
News
സംഗീത ജീവിതം മതിയാക്കി റാപ് സൂപ്പര്‍താരം ഡാഡി യാങ്കി
സംഗീത ജീവിതം മതിയാക്കി റാപ് സൂപ്പര്‍താരം ഡാഡി യാങ്കി

ലാറ്റിനമേരിക്കന്‍ പാട്ടുകളിലൂടെ ശ്രദ്ധേയനായ പ്യൂര്‍ട്ടോറിക്കന്‍ റാപ് സൂപ്പര്‍താരം ഡാഡി യാങ്കി സംഗീതം മതിയാക്കി. അവസാനത്തെ സംഗീത പര്യടനം നാട്ടിലെ വേദിയില്‍ സംഘടിപ്പിച്ചാണ് സംഗീത സപര്യക്ക് താരം വിരാമമിട്ടത്. ഗാസൊലീന, ഡെസ്പാസിറ്റോ തുടങ്ങിയ പാട്ടുകളിലൂടെയാണ് താരം ആരാധക മനസുകളില്‍ ചേക്കേറിയത്.
ശിഷ്ട ജീവിതം സഭയ്ക്കും സുവിശേഷത്തിനുമായി മാറ്റിവയ്ക്കുന്നതായും താരം അറിയിച്ചു. ബാരിയോ ഫിനോ, കോണ്‍ കാല്‍മ, റൊംപെ തുടങ്ങിയവയാണ് ഹിറ്റായ മറ്റു പാട്ടുകള്‍. ഡാഡി യാങ്കിയെപ്പോലെ പ്യൂര്‍ട്ടോറിക്കന്‍ ഗായകര്‍ ഒട്ടേറെപ്പേര്‍ സുവിശേഷ ജീവിതത്തിനായി പാട്ടു നിര്‍ത്തിയവരാണ്
‘ഒരുവന് ലോകം മുഴുവന്‍ നേടിയാലും ആത്മാവ് നഷ്ടപ്പെട്ടാല്‍ എന്തു പ്രയോജനം’ എന്നു ചോദിച്ചാണ് താരം കണ്ണീര് വാര്‍ത്തത്. ഇനി റമോണ്‍ അയാല റോഡ്രിഗൂസ് എന്ന യഥാര്‍ഥ പേരിലേക്ക് മടങ്ങുമെന്നും 46കാരന് പ്രഖ്യാപിച്ചു.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കിതിരെ പോക്സോ കേസ് വന്നിരുന്നത്. ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രവർത്തിച്ചതിന് സംവിധായകൻ വിഘ്നേഷ് ശിവനും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...