Connect with us

‘മടങ്ങി വരുമ്പോൾ ചില ലിമിറ്റേഷൻസ് ഒക്കെ എനിക്കും തോന്നിയിരുന്നു, പ്രായം, 30ന് മുകളിലായി. ഒരു കുട്ടിയുടെ അമ്മയായി. സിനിമയിൽ ആ സ്റ്റിഗ്മ ഇപ്പോഴും ഉണ്ട്; നവ്യ നായർ

Movies

‘മടങ്ങി വരുമ്പോൾ ചില ലിമിറ്റേഷൻസ് ഒക്കെ എനിക്കും തോന്നിയിരുന്നു, പ്രായം, 30ന് മുകളിലായി. ഒരു കുട്ടിയുടെ അമ്മയായി. സിനിമയിൽ ആ സ്റ്റിഗ്മ ഇപ്പോഴും ഉണ്ട്; നവ്യ നായർ

‘മടങ്ങി വരുമ്പോൾ ചില ലിമിറ്റേഷൻസ് ഒക്കെ എനിക്കും തോന്നിയിരുന്നു, പ്രായം, 30ന് മുകളിലായി. ഒരു കുട്ടിയുടെ അമ്മയായി. സിനിമയിൽ ആ സ്റ്റിഗ്മ ഇപ്പോഴും ഉണ്ട്; നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയാ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക് അതിനു മുൻപ് ദൃശ്യത്തിന്റെ കന്നഡ പതിപ്പിൽ നവ്യ അഭിനയിച്ചിരുന്നു. ഒരുത്തീക്ക് ശേഷം ഒരു വർഷത്തിന് ശേഷമാണു നവ്യയുടെ അടുത്ത സിനിമ റിലീസിനെത്തുന്നത്.

സൈജു കുറുപ്പ് നായകനാകുന്ന ജാനകി ജാനെയാണ് നവ്യയുടെ പുതിയ സിനിമ. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നവ്യ ഇപ്പോൾ. അതിനിടെ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നവ്യ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. തന്റെ തിരിച്ചുവരവിനെ കുറിച്ചും പ്രായം 30 കടന്നാൽ മലയാള സിനിമയിൽ ഉള്ള പ്രശ്നങ്ങളെ കുറിച്ചുമൊക്കെയാണ് നവ്യ സംസാരിച്ചത്. 30 + സ്റ്റിഗ്മ സിനിമയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നാണ് താരം പറഞ്ഞത്.

സിനിമയിൽ നിന്ന് മാറി നിന്നപ്പോൾ ഒരു തരം ഒറ്റപ്പെടൽ തോന്നിയിട്ടുണ്ട്. ഒന്നും ചെയ്യാൻ ഇല്ലാത്ത പോലൊരു അവസ്ഥ, മുന്നിലേക്ക് എന്തെന്ന് ഉള്ള ചിന്ത. അതൊക്കെ ബാധിച്ചിരുന്ന കാര്യങ്ങൾ ആയിരുന്നു. അതിനെ മറികടക്കാനായി പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. സ്വാഭാവികമായി സംഭവിച്ചതാണ്. പിന്നെ എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് പോവുകയായിരുന്നു. സിനിമ കാണൽ, ഡാൻസ്, അതിനിടെ മോൻ ആയി, പിന്നെ അവന്റെ കാര്യങ്ങളൊക്കെ നോക്കി അങ്ങനെ മുന്നോട്ട് പോവുകയായിരുന്നു,’ നവ്യ പറഞ്ഞു.

‘മടങ്ങി വരുമ്പോൾ ചില ലിമിറ്റേഷൻസ് ഒക്കെ എനിക്കും തോന്നിയിരുന്നു. നമ്മുടെ പ്രായം, 30ന് മുകളിലായി. ഒരു കുട്ടിയുടെ അമ്മയായി. സിനിമയിൽ ആ സ്റ്റിഗ്മ ഇപ്പോഴും ഉണ്ട്. പക്ഷെ ഒരു ആക്ടറെ സംബന്ധിച്ച് അവർ വിവാഹം കഴിക്കുന്നതും കുട്ടിയാകുന്നതുമൊക്കെ സ്വാഭാവികമായ കാര്യങ്ങളാണ്. എന്നാൽ കുട്ടി ഒക്കെ ആയ ശേഷം നമ്മുടെ ശരീരമൊക്കെ മാറി പോയാൽ ചിലപ്പോൾ പ്രശ്‌നമാണ്,’

