Connect with us

വാക്കുകൾ വളച്ചൊടിച്ചു, ലാലിന് പകരം മോഹൻലാൽ; നിയമനടപടിയ്ക്കൊരുങ്ങി സംവിധായിക

Malayalam

വാക്കുകൾ വളച്ചൊടിച്ചു, ലാലിന് പകരം മോഹൻലാൽ; നിയമനടപടിയ്ക്കൊരുങ്ങി സംവിധായിക

വാക്കുകൾ വളച്ചൊടിച്ചു, ലാലിന് പകരം മോഹൻലാൽ; നിയമനടപടിയ്ക്കൊരുങ്ങി സംവിധായിക

തന്റെ വാക്കുകൾ വളച്ചൊടിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി സംവിധായിക രേവതി എസ് വർമ. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഒരു മാധ്യമത്തിന് രേവതി നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വളച്ചൊടിച്ചത്. നടനും സംവിധായകനുമായ ലാലിനെക്കുറിച്ചായിരുന്നു സംവിധായികയുടെ പരാമർശം. എന്നാൽ മോഹൻലാലിന്റെ ഫോട്ടോ വെച്ചാണ് വാർത്ത നൽകിയത്.

രേവതിയുടെ കുറിപ്പ് ഇങ്ങന;

സ്വകാര്യതയാണ് എന്റെ ജീവിതത്തിൽ പരമപ്രധാനമായി ഞാൻ കണക്കാക്കുന്നത്. പക്ഷേ ഇങ്ങനെയൊരവസരത്തിൽ സംസാരിക്കേണ്ടതുണ്ട് എന്ന ഉത്തമബോധ്യത്തിലാണ് ഞാൻ ആ അഭിമുഖം ചെയ്തത്. അങ്ങനെ ഞാൻ നൽകിയ അഭിമുഖത്തിൽ, ചോദ്യകർത്താവ് എടുത്തു ചോദിച്ച കാര്യമാണ് ‘Mad Dad’ എന്ന ഞാൻ സംവിധാനം ചെയ്യ്ത എൻറെ സിനിമയുടെ സെറ്റിൽ എനിക്കുണ്ടായ അനുഭവങ്ങൾ. അതു ഞാൻ പങ്കു വയ്ക്കുകയുണ്ടായി.

ആ സിനിമയിൽ ശ്രീ മോഹൻലാൽ അഭിനയിച്ചിട്ടില്ല എന്ന് അറിയാമായിരുന്നിട്ട് കൂടി, അദ്ദേഹത്തിനെതിരെ ഈ രീതിയിൽ വാർത്തകൾ വളച്ചൊടിക്കുന്നത് അപലപനീയമാണ്. മാത്രമല്ല എനിക്ക് അദ്ദേഹത്തിന്റെ ഒപ്പം ഒരു പരസ്യചിത്രം ചെയ്ത അനുഭവുമുണ്ട്.. വളരെ അധികം സംവിധായകരെ ബഹുമാനിക്കുന്ന ഒരു നടനാണ് ശ്രീ മോഹൻലാൽ..

മാത്രമല്ല അദ്ദേഹത്തോടൊപ്പം ജോലി ചെയ്തത് അവിസ്മരണീയവുമാണ്. കാര്യങ്ങൾ കൃത്യമായി മനസിലാക്കാതെ തെറ്റായ വാർത്ത നൽകിയ ഈ ഓൺലൈൻ ചാനലിനു എതിരെ നിയമ നടപടി സ്വീകരിക്കാൻ ഞാൻ നിർബന്ധിതയാകുന്നു- എന്നുമാണ് രേവതി കുറിച്ചിരിക്കുന്നത്.

2013ൽ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന ചിത്രത്തിന്റെ സംവിധായികയാണ് രേവതി എസ് വർമ. ദേശീയതലത്തിൽ ശ്രദ്ധേയായ പരസ്യചിത്ര സംവിധായിക രേവതി വർമ മലയാളത്തിൽ 2013ൽ മാഡ് ഡാഡ് എന്ന ചിത്രം സംവിധാനം ചെയ്തപ്പോൾ നേരിടേണ്ടിവന്നത് കടുത്ത ദുരനുഭവങ്ങളാണ്.

സ്ത്രീ സംവിധാനം ചെയ്യുന്നത് അംഗീകരിക്കാനോ, സഹകരിക്കാനോ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും തയ്യാറായില്ല. മുഖ്യവേഷം ചെയ്ത ലാലിൽ നിന്ന് അടക്കം വലിയ വിവേചനം നേരിട്ടുവെന്നാണ് രേവതി പറഞ്ഞിരുന്നത്. ഞാൻ ആക്ഷൻ എന്ന് പറയുമ്പോൾ അഭിനയിക്കുക. ഞാൻ കട്ട് എന്ന് പറയുമ്പോൾ അഭിനയം നിർത്തി പോയി ഇരിക്കുക.

ഞാൻ പറയുന്നതുപോലെ അഭിനയിക്കേണ്ടിവരുക. ഒരു പ്രധാന നടൻ പറഞ്ഞത് കക്കൂസ് പാട്ട കോരാൻ പോകുന്നതാണ് ഇതിലും ഭേദം എന്നാണ്. അതൊക്കെ കേൾക്കുമ്പോൾ നമുക്കുണ്ടാകുന്ന വേദനയുണ്ടല്ലോ. എൻറെ ബിപിയൊക്കെ കയറി ബോധം കെട്ടുവീണിട്ടുണ്ട് എന്നും രേവതി പറഞ്ഞിരുന്നു.

More in Malayalam

Trending