ഫിയോക്കിന്റെ തീരുമാനം വലിയ താരങ്ങൾ അഭിനയിക്കാത്ത ചെറുകിട സിനിമകളെ തീർച്ചയായും ബാധിക്കും ; ലുക്മാൻ
ഓപ്പറേഷന്‍ ജാവ, ഉണ്ട, തല്ലുമാല, സൗദി വെള്ളയ്ക്ക തുടങ്ങിയ സിനിമകളില്‍ വളരെ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രദ്ധനേടിയിട്ടുള്ള നടനാണ് ലുക്മാന്‍ അവറാന്‍. ‘രോമാഞ്ചം’, ‘2018’ എന്നീ സിനിമകൾ മാറ്റി നിർത്തിയാൽ ഒട്ടുമിക്ക ചിത്രങ്ങളും ഈ വർഷം കേരള ബോക്‌സ് ഓഫീസിൽ വിജയം നേടാൻ സാധിക്കാതെ പോയവയാണ്.
മലയാള സിനിമാ വ്യവസായം ഒരു ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതുകൊണ്ട് ഈ സാഹചര്യത്തിൽ നിലവാരം കുറഞ്ഞ സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കേണ്ടെന്ന് ഫിയോക്ക് തീരുമാനമെടുത്തു. ഈ വിഷയത്തിൽ നടൻ പ്രതികരിക്കുകയാണ് നടൻ ലുക്മാൻ.
‘ഫിയോക്കിന്റെ തീരുമാനം വലിയ താരങ്ങൾ അഭിനയിക്കാത്ത ചെറുകിട സിനിമകളെ തീർച്ചയായും ബാധിക്കുമെന്നാണ് ലുക്മാൻ മാധ്യമങ്ങളോട് പറഞ്ഞത്. സിനിമാ വ്യവസായം മുമ്പും ഇത്തരം പ്രശ്‌നങ്ങൾ നേരിട്ടിട്ടുണ്ടെന്നും അവ മറികടക്കാനുള്ള വഴികൾ കണ്ടെത്തിയിട്ടുണ്ടെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നത്തെ കാലത്ത് പ്രേക്ഷകർതങ്ങളുടെ സമയത്തിനും പണത്തിനും വലിയ വില കൊടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തിയേറ്ററുകളിൽ കാണേണ്ട സിനിമകൾ തിരഞ്ഞെടുക്കാൻ അവർക്കും സാധിക്കുന്നുണ്ട്, നടൻ വ്യക്തമാക്കി