‘ഇതൊരു എന്റർടൈൻമെന്റ് ഇൻഡസ്ട്രി ആയത് കൊണ്ട് തന്നെ നമ്മുടെ ശരീരവും അതിന്റെ രൂപവുമൊക്കെ പ്രധാനമാണ്. അതല്ലാതെ ഒരു കാറ്റഗറൈസേഷൻ മറ്റെല്ലാ ജോലിയിലെയും പോലെ ഉണ്ടാവണം. അതാണ് നല്ലത്. സിനിമയിലും അങ്ങനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം,’ നവ്യ പറഞ്ഞു.

പുതിയ പ്രമോഷൻ രീതികളിലും റിവ്യൂകളിലുമൊക്കെ ഉള്ള തന്റെ അഭിപ്രായവും നവ്യ പങ്കുവയ്ക്കുന്നുണ്ട്. തന്റെ ഒരുത്തീ എന്ന ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിയത് സോഷ്യൽ മീഡിയയിലൂടെയാണ്‌ അതിൽ താൻ എപ്പോഴും നന്ദിയുള്ളവൾ ആകുമെന്ന് നവ്യ പറഞ്ഞു. ഒരുപാട് ക്രിട്ടിക്കൽ റിവ്യൂകൾ ലഭിച്ചു ഞാൻ അവരെയൊക്കെ ആദ്യമായിട്ടാണ് അഭിമുഖീകരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒന്നും എനിക്ക് അത്ര പരിചയം പോലും ഉണ്ടായിരുന്നില്ല.

ഞാൻ ആ റിവ്യൂകൾ എല്ലാം എന്റെ ഇൻസ്റ്റാഗ്രാമിൽ ഇട്ടിട്ടുണ്ടായിരുന്നു. നല്ലതിനെ നല്ലത് ആണെന്ന് അവർ പറഞ്ഞപ്പോൾ അതിൽ സന്തോഷം തോന്നി. എന്നുവെച്ച് നാളെ അവർ കുറ്റം പറഞ്ഞാൽ എനിക്ക് വിരോധമുള്ളവർ ആകില്ല. അത് അവരുടെ വ്യക്‌തി സ്വാതന്ത്ര്യം ആണ്. അത് ഞാൻ പൂർണമായും അംഗീകരിക്കും. വിമർശനങ്ങൾ മാന്യമായിട്ട് ആണെങ്കിൽ അതിൽ ഒരു കുഴപ്പവുമില്ല. ആരോഗ്യപരമായി തന്നെ ചെയ്താൽ വളരെ സന്തോഷം.

പെട്ടെന്ന് തന്നെ ഇത്തരം റിവ്യൂകൾ വരുന്നത് കൊണ്ട് തന്നെ, ആക്ടർ എന്ന നിലയിൽ നമ്മളും വളരെ ജാഗ്രതയോടെ ചിന്തിച്ചിട്ട് ഒക്കെയാണ് സിനിമകൾ ചെയ്യാൻ ശ്രമിക്കുക എന്നും നവ്യ കൂട്ടിച്ചേർത്തു. താൻ സോഷ്യൽ മീഡിയയിൽ വരുന്ന നല്ലത് വായിച്ചു സന്തോഷിക്കുകയോ ട്രോളുകൾ വായിച്ച് സങ്കടപ്പെടുകയോ ചെയ്യുന്ന ആളല്ല. ആ ഒരു ലോകവുമായി വിട്ടു നിൽക്കുന്ന ആളാണെന്നും നവ്യ പറയുന്നുണ്ട്.

അതേസമയം, സിനിമകൾക്ക് പുറമെ ടെലിവിഷനിലുമെല്ലാം സജീവമാണ് നവ്യ ഇപ്പോൾ. നിരവധി ഷോകളിൽ അതിഥിയായി എത്താറുള്ള താരം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന കിടിലം എന്ന പരിപാടിയിൽ വിധി കർത്താവാണ്. അടുത്തിടെ നവ്യ ഷോയിൽ നടത്തിയ ചില പരാമർശങ്ങളൊക്കെ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു.

Continue Reading
You may also like...

More in Movies

Trending