ക്യാമറയ്ക്ക് മുന്നില്‍ നിന്നും വസ്ത്രം മാറുന്ന കാജോള്‍, രശ്മികയുടെ വീഡിയോയ്ക്ക് പിന്നാലെ കാജോളും; വീഡിയോ മലയാളി അക്കൗണ്ടില്‍
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടി രശ്മിക മന്ദാനയുടേതെന്ന പേരില്‍ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ചത്. ഇതിന് പിന്നാലെ ബോളിവുഡ് നടി കജോളിന്റെ വീഡിയോയാണ് ഒരു മലയാളി പേരുള്ള ഇന്‍സ്റ്റാഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കജോള്‍ വസ്ത്രം മാറുന്നു എന്ന രീതിയിലുള്ള തലക്കെട്ടുകളോടെയാണ് വീഡിയോ വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നത്.
പലതിനും ലക്ഷങ്ങളാണ് കാഴ്ചക്കാര്‍. വിവിധ തലക്കെട്ടുകളില്‍ യൂട്യൂബിലും ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. വീഡിയോക്ക് പുറമേ നിരവധി സ്‌ക്രീന്‍ഷോട്ടുകളും പങ്കുവെയ്ക്കപ്പെടുന്നവയില്‍ ഉള്‍പ്പെടുന്നു. കജോളിന്റേതെന്ന വ്യാജേന പ്രചരിക്കുന്ന വീഡിയോ ഡീപ് ഫേക്ക് ആണെന്ന് ഫാക്ട് ചെക്ക് വെബ്‌സൈറ്റായ ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്തു.
ഒരു സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറിന്റെ ദൃശ്യത്തില്‍ നടിയുടെ മുഖം കൃത്രിമമായി ചേര്‍ക്കുകയായിരുന്നുവെന്നും ബൂം ലൈവ് റിപ്പോര്‍ട്ടിലുണ്ട്. ഒരു ടിക് ടോക് അക്കൗണ്ടിലാണ് ഈ വീഡിയോ ഉണ്ടാക്കാനുപയോഗിച്ച യഥാര്‍ത്ഥ ദൃശ്യം അപ് ലോഡ് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ അഞ്ചിനാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
ടിക് ടോക്കിലെ ഗെറ്റ് റെഡി വിത് മീ എന്ന ട്രെന്‍ഡിനനുസരിച്ച് തയ്യാറാക്കിയ വീഡിയോ ആണിത്. സ്വന്തം ദൈനംദിന കാര്യങ്ങളാണ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ഇതുവഴി പങ്കുവെയ്ക്കുന്നത്. തങ്ങളുടെ ഫോളോവര്‍മാരുമായി അടുത്തബന്ധം പുലര്‍ത്തുക എന്ന ലക്ഷ്യമാണിതിനുള്ളത്. അതേസമയം കജോളിന്റെ വ്യാജവീഡിയോയ്ക്ക് ആധാരമായ യഥാര്‍ത്ഥ വീഡിയോ പോസ്റ്റ് ചെയ്ത പേജിന്റെ വിശദാംശങ്ങള്‍ ബൂം ലൈവ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ കജോള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടി രശ്മികയുടെ വ്യാജ വീഡിയോ പുറത്തുവന്നതോടെയാണ് ഡീപ് ഫേക്ക് എന്ന സാങ്കേതികവിദ്യയേക്കുറിച്ചും വാക്കിനേക്കുറിച്ചും ഏവരും ചര്‍ച്ച ചെയ്യുന്നത്. ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്.
പിന്നീട് വീഡിയോയിലുള്ളത് താനാണെന്നുപറഞ്ഞ് സാറ പട്ടേല്‍ എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ രംഗത്തെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് 19കാരനെ പോലീസ് ചോദ്യംചെയ്തിരുന്നു. ബിഹാര്‍ സ്വദേശിയായ യുവാവിനെയാണ് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. നടിയുടെ ഡീപ്‌ഫേക്ക് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ആദ്യം അപ് ലോഡ് ചെയ്തത് ഇയാളാണെന്നാണ് പോലീസിന്റെ സംശയം.
