Connect with us

മെ​ഗാസ്റ്റാറിന്റെ കൈകളിൽ വളരെ സന്തോഷവാനായി ഓംകാർ! നരേന്റെ മകന്റെ ഒന്നാം പിറന്നാൾ ആഘോഷം മമ്മൂക്കയുടെ വീട്ടിൽ

Uncategorized

മെ​ഗാസ്റ്റാറിന്റെ കൈകളിൽ വളരെ സന്തോഷവാനായി ഓംകാർ! നരേന്റെ മകന്റെ ഒന്നാം പിറന്നാൾ ആഘോഷം മമ്മൂക്കയുടെ വീട്ടിൽ

മെ​ഗാസ്റ്റാറിന്റെ കൈകളിൽ വളരെ സന്തോഷവാനായി ഓംകാർ! നരേന്റെ മകന്റെ ഒന്നാം പിറന്നാൾ ആഘോഷം മമ്മൂക്കയുടെ വീട്ടിൽ

സോഷ്യൽമീഡിയയിലും വളരെ സജീവമാണ് നടൻ നരേൻ. ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പും ഫോട്ടോയുമാണ് ഇപ്പോൾ ശ്ര​ദ്ധിക്കപ്പെടുന്നത്. 2022 നവംബര്‍ 24നാണ് നരേനും മഞ്ജു ഹരിദാസിനും മകന്‍ പിറന്നത്. മകനെ കൂടാതെ പതിനാലാം വയസുള്ള തന്‍മയ് എന്നൊരു മകളും നരേനുണ്ട്. പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന മകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കിയതിന്റെ വിശേഷങ്ങളാണ് പുത്തൻ സോഷ്യൽമീഡിയ പോസ്റ്റിലൂടെ നരേൻ പങ്കിട്ടിരിക്കുന്നത്.

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനുമൊപ്പമാണ് നരേനും കുടുംബവും മകന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചത്. മകൻ ഓംകാറിനെ താലോലിക്കുന്ന മമ്മൂട്ടിയേയും ചിത്രങ്ങളിൽ കാണാം. മെ​ഗാസ്റ്റാറിന്റെ കൈകളിൽ വളരെ സന്തോഷവാനായാണ് ഓംകാറുമിരി​ക്കുന്നത്. മമ്മൂട്ടിയുടെ വീട്ടിലേക്ക് നരേനും കുടുംബവും കേക്കുമായി എത്തി ഓംകാറിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുകയായിരുന്നുവെന്നാണ് ചിത്രങ്ങളിൽ നിന്നും മനസിലാകുന്നത്. മെ​ഗാസ്റ്റാറിനും കുടുംബത്തിനും ഒപ്പമുള്ള നരേന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ ഇതിനോടകം വൈറലാണ്.

വളരെ സിംപിൾ ലുക്കിലാണ് മമ്മൂട്ടിയും ഭാര്യ സുൽഫത്തും ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നീല നിറത്തിലുള്ള ഹാഫ് സ്ലീവ് ഷർട്ടും വെള്ള മുണ്ടുമായിരുന്നു മമ്മൂട്ടിയുടെ വേഷം. പ്രിന്റഡ് ചുരിദാറായിരുന്നു സുൽഫത്ത് ധരിച്ചിരുന്നത്. ഓംകാറിന്റെ ഒന്നാം പിറന്നാൾ ഞങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെയും എന്റെ പ്രിയപ്പെട്ട മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ അനുഗ്രഹീതമായി അവസാനിക്കുന്നു എന്നാണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കിട്ട് നരേൻ സോഷ്യൽമീഡിയയിൽ കുറിച്ചത്. ഓംകാറിനെ കാണാനായി മമ്മൂട്ടി നരേന്റെ വസതിയിൽ എത്തിയോ എന്ന സംശയമായിരുന്നു ആദ്യം ആരാധകർക്ക്.

എന്നാൽ നരേനും കുടുംബവും മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടാണ് പിറന്നാൾ ആഘോഷം നടത്തിയതെന്ന് അദ്ദേഹത്തിന്റെ ആരാധകർ കുറിച്ചിട്ടുണ്ട്. മലയാളത്തിന്റെ മെ​ഗാസ്റ്റാറിന്റെ കൈകളിൽ ഇരുന്ന് ഒന്നാം പിറന്നാൾ മധുരം നുണയാൻ ഭാ​ഗ്യം ലഭിച്ച നരേന്റെ മകന് സിനിമാപ്രേമികളും സെലിബ്രിറ്റികളും ആശംസകൾ നേർന്നു.

More in Uncategorized

Trending