Tamil
മോളോട് അമ്മയ്ക്ക് ദേഷ്യമില്ല, നിനക്ക് എപ്പോഴും സന്തോഷമായിരിക്കാനല്ലേ ഇഷ്ടം, ഇത് മുക്ക് മോശം വര്‍ഷമായിരുന്നു; വിജയ് ആന്റണിയുടെ ഭാര്യയുടെ ഓഡിയോ പുറത്ത്
മോളോട് അമ്മയ്ക്ക് ദേഷ്യമില്ല, നിനക്ക് എപ്പോഴും സന്തോഷമായിരിക്കാനല്ലേ ഇഷ്ടം, ഇത് മുക്ക് മോശം വര്‍ഷമായിരുന്നു; വിജയ് ആന്റണിയുടെ ഭാര്യയുടെ ഓഡിയോ പുറത്ത്
കുറഞ്ഞ സമയത്തിനുള്ളിൽ തമിഴിൽ തന്റേതായ ഒരു ഇരിപ്പിടം ഉണ്ടാക്കി എടുത്ത നടനാണ് വിജയ് ആന്റണി. എല്ലാവരും ഞെട്ടിച്ചുകൊണ്ട് വിജയ് ആന്റണിയുടെ മൂത്ത മകൾ മീര വിജയ് ആന്റണി ആത്മഹത്യ വാർത്ത പുറത്തുവന്നത് . ഒരു അമ്പരപ്പോടെയും കേട്ടത് വിശ്വാസിക്കാൻ കഴിയാതെയുമാണ് ആരാധകരും സിനിമാ ലോകത്തുള്ള മറ്റുള്ളവരും മീരയുടെ മരണ വാർത്ത കേട്ടത്. ഇപ്പോഴും പലർക്കും ആ വാർത്തയിൽ നിന്ന് പൂർണ്ണമായും മുക്തരാകാൻ സാധിച്ചിട്ടില്ല. വിജയ് ആന്റണിയുടെ ഭാര്യയുടെ ഓഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
‘മീരാ തങ്കം, മീരാ ചെല്ലം, നീ ദേവതയാണ്, വി ലവ് യൂ സോ മച്ച്’. വിജയ് ആന്റണിയുടെ ഭാര്യ മകള്‍ മീരയെ ഓര്‍ത്തുപറയുന്ന വാക്കുകള്‍ ഹൃദയഭേദകമാവുന്നു. ‘നീ എയ്ഞ്ചലാണ്, ഈ ലോകത്ത് നിനക്ക് ജീവിക്കാന്‍ പറ്റിയില്ല. നിന്റെ നമ്പര്‍ അമ്മ സേവ് ചെയ്തുവെച്ചിട്ടുണ്ട്. കുറച്ചുകഴിഞ്ഞ് അമ്മ വിളിക്കുമ്പോള്‍ ഫോണെടുക്കണം, നീയില്ലാതെ എനിയ്ക്ക് ജീവിക്കാനാവില്ല തങ്കമേ’ എന്നു പറയുന്ന വാക്കുകളാണ് തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്തയായത്.
മോളോട് അമ്മയ്ക്ക് ദേഷ്യമില്ല, നിനക്ക് എപ്പോഴും സന്തോഷമായിരിക്കാനല്ലേ ഇഷ്ടം,അങ്ങനെയിരിക്കണം, അപ്പോള്‍ നിനക്കെന്താ തോന്നിയത്, ഒരു നിമിഷം നീയെടുത്ത തീരുമാനം തെറ്റായിപ്പോയെന്ന കുറ്റബോധമില്ലാതെ പുതിയ ജീവിതം ആരംഭിക്കണം, ഇതു നമുക്ക് മോശം വര്‍ഷമായിരുന്നു, ഞാന്‍ നിനക്ക് അമ്മയും സുഹൃത്തും സഹോദരിയും എല്ലാമായിരുന്നില്ലേ? എന്നിട്ടും നീ എത്ര പെട്ടെന്നാണ് പോയത് എന്നും ചോദിച്ചു കരയുന്ന ഓഡിയോ ആണ് തമിഴ് യുട്യൂബ് ചാനലികളിലുള്‍പ്പെടെ വന്നത്.
എന്നാല്‍ ഈ ഓഡിയോ വിജയ് ആന്റണിയുടെ ഭാര്യ അറിയാതെ റെക്കോര്‍ഡ് ചെയ്തതിനാല്‍ അയാള്‍ക്കെതിരെ കേസെടുക്കണമെന്നതുള്‍പ്പെടെയുള്ള കമന്റുകള്‍ ഓഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടു.
കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വിജയ് ആന്റണിയുടെ മൂത്ത മകൾ മീര (16) ജീവനൊടുക്കിയത്. വീട്ടിലെ മുറിയിൽ മരിച്ച നിലയിലായിരുന്നു മകളെ കണ്ടെത്തിയത്. ബുധനാഴ്ച്ച ചെന്നൈയിൽ വെച്ചായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
