
Tamil
കൃതി ഷെട്ടി നായികയാകുന്ന ചിത്രത്തില്‍ അഭിനയിക്കില്ല; തുറന്ന് പറഞ്ഞ് വിജയ് സേതുപതി
കൃതി ഷെട്ടി നായികയാകുന്ന ചിത്രത്തില്‍ അഭിനയിക്കില്ല; തുറന്ന് പറഞ്ഞ് വിജയ് സേതുപതി

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. അദ്ദേഹത്തിന്റേതായി പുറത്തെത്തുന്ന വിശേഷങ്ങളെല്ലാം തന്നെവളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മുമ്പ് നടി കൃതി ഷെട്ടി നായികയാകുന്ന ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് വിജയ് സേതുപതി വ്യക്തമാക്കിയിട്ടുണ്ട്. ഒരു സിനിമയില്‍ മകളായി അഭിനയിച്ചയാളുടെ കൂടെ അടുത്ത ചിത്രത്തില്‍ റൊമാന്‍സ് ചെയ്ത് അഭിനയിക്കാന്‍ തനിക്ക് സാധിക്കില്ലെന്നാണ് വിജയ് സേതുപതി പറയുന്നത്.
രണ്ട് വര്‍ഷം മുമ്പ് ഒരു തെലുങ്ക് ചാനലിന് നല്കിയ അഭിമുഖമാണ് വീണ്ടും വൈറലായി കൊണ്ടിരിക്കുന്നത്. 2021ല്‍ പുറത്തിറങ്ങിയ ‘ഉപ്പെണ്ണ’ എന്ന തെലുങ്ക് സിനിമയില്‍ കൃതി ഷെട്ടിയുടെ അച്ഛനായി വിജയ് സേതുപതി അഭിനയിച്ചിരുന്നു. ഏറ്റവും മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ചിത്രം നേടിയിരുന്നു.
‘ഉപ്പെണ്ണ എന്ന ചിത്രത്തില്‍ കൃതി ഷെട്ടിയുടെ അച്ഛന്റെ വേഷമാണ് ഞാന്‍ ചെയ്തത്. സിനിമയുടെ വന്‍ വിജയത്തിന് ശേഷം ഞാന്‍ തമിഴില്‍ മറ്റൊരു സിനിമയില്‍ ഒപ്പുവച്ചിരുന്നു. ചിത്രത്തില്‍ നായികയായി അഭിനയിക്കുന്ന കുട്ടിയുടെ ഫോട്ടോ എന്റെ കയ്യില്‍ കിട്ടി, ഞാന്‍ നോക്കിയപ്പോള്‍ അത് കൃതി ആണ്.’
‘ഉടന്‍ ഞാന്‍ യൂണിറ്റിനെ വിളിച്ച് പറഞ്ഞു, ഈയിടെ ഇറങ്ങിയ ഒരു തെലുങ്ക് സിനിമയില്‍ ഞാന്‍ അവളുടെ അച്ഛനായി വേഷമിട്ടതാണ് ഇനി എനിക്ക് അവളെ ഒരു കാമുകനായി സമീപിക്കാന്‍ കഴിയില്ല. അതുകൊണ്ട് അവളെ നായികയുടെ സ്ഥാനത്ത് നിന്ന് ദയവായി ഒഴിവാക്കുക എന്ന് പറഞ്ഞു’ എന്നാണ് വിജയ് സേതുപതി അഭിമുഖത്തില്‍ പറഞ്ഞത്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...