താങ്കള്‍ ദയവുചെയ്ത് ഫൈനല്‍ മത്സരം കാണരുത്; അമിതാഭ് ബച്ചനോട് അപേക്ഷയുമായി ആരാധകര്‍
Published on

ന്യൂസിലന്‍ഡിനെതിരായ തകര്‍പ്പന്‍ വിജയത്തോടെ ലോകകപ്പ് ക്രിക്കറ്റിന്റെ ഫെനലിലെത്തിയിരിക്കുകയാണ് ഇന്ത്യ. വിരാട് കോലിയുടേയും ശ്രേയസ് അയ്യരുടേയും സെഞ്ച്വറികളും ഷമിയുടെ ഏഴുവിക്കറ്റ് നേട്ടവുമെല്ലാമാണ് ഇന്ത്യയെ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിലേക്കെത്തിച്ചത്.
ഈ വിജയത്തെ അഭിനന്ദിച്ചുകൊണ്ട് ചലച്ചിത്രലോകത്തുനിന്നും നിരവധി പേര് രംഗത്തെത്തിയിരുന്നു. അതില്‍ നടന് അമിതാഭ് ബച്ചന്റെ ട്വീറ്റും അതിന് ക്രിക്കറ്റ് ആരാധകര്‍ നല്കിയ മറുപടിയുമാണിപ്പോള്‍ വൈറല്‍.
ഞാന്‍ കണ്ടില്ലെങ്കില്‍ നമ്മള് വിജയിക്കും എന്നായിരുന്നു ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ പ്രവേശനത്തേക്കുറിച്ചുള്ള ബിഗ് ബിയുടെ ട്വീറ്റ്. ബുധനാഴ്ച രാത്രി പത്തേ മുപ്പത്തിരണ്ടിന് ചെയ്ത ട്വീറ്റ് നിമിഷങ്ങള്‍ക്കുള്ളിലാണ് കത്തിപ്പടര്‍ന്നത്.
അമിതാഭ് ബച്ചന്റെ രസകരമായ ട്വീറ്റിന് അതേരീതിയില്‍ത്തന്നെ പ്രതികരണങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായെത്തി. താങ്കള്‍ ദയവുചെയ്ത് ഫൈനല്‍ മത്സരം കാണരുതെന്നായിരുന്നു അതില്‍ മിക്കവരും കമന്റ് ചെയ്തത്.
ഫൈനല്‍ മത്സരം നടക്കുമ്പോള്‍ കണ്ണുകെട്ടിയിരിക്കാന്‍ ആവശ്യപ്പെട്ടവരും ഉണ്ട്. മീമുകള്‍ പോസ്റ്റ് ചെയ്തവര്‍ വേറെയുമുണ്ട്. രണ്ടുമില്ല്യണിലേറെ പേരാണ് അമിതാഭ് ബച്ചന്റെ ഈ ട്വീറ്റ് ഇതുവരെ കണ്ടത്.
കഴിഞ്ഞ ലോകകപ്പ് സെമിയിലേറ്റ തോല്‍വിക്ക് അതേ കെയ്ന്‍ വില്യംസണോടും സംഘത്തോടും കണക്ക് തീര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. 70 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ നാലാം ഫൈനല്‍. ഇന്ത്യ ഉയര്‍ത്തിയ 398 റണ്‍സ് വിജലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവീസ് 48.5 ഓവറില്‍ 327 റണ്‍സിന് ഓള്‍ഔട്ടായി.
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...