
Malayalam
സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേയ്ക്ക്…, വേദിയിലിരിക്കുന്ന നടിയെ കാണാന്‍ ഓടി പാഞ്ഞെത്തി ഭീമന് രഘു; വൈറലായി വീഡിയോ
സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേയ്ക്ക്…, വേദിയിലിരിക്കുന്ന നടിയെ കാണാന്‍ ഓടി പാഞ്ഞെത്തി ഭീമന് രഘു; വൈറലായി വീഡിയോ

കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ മറ്റുമായി നിരവധി പേരാണ് താരത്തെ പിന്തുടരുന്നത്. സണ്ണി ലിയോണ്‍ വീണ്ടും മലയാള സിനിമയിലേയ്ക്ക്. കേരളത്തില്‍ എത്തിയ വിവരം താരം തന്നെയാണ് വീഡിയോ പങ്കുവച്ച് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയ സണ്ണി വിളക്ക് തെളിയിക്കുന്നതും പ്രസംഗിക്കുന്നതമാണ് വീഡിയോയില്‍.
സണ്ണിയെ കാണാന്‍ താരത്തിന്റെ മുഖമുള്ള ടീഷര്‍ട്ട് ധരിച്ച് ഓടി വരുന്ന ഭീമന് രഘുവിനെയും വീഡിയോയില്‍ കാണാം. ഭീമന് രഘു ഓടി വരുന്ന ദൃശ്യം പകര്‍ത്തുന്ന ക്യാമറ ടീം അടക്കമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തിരുവനന്തപുരത്താണ് ഷൂട്ടിംഗ് നടക്കുന്നത്.
മധുരരാജ എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. സണ്ണിയെ നായികയാക്കി രംഗീല എന്ന മലയാള ചിത്രം 2019ല്‍ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും ഇതുവരെ ചിത്രം പുറത്തെത്തിയിട്ടില്ല. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടുമില്ല.
ഭീമന് രഘുവിനൊപ്പം ഏത് ചിത്രത്തിലാണ് താരം അഭിനയിക്കുന്നതെന്നും വ്യക്തമല്ല. അതേസമയം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ സണ്ണിയുടേതായി ഒരുങ്ങുന്നുണ്ട്. കൊട്ട്വേഷന്‍ ഗ്യാങ്, ഷീറോ, കൊക കോള, ഹെലെന്, ദ ബാറ്റില്‍ ഓഫ് ഭിമ കോറേഗന്‍, യുഐ എന്നീ ചിത്രങ്ങളാണ് സണ്ണിയുടെതായി ഒരുങ്ങുന്നത്.
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...