നിനക്ക് ഏത് സമയത്ത് വേണമെങ്കിലും എന്നെ വിളിക്കാം,ഞാന്‍ എപ്പോഴും കൂടെയുണ്ടാവും; യുവയുമായുള്ള പ്രണയം തുടങ്ങിയതിനെക്കുറിച്ച് മൃദുല
ടെലിവിഷൻ പ്രേക്ഷകർക്ക് സുപിരിചിതയാണ് മൃദുല വിജയ്. സിനിമാ രംഗത്താണ് കരിയറിന് തുടക്കം കുറിച്ചതെങ്കിലും നടി ശ്രദ്ധിക്കപ്പെട്ടത് സീരിയലുകളിലൂടെയാണ്. ടെലിവിഷൻ ഷോകളും മൃദുലയുടെ ജനപ്രീതി വർധിപ്പിച്ചു. കരിയറിലെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് മൃദുല വിവാഹിതയാകുന്നത്. ഭർത്താവ് യുവ കൃഷ്ണയും സീരിയൽ രംഗത്ത് സജീവമാണ്. ധ്വനി കൃഷ്ണ എന്ന മകളും ദമ്പതികൾക്ക് പിറന്നു.
സ്റ്റാര്‍ മാജിക്കിലെ സ്ഥിരം താരമായി മാറിയിരിക്കുകയാണ് മൃദുല വിജയ്. സമയം കിട്ടുമ്പോഴെല്ലാം യുവയും ഷോയിലേക്ക് എത്തുന്നുണ്ട്. തങ്ങളുടെ പ്രണയം തുടങ്ങിയതിനെക്കുറിച്ചുള്ള ഇവരുടെ തുറന്നുപറച്ചില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. പ്രണയകാലത്ത് റെമോയായിരുന്നു യുവയെന്ന് മൃദുല പറയുന്നു. ഒരു ബര്‍ത്ത് ഡേ പാര്‍ട്ടി കഴിഞ്ഞ് തിരിച്ച് എന്നെ വീട്ടിലേക്ക് വിട്ടത് യുവയാണ്. കാറില്‍ ഞങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. വൈകുന്നേരം അഞ്ച് മണി സമയത്തായിരുന്നു അത്. വേറെ കുറച്ച് ഇഷ്യൂസൊക്കെയായി ഞാന്‍ അത്ര നല്ല അവസ്ഥയിലായിരുന്നില്ല അന്നേരം. പൊതുവെ അങ്ങനെ പുറത്തേക്കൊന്നും പോവാറില്ലായിരുന്നു. ഏട്ടനെ വിശ്വാസമുള്ളത് കൊണ്ടാണ് അമ്മ അന്ന് പോവാന്‍ സമ്മതം തന്നത്.
നിനക്ക് ഏത് സമയത്ത് വേണമെങ്കിലും എന്നെ വിളിക്കാം. ഞാന്‍ എപ്പോഴും കൂടെയുണ്ടാവും. എന്നും ഒപ്പമുണ്ടാവുമെന്നുമായിരുന്നു അന്ന് എന്നെ വിടുമ്പോള്‍ പറഞ്ഞത്. എന്റെ കണ്ണില്‍ നോക്കിയായിരുന്നു ഏട്ടന്‍ സംസാരിച്ചത്. ആ നിമിഷങ്ങള്‍ ഇവിടെ ഒന്നുകൂടി പുനരാവിഷ്‌ക്കരിക്കണമെന്നായിരുന്നു ലക്ഷ്മി നക്ഷത്ര പറഞ്ഞത്.
ഇംഗ്ലീഷില്‍ പറയുന്നതാണല്ലോ കുറച്ചൂടെ പ്രൊഫഷണല്‍. ഞാന്‍ ഒലിപ്പീരാണെന്ന് തോന്നാന്‍ പാടില്ലല്ലോ. ഇറങ്ങാന്‍ നേരത്തായിരുന്നു ഞാന്‍ ഇത് പറഞ്ഞതെന്നുമായിരുന്നു യുവ പറഞ്ഞത്. അങ്ങനെയാണ് ഉള്ളിലൊരു ഇഷ്ടം വന്നതെന്നായിരുന്നു മൃദുല പറഞ്ഞത്. അതുകഴിഞ്ഞ് ഞങ്ങള്‍ മെസ്സേജ് അയയ്ക്കുമായിരുന്നു. ആ സമയത്ത് ഞങ്ങള്‍ക്ക് കല്യാണം ആലോചിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ ഒന്നൂടെ കണ്ടു. കഴിഞ്ഞുപോയ കാലത്തെക്കുറിച്ചൊക്കെ സംസാരിച്ചു. ജാതകം നോക്കിയപ്പോള്‍ ചേര്‍ച്ചയുണ്ടായിരുന്നു. അങ്ങനെയാണ് വിവാഹം നടത്തിയതെന്നുമായിരുന്നു യുവയും മൃദുലയും പറഞ്ഞത്.
വിവാഹ ശേഷവും മൃദുല അഭിനയിക്കുമെന്നും, അതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും യുവ പറഞ്ഞിരുന്നു. പ്രസവ സമയത്തെ ഇടവേളയ്ക്ക് ശേഷമായി വീണ്ടും മൃദുല തിരികെ എത്തിയപ്പോള്‍ സന്തോഷം അറിയിച്ച് യുവയും കൂടെയുണ്ടായിരുന്നു. അന്ന് എങ്ങനെയാണോ കെയര്‍ ചെയ്തിരുന്നത് അത് കൂടിയെന്നേയുള്ളൂ. പ്രസവ സമയത്ത് ഏട്ടനും ലേബര്‍ റൂമില്‍ കൂടെയുണ്ടായിരുന്നു. ഏട്ടന്റെ ശബ്ദമായിരുന്നു ഞാന്‍ കേട്ടത്. പോസ്റ്റ്പാര്‍ട്ടം സമയത്തും ഏട്ടന്‍ ചേര്‍ത്തുപിടിച്ചിരുന്നുവെന്നും മൃദുല പറഞ്ഞിരുന്നു.