ഇരുമ്ബന്‍ സണ്ണിയുടെ പേരും അതെ ചങ്കില്‍ കൊത്തിയിരിക്കും, ഇത് എന്റെ അതിരു കടന്ന ആത്മ വിശ്വാസമോ,അഹങ്കാരമോ അല്ല, മറിച്ചച്ചത് ഇരുമ്ബന്‍ സണ്ണി തോമാച്ചായന്റെ മകനാണ് എന്ന സത്യം. ടീസര്‍ വരുന്നതിന് മുന്‍പായി സംവിധായകന്‍ പറഞ്ഞത് ഇങ്ങനെയാണ്.
ആദ്യം മുതല്‍ വന്ന റിപ്പോര്‍ട്ടുകളില്‍ ബോളിവുഡ് സുന്ദരി സണ്ണി ലിയോണും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ്. കഥാപാത്രത്തിന് പ്രധാന്യമുള്ള വേഷമാണ് സണ്ണിയുടേത്. സ്ഫടികത്തില്‍ തകര്‍ത്തഭിനയിച്ച സില്‍ക്ക് സ്മിതയുടെ മകളുടെ വേഷമാണ് സണ്ണിയുടേത്. ഒരു ഐപിഎസ് ഓഫീസറുടെ വേഷത്തിലായിരിക്കും സണ്ണി ലിയോണ്‍ എത്തുന്നതെന്നും സൂചനയുണ്ട്. അന്ന് സ്ഫടികം വന്നപ്പോഴും സില്‍ക്കിന്റേത് നല്ലൊരു കഥാപാത്രമായിരുന്നു. സണ്ണിയുടേതും അങ്ങനെ തന്നെയാണ്. സിനിമ തിയറ്ററില്‍ വരുമ്ബോഴാണ് യഥാര്‍ത്ഥത്തില്‍ ഇതിലെന്താണെന്ന് ആളുകള്‍ തിരിച്ചറിയൂ. ഇതാണെന്നു ചിത്രത്തെ പറ്റി സംവിധായകൻ ബിജു കട്ടക്കലിന്റെ വാക്കുകൾ .
SPADIKAM 2 teaser release
