സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം സംരക്ഷിക്കുന്നവരാണ് നടന്മാരും നായികമാരും. ഇവരുടെ കുടുംബങ്ങളും അത്തരത്തിൽ തന്നെയാണ്. ഇപ്പോഴിതാ ആസിഫ് അലിയുടെയും നടന് നരയന്റെയും കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദമാണ് ചർച്ചയാകുന്നത്.
നടന് നരയന്റെ ഭാര്യ മഞ്ജു നരയന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. ഈ ദിവസം മഞ്ജു നരയന്‍ ആസിഫ് അലിയും ഭാര്യയും നല്കിയ ബര്‍ത്ത് ഡേ സര്‍പ്രൈസ് വീഡിയോ വൈറലാവുന്നത്.
ഇരുവരുടെയും ആ സര്‍പ്രൈസ് മഞ്ജു നരയന്‍ ശരിക്കും ഷോക്കിങ് ആയിരുന്നു. വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടതും താരപത്നി തന്നെയാണ്.
ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം, ബര്‍ത്ത് ഡേ കേക്കുമായി ഹാപ്പി ബര്‍ത്ത് ഡേ പാടി ആസിഫ് അലിയും ഭാര്യ സമയും എത്തുകയായിരുന്നു. ‘എന്റെ ദൈവമേ, എന്തൊരു സര്‍പ്രൈസ് ആണിത്’ എന്ന് ചോദിച്ചുകൊണ്ടാണ് മഞ്ജു ആസിഫിനെയും ഭാര്യയെയും സ്വീകരിക്കുന്നത്. പിന്നാലെ മഞ്ജുവിനെ ചേര്‍ത്ത് പിടിച്ച് ആശംസകള്‍ അറിയിക്കുകയും ചെയ്യുന്നുണ്ട്.
അതേസമയം വീഡിയോയില്‍ നരേന് കാണുന്നില്ല. പോസ്റ്റിന് താഴെ മഞ്ജുവിന് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള നിരവധി കമന്റുകള്‍ വരുന്നുണ്ട്. മാത്രമല്ല ഈ കമന്റുകളിൽ ആരാധകർ ഉയർത്തുന്ന പ്രധാന ചോദ്യം ഈ താര കുടുംബങ്ങൾ എങ്ങനെ ഇത്രയും സൗഹൃദത്തിലായി എന്നാണ്.
2016 ലാണ് നരേനും ആസിഫ് അലിയും ഒന്നിച്ചഭിനയിച്ച കവി ഉദ്ദേശിച്ചത് എന്ന ചിത്രം പുറത്തിറങ്ങിയത്. ഈ സിനിയുടെ നിര്‍മാതാവും ആസിഫ് തന്നെയാണ്. അന്ന് തുടങ്ങിയ സൗഹൃദമാണ് ഇരുവരുടെയും. പിന്നീട് കുടുംബങ്ങള്‍ തമ്മിലു ഇത്ര നല്ല സൗഹൃദത്തിലേക്ക് എത്താന്‍ കാരണമാകുകയായിരുന്നു.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...