ഓസിഡി ഉള്ള ആളിനൊപ്പം ജീവിച്ച് ഇപ്പൊ എനിക്കും ഓസിഡി ആയി, ഏതെങ്കിലും ഒന്ന് സംഭവിക്കണമല്ലോ, ഒന്നുകിൽ ഞാൻ മാറണം അല്ലെങ്കിൽ അദ്ദേഹം മാറണം’; നിത്യ ദാസ്

താഹ സംവിധാനം ചെയ്ത മലയാളത്തിൽ ഇറങ്ങിയ മികച്ച കോമഡി സിനിമകളിൽ ഒന്നായിരുന്നു ദിലീപ് നായകനായി എത്തിയ ‘ഈ പറക്കും തളിക’. താമരാക്ഷൻ പിള്ള ബസും, ഉണ്ണിയും, സുന്ദരനും എസ്.ഐ വീരപ്പൻ കുറുപ്പും, കോശിയും അങ്ങനെ പ്രേക്ഷകരും എപ്പോഴും ഓർത്തിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങളുള്ള സിനിമയായിരുന്നു അത്. അതിലെ നായികാ കഥാപാത്രമായ ബാസന്തിയെയും അത്ര പെട്ടന്ന് മലയാളികൾക്ക് മറക്കാൻ പറ്റുകയില്ല.. ഈ ചിത്രത്തിലൂടെ ദിലീപിന്റെ നായികയായാണ് നടി നിത്യദാസ് സിനിമയിലേക്ക് എത്തുന്നത്.
സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലും മിനിസ്ക്രീനിലുമൊക്കെയായി തിരക്കുള്ള താരമാണ് നിത്യദാസ്. അഭിനയത്തിൽ തുടരാതെ വിവാഹം കഴിഞ്ഞ് കുടുംബിനിയായി മാറിയെങ്കിലും നിത്യ ഇന്നും മലയാളി സിനിമാ പ്രേമികളെ സംബന്ധിച്ച് ഇഷ്ടപ്പെട്ട നായികമാരിൽ ഒരാൾ തന്നെയാണ്. പങ്കെടുക്കുന്ന അഭിമുഖങ്ങളിൽ ഒക്കെ വെട്ടിത്തുറന്നു സംസാരിക്കാറുള്ളത് കൊണ്ട് നിത്യയുടെ അഭിമുഖങ്ങൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറാറുണ്ട്. ഇത്തരത്തിൽ ഒരു അഭിമുഖത്തിൽ നിത്യ തന്റെ ഭർത്താവിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
“ഇന്റർവ്യൂവിൽ ഒക്കെ ഞാൻ ഇങ്ങിനെ തുറന്നടിച്ചു സംസാരിക്കുന്നതിനു എനിക്ക് നല്ല ചീത്ത വീട്ടിൽ നിന്നൊക്കെ കിട്ടാറുണ്ട്. ഹസ്ബന്റിനെ കുറിച്ചാണ് മിക്കപ്പോഴും ഇങ്ങിനെ ഓപ്പൺ ആയി പറയാറുള്ളത്. മിക്ക ആളുകളുടെയും വിചാരം ഞാൻ എല്ലാ അഭിമുഖത്തിലും എന്റെ ഭർത്താവിനെക്കുറിച്ച് വളരെ മോശമായ കാര്യങ്ങളാണ് സംസാരിക്കുന്നത് എന്നാണ്. എന്നാൽ അങ്ങിനെ അല്ല. ഞാൻ നല്ല കാര്യങ്ങൾ നല്ല രീതിയിലാണ് പറയുന്നത്.
പക്ഷെ ആൾക്കാർ അത് എടുക്കുന്നത് വളരെ മോശമായ രീതിയിലാണ്. ഏതോ ഒരു അഭിമുഖത്തിൽ ഞാൻ പറഞ്ഞു എന്റെ ഭർത്താവ് എല്ലാ സാധനങ്ങളും വീടുമൊക്കെ നല്ല ക്ളീനക്കി വയ്ക്കും എന്ന്. ഇതേപ്പറ്റി പിന്നീട് കുറെ ട്രോളൊക്കെ വന്നു. ജയറാമേട്ടൻ ഭാര്യ വരും മുൻപ് ജോലിക്കാരെ കൊണ്ടുവന്നു വീടൊക്കെ ക്ളീനക്കുന്ന ഒരു പഴയ സിനിമയിലെ സീൻ ഉണ്ട്, അതൊക്കെ ഇതിനു ട്രോളായിട്ട് വന്നത് ഞാൻ കണ്ടു.
പക്ഷെ ഞാൻ പറഞ്ഞത് സത്യമാണ്. ഞാൻ അദ്ദേഹത്തിന്റെ നല്ലൊരു ക്വാളിറ്റി ആയിരുന്നു പറഞ്ഞത്. വൃത്തിയൊക്കെ നല്ല ക്വളിറ്റി തന്നെയാണ് എങ്കിലും കുറച്ച് ഓസിഡി കൂടിയാണ് ആൾ. ഓസിഡി ഉള്ള ആളിനൊപ്പം ജീവിച്ച് ഇപ്പൊ എനിക്കും ഓസിഡി ആയി. ഏതെങ്കിലും ഒന്ന് സംഭവിക്കണമല്ലോ, ഒന്നുകിൽ ഞാൻ മാറണം അല്ലെങ്കിൽ അദ്ദേഹം മാറണം. അതുകൊണ്ട് ഞാൻ അങ്ങ് മാറി. എല്ലാവരും എന്നോട് ചോദിച്ചിട്ടുണ്ട് മലയാളിയെ കല്യാണം കഴിക്കാതെ പഞ്ചാബിയെ കല്യാണം കഴിച്ചത് എന്താണെന്ന്.
എന്റെ വീട്ടിലൊക്കെ എന്റെ അച്ഛനെക്കാളും സാധനങ്ങൾ ഒക്കെ അടുക്കി വൃത്തിയാക്കി സൂക്ഷിക്കുന്നത് എന്റെ അമ്മയാണ്. അച്ഛൻ കഴിച്ചിട്ടൊക്കെ ഓരോന്ന് ഇട്ടിട്ട് പോകുന്ന രീതിയാണ്. ഞാൻ എന്റെ ഭർത്താവിനെ കണ്ടപ്പോൾ ആൾ എല്ലാം വൃത്തിയായി ഒതുക്കി സൂക്ഷിക്കുന്നു, എല്ലാം ചിട്ടയോടെ ചെയ്യുന്നു. ഞാൻ വിചാരിച്ചു കല്യാണം കഴിച്ചാൽ കുറച്ചുകൂടി എളുപ്പം ആയിരിക്കും പണിയൊക്കെ കുറഞ്ഞു കിട്ടും എന്ന്. പക്ഷെ ഇത് ഓസിഡി ആണെന്ന് ഞാൻ അറിഞ്ഞില്ല” – നിത്യ ദാസ് പറയുന്നു.
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര2. പലപ്പോഴും ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ നടന്ന അപകടങ്ങളെ കുറിച്ച് വാർത്തകൾ പുറത്തെത്താറുണ്ട്....
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. നടന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിക്കുകയും...
കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും, ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർത്ഥികളുടെ...