Connect with us

അമ്മയിൽ ഇരട്ടി മധുരം ; ‘സുരേഷ് ഗോപിക്ക് സ്നേഹ ചുംബനം നൽകി ഭീമൻ രഘു‘

Actor

അമ്മയിൽ ഇരട്ടി മധുരം ; ‘സുരേഷ് ഗോപിക്ക് സ്നേഹ ചുംബനം നൽകി ഭീമൻ രഘു‘

അമ്മയിൽ ഇരട്ടി മധുരം ; ‘സുരേഷ് ഗോപിക്ക് സ്നേഹ ചുംബനം നൽകി ഭീമൻ രഘു‘

ദിവസങ്ങൾക്ക് മുൻപാണ് ‘അമ്മ’ ജനറൽ ബോഡി മീറ്റിങ്ങ് നടന്നത്. നിരവധി താരങ്ങൾ മീറ്റിങ്ങിനായി എത്തിയിരുന്നു. അതിൽ പ്രധാനമായിരുന്നു സുരേഷ് ​ഗോപി. 27 വർഷങ്ങൾക്കു ശേഷം ശേഷം ‘അമ്മ’ ജനറൽ ബോഡി മീറ്റിങ്ങിലെത്തിയ സുരേഷ് ​ഗോപിക്ക് വലിയ സ്വീകരണമാണ് താരങ്ങൾ നൽകിയത്.

ഇത്തവണ വെറും നടനായല്ല, കേന്ദ്രമന്ത്രിയായാണ് അമ്മയിലേക്ക് അദ്ദേഹം തിരിച്ചെത്തിയത്. നിരവധി താരങ്ങൾ നടനൊപ്പം സെൽഫി എടുത്തിരുന്നു. എന്നാൽ ഇതിനിടയിൽ നടൻ ഭീമൻ രഘു സുരേഷ് ഗോപിക്ക് സ്നേഹ ചുംബനം നൽകുന്ന ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.

അതേസമയം കേന്ദ്ര മന്ത്രിയായി തിരിച്ചെത്തിയ സുരേഷ് ഗോപിയെ അമ്മയുടെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെ ഭീമൻ രഘു അഭിനന്ദിക്കുകയും ചെയ്തിരുന്നു. അമ്മയിൽ സുരേഷ് ഗോപി വന്നെന്നും കേന്ദ്രമന്ത്രിയായാണ് അദ്ദേഹം ഇവിടെ വന്നതെന്നും അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു.

നമുക്കിപ്പോൾ രണ്ടു മന്ത്രിമാരാണ് ഉള്ളത്. കേരള മന്ത്രി ഗണേഷ് കുമാർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി. അമ്മയ്‌ക്ക് അഭിമാനമായ രണ്ടു മന്ത്രിമാർ ഇവിടെയുണ്ട് എന്നുള്ളത് വളരെ നല്ലൊരു കാര്യമാണെന്നും ഭീമൻ രഘു പറഞ്ഞു.

More in Actor

Trending