Actor
ട്രെയിനില്‍ വെച്ച് അക്ഷയ് കുമാറിനെ കൊള്ളയടിച്ച് ചമ്പല്‍ കൊള്ളസംഘം; ചെരുപ്പടക്കം കൊണ്ടു പോയി
ട്രെയിനില്‍ വെച്ച് അക്ഷയ് കുമാറിനെ കൊള്ളയടിച്ച് ചമ്പല്‍ കൊള്ളസംഘം; ചെരുപ്പടക്കം കൊണ്ടു പോയി
നിരവധി ആരാധകരുള്ള, ബോളിവുഡില്‍ ഏറെ താരമൂല്യമുള്ള നടനാണ് അക്ഷയ് കുമാര്‍. ഏറെ കഷ്ടപ്പെട്ടാണ് അദ്ദേഹം തന്റെ കരിയര്‍ പടുത്തുയര്‍ത്തിയത്. സിനിമയിലെത്തും മുമ്പ് പല ജോലികളും അദ്ദേഹം ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള നാളുകളിലൊന്നില്‍ ചമ്പല്‍ കൊ ള്ളസംഘത്തെ അഭിമുഖീകരിച്ചിട്ടുണ്ടെന്ന് പറയുകയാണ് താരം. അനുപം ഖേര്‍ നയിക്കുന്ന ടോക്ക് ഷോയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.
തീവണ്ടി ചമ്പലില്‍ എത്തിയപ്പോള്‍ ഏതാനും കൊ ള്ളക്കാര്‍ തീവണ്ടിയില്‍ക്കയറി. ഈ സമയം ഉറങ്ങിക്കൊണ്ടിരുന്ന തനിക്ക് പെട്ടന്ന് കൊ ള്ളസംഘത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടു. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി സീറ്റില്‍ത്തന്നെ ഉറക്കം നടിച്ചുകിടന്നു.
ചെരിപ്പുള്‍പ്പെടെ ഒന്നൊഴിയാതെ എല്ലാം കൊ ള്ളയടിക്കപ്പെട്ടു. ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ വെറുംകയ്യോടെയാണ് ഇറങ്ങിയതെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
സിനിമയിലെത്തുംമുമ്പുള്ള തന്റെ കഥകള്‍ ഇതാദ്യമായല്ല അക്ഷയ് കുമാര്‍ തുറന്നുപറയുന്നത്. ചാന്ദ്‌നി ചൗക്കില്‍ താനുള്‍പ്പെടെ 24 പേര്‍ ഒരേ വീട്ടില്‍ താമസിച്ച കഥ ഈയിടെ അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞിരുന്നു.
എല്ലാവരും ഒരേമുറിയിലായിരുന്നു ഉറങ്ങിയിരുന്നത്. രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യാന്‍ പോകണമെങ്കില്‍ ഒരാള്‍ക്ക് അടുത്തയാളുടെ മുകളിലൂടെ ചാടണമായിരുന്നുവെന്നും അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.
