തിയ്യേറ്ററുകളെ ചിരിപ്പറമ്പാക്കിയ കിനാവള്ളി 50 ദിവസത്തിലേക്ക് !! ഗൾഫ് രാജ്യങ്ങളിൽ സെപ്റ്റംബർ 20ന് റിലീസ് ചെയ്യും….
പുതുമുഖങ്ങളെ പ്രധാനതാരങ്ങളാക്കി സുഗീത് സംവിധാനം ചെയ്‌ത ഹൊറർ കോമഡി ചിത്രം ‘കിനാവള്ളി’ അൻപതാം ദിവസത്തിലേക്ക്. തിയ്യേറ്ററുകൾ ചിരിപ്പറമ്പാക്കി മാറ്റിയ ചിത്രം കാണാൻ കുടുംബങ്ങളും ഒരുപാടെത്തിയിരുന്നു. വാട്സ്ആപ്പ് കോമെടികളുടെ തള്ളിക്കയറ്റമില്ലാതെ സ്വാഭാവിക നർമ്മം കൊണ്ട് കയ്യിലെടുത്ത ചിത്രത്തിനെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
കേരളത്തിൽ അൻപത് ദിവസത്തിലേക്ക് കടക്കുന്ന ചിത്രം ഗൾഫ് രാജ്യങ്ങളിൽ റിലീസിനൊരുങ്ങുകയാണ്. ഈ മാസം 20ന് ഗൾഫിൽ റിലീസ് ചെയ്യുന്ന ചിത്രം പ്രവാസി മലയാളികളും ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
ഹാസ്യത്തിൽ ഭയത്തിന്റെ മേമ്പൊടി ചേർത്ത് പ്രേക്ഷകരുടെ ഇഷ്ടം സമ്മാനിച്ച ഗാനങ്ങളും സൂപ്പർഹിറ്റായിരുന്നു.
കവി പത്മശ്രീ വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വീട്ടിൽ വച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. പത്തനംതിട്ട...
അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ എട്ടാം പ്രതി നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള...