
Malayalam
മകൻ ഓംകാറിന്റെ വരവോടെ ഇത്തവണത്തെ വിവാഹവാർഷികം പ്രത്യേകത നിറഞ്ഞതാണ്; നരേൻ
മകൻ ഓംകാറിന്റെ വരവോടെ ഇത്തവണത്തെ വിവാഹവാർഷികം പ്രത്യേകത നിറഞ്ഞതാണ്; നരേൻ
Published on

വിവാഹവാർഷിക ദിനത്തിൽ കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ നരേൻ. നമ്മളെ കൂടാതെ തന്മയോടൊപ്പം ഓംകാറിന്റെ കൂടി വരവോടെ ഇത് തീർച്ചയായും ഒരു പ്രത്യേകത നിറഞ്ഞ വിവാഹ വാർഷികമാണ്. പ്രിയപ്പെട്ടവൾക്ക് വിവാഹ വാർഷിക ആശംസകൾ.’’നരേൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഭാര്യയോടൊപ്പം മക്കൾ തന്മയ ഓംകാർ എന്നിവരുടെ ചിത്രവും നരേൻ പങ്കുവച്ചിട്ടുണ്ട്.
കുടുംബം പൂർണമായി എന്ന ടാഗ്ലൈനോടുകൂടിയാണ് നരേൻ വിവാഹവാര്‍ഷിക ആശംസ കുറിപ്പ് പങ്കുവച്ചത്.
അടുത്തിടെ ഇരുവരും മകന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കിയിരുന്നു. ഞങ്ങളവന് പേരിട്ടു. ഓംങ്കാര്‍ നരേന്. വെറ്റില വച്ച് കുഞ്ഞിന്റെ ചെവിയില്‍ പേര് വിളിക്കുന്ന ചിത്രവും, ചേച്ചിയുടെ കയ്യിലുള്ള മോന്റെ ചിത്രവുമായിരുന്നു നരേന് പങ്കുവച്ചത്. മഞ്ജു ഹരിദാസ് ആണ് നരേന്റെ ജീവിതപങ്കാളി. 2007 ലായിരുന്നു ഇരുവരുടെയും വിവാഹം. തന്മയ എന്നൊരു മകളുണ്ട്.
ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദ് പീപ്പിളിലെ സിറ്റി പൊലീസ് കമ്മീഷണറുടെ വേഷത്തിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ട താരമാണ് നരേൻ. തുടര്‍ന്ന് അച്ചുവിന്റെ അമ്മ എന്ന ചിത്രത്തില്‍ മീര ജാസ്മിന്റെ നായകനായി അഭിനയിച്ചു. തമിഴിലും തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ അദ്ദേഹത്തിനായി. സഹനടനായും നായകനായും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നരേൻ മീര ജാസ്മിനോടൊപ്പം ക്വീൻ എലിസബത്ത് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ്.
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...