“യൂട്യൂബില്‍ തപ്പി നോക്കിയാല്‍ ട്രെയിലറും ടീസറുമെല്ലാം കാണാന്‍ സാധിക്കും” – വടക്കൻ വീരഗാഥ 2 പ്രചാരണങ്ങൾക്ക് ഹരിഹരന്റെ മറുപടി !!
മോഹൻലാലിൻറെ അനശ്വര ചിത്രമായ സ്ഫടികത്തിനു രണ്ടാം ഭാഗം വരുന്നുവെന്ന ചർച്ചകൾക്ക് പിന്നാലെയാണ് വടക്കൻ വീരഗാഥ എത്തുന്നുവെന്ന വാർത്തകൾ പ്രചരിച്ചത്. വടക്കൻ വീരഗാഥ 2 എത്തുന്നു എന്ന വാർത്തക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. എന്നാൽ ഹരിഹരൻ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
എനിക്കറിയില്ല ആരാണിതെല്ലാം പറഞ്ഞു പരത്തുന്നതെന്ന്. ഞാനിപ്പോഴാണ് കേള്‍ക്കുന്നത്. ഹരിഹരന് കര്ണന് സിനിമയാക്കുന്നു. മഹാഭാരതം സിനിമയാക്കുന്നു എന്നൊക്കെ വാര്‍ത്തകള്‍ വരുന്നുണ്ട്. മാത്രമല്ല ഹിന്ദിയില്‍ നിന്നും അമിതാഭ് ബച്ചന്, ഐശ്വര്യ റായ് എന്നിങ്ങനെ വലിയ താരനിരയെ അവതരിപ്പിക്കുന്നു എന്നും കാണാം. യൂട്യൂബില്‍ തപ്പി നോക്കിയാല്‍ ട്രെയിലറും ടീസറുമെല്ലാം കാണാന്‍ സാധിക്കും. അതുകൊണ്ട് വാര്‍ത്തകള്‍ സത്യമല്ല. വടക്കന്‍ വീരഗാഥയ്ക്ക് ഒരു രണ്ടാം ഭാഗം ഒരുക്കാനൊന്നും എനിക്ക് കഴിയില്ല.’ ഹരിഹരന് പറഞ്ഞു.
എംടിയുടെ തിരക്കഥയില്‍ മമ്മൂട്ടി, ബാലന് കെ നായര്‍, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റന്‍ രാജു എന്നിവര്‍ അഭിനയിച്ച വടക്കന്‍ വീരഗാഥ വന്‍ വിജയമായിരുന്നു. 1989ല്‍ ഇറങ്ങിയ ചിത്രം ഹരിഹരന്റെ എക്കാലത്തെയും ഹിറ്റ് പടമാണ് വടക്കൻ വീരഗാഥ .
director hariharan about oru vadakkan veeragadha 2
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...