Malayalam Breaking News
2016 മുതൽ ലോകത്തെ ഭയപ്പെടുത്തിയ ‘വലാകി’ന്റെ യഥാർത്ഥ മുഖം ഇതാണ് !!!
2016 മുതൽ ലോകത്തെ ഭയപ്പെടുത്തിയ ‘വലാകി’ന്റെ യഥാർത്ഥ മുഖം ഇതാണ് !!!
By
2016 മുതൽ ലോകത്തെ ഭയപ്പെടുത്തിയ ‘വലാകി’ന്റെ യഥാർത്ഥ മുഖം ഇതാണ് !!!
ലോകമൊട്ടാകെ ഭയത്തിന്റെ നിറുകയിൽ നിർത്തിയിരിക്കുകയാണ് ദി നൺ . ഭയപ്പെടുത്തുന്ന വലാകും ഭീതിജനകമായ രംഗങ്ങളും ആളുകളെ കിടുകിടെ വിറപ്പിക്കുന്നത് ആദ്യമല്ല.കോൺജുറിങ്ങിനു ശേഷവും അനബെല്ലക്ക് മുൻപുമുള്ള കഥയാണ് ദി നൺ . 2016 ൽ പുറത്തിറങ്ങിയ കോൺജുറിങ്ങ് 2 മുതൽ ആളുകളെ ഭയപ്പെടുത്തുന്ന വാലാക്കിന്റെ മുഖം ആരും കണ്ടിട്ടുണ്ടാകില്ല. ശിരോവസ്ത്രമണിഞ്ഞ ഭീതി നിറക്കുന്ന ആ കന്യാസ്ത്രീയാണ് ബോണി ആരൺസ് .
കോൺജുറിങ്ങിൽ മാത്രമല്ല, ഡിയർ ഗോഡ്, ഷാലോ ഹോൾ, റിസ്റ്റ്കട്ടേഴ്‌സ് : എ ലവ് സ്‌റ്റോറി, ഐ നോ ഹു കിൽഡ് മി, ഹെൽ റൈഡ്, ഡ്രാഗ് മി ടു ഹെൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ ബോണി വേഷമിട്ടിട്ടുണ്ട്. പ്രിൻസസ് ഡയറീസിലും ബോണി തിളങ്ങിയിട്ടുണ്ട്.
ബോണിയുടെ മുഖത്തിന്റെ പ്രത്യേക ആകൃതി കാരണം സിനിമാരംഗത്ത് തിളങ്ങില്ലെന്ന് പൊതുവെ എല്ലാവരും പറഞ്ഞിരുന്നു. പക്ഷേ ഇതേ ആകൃതികൊണ്ട് തന്നെയാണ് ബോണി കോൺജുറിങ്ങിൽ എത്തുന്നതും ലോകത്തെ പേടിപ്പിക്കുന്നതും. പുതിയതായിറങ്ങിയ നണ്ണിലും സജീവസാന്നിദ്ധ്യമായുണ്ട് ബോണി അഥവാ വലാക്.
actress who played valak in conjuring series