Connect with us

പോസ് കൊടുത്ത് വീഡിയോ എടുക്കാൻ മഞ്ജുവിന്റെ ശ്രമം, ഒടുക്കം പാളിപ്പോയി; നടിയുടെ ഓണം ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ

Malayalam

പോസ് കൊടുത്ത് വീഡിയോ എടുക്കാൻ മഞ്ജുവിന്റെ ശ്രമം, ഒടുക്കം പാളിപ്പോയി; നടിയുടെ ഓണം ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ

പോസ് കൊടുത്ത് വീഡിയോ എടുക്കാൻ മഞ്ജുവിന്റെ ശ്രമം, ഒടുക്കം പാളിപ്പോയി; നടിയുടെ ഓണം ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ

നടി മഞ്ജുവാര്യരുടെ ഓണം ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ. സമീറ സനീഷ് ഡിസൈന്‍ ചെയ്ത ഓണം സ്‌പെഷ്യല്‍ ഔട്ട് ഫിറ്റിലുള്ള ലുക്ക് മഞ്ജു തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. പോസ് കൊടുത്ത് ഒരു വീഡിയോ എടുക്കാനായിരുന്നു ശ്രമം. എന്നാല്‍ അതു പാളിപ്പോയി. കാറ്റില്‍ മഞ്ജുവിന്റെ ഷാളും മുടിയും പാറിപ്പോയതോടെ, ഉദ്ദേശിച്ച വീഡിയോ കിട്ടിയില്ലെങ്കിലും ഒരു ക്യൂട്ട് വീഡിയോ കിട്ടിയിട്ടുണ്ട്. ഒരു ഓണപ്പാട്ടിന്റെ മ്യൂസിക്കിനൊപ്പമാണ് വീഡിയോ.ഷാള്‍ ഒതുക്കി വയ്ക്കാന്‍ ശ്രമിയ്ക്കുന്ന മഞ്ജുവിന്റെ ശ്രമവും ആ ചിരിയും എല്ലാം ക്യൂട്ടാണ്. വീഡിയോ പകര്‍ത്തിയിരിക്കുന്നത് പതിവുപോലെ ബിനീഷ് ചന്ദ്ര തന്നെയാണ്.

ഹൗ ഓൾ‌ഡ് ആർ യു മുതൽ വെള്ളരിപ്പട്ടണം വരെയുള്ള സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും മഞ്ജുവിന്റെ നിഴലായി ഒപ്പം സഞ്ചരിക്കുന്നത് സംരംഭകൻ കൂടിയായ ബിനീഷ് ചന്ദ്രയാണ്. എല്ലാ യാത്രയിലും മഞ്ജുവിനൊപ്പം ബീനിഷുണ്ട്. ഇന്ന് കാണുന്ന മഞ്ജുവിനെ മലയാളിക്ക് സമ്മാനിച്ചതിൽ ഒരു പ്രധാന പങ്ക് ബിനീഷിനുമുണ്ട്. വെറുമൊരു പ്രൈവറ്റ് സെക്രട്ടറി എന്നതിനപ്പുറം ഇരുവർക്കും ഇടയിൽ ഒരു സഹോദരസ്നേഹം വളരുന്നുണ്ട്. മഞ്ജുവിന്റെ സംസാരത്തിൽ നിന്ന് പോലും അത് വ്യക്തമാണ്. അടുത്തിടെ നടൻ അജിത്തിനൊപ്പം സ്വപ്നതുല്യമായ ലഡാക്ക് ബൈക്ക് റൈഡിങ് യാത്ര മഞ്ജുവിന് സാധ്യമായത് പോലും ബിനീഷ് ചന്ദ്രന്റെ പിന്‍ബലത്തിലാണ്.

താരത്തിന്റെ കാര്യങ്ങള്‍ എല്ലാം കോര്‍ഡിനേറ്റ് ചെയ്യുന്നത് ബിനീഷ് ചന്ദ്രയാണ്. നല്ല ബന്ധങ്ങള്‍ കൂടെ ഉണ്ടാകുമ്പോൾ ഉയരങ്ങൾ കീഴടക്കാന്‍ സാധിക്കുമെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് മഞ്ജു-ബിനീഷ് സൗഹൃദം. കാര്യങ്ങൾ‌ ഇങ്ങനെയൊക്കെ ആണെങ്കിലും പലരും മഞ്ജു-ബീനിഷ് ബന്ധത്തെ ദുഷിച്ച് പറയാനും ഒരു കാലത്ത് ശ്രമിച്ചിരുന്നു. ദേശീയ പുരസ്‌കാര ജേതാവായ ഒരു മലയാള സംവിധായകനാണ് ബിനീഷുമായുള്ള മഞ്ജുവിന്റെ ബന്ധത്തെ തെറ്റായി വ്യാഖ്യാനിച്ചത്. ബിനീഷിന്റെ തടവറയിലാണ് മഞ്ജു എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. തന്റെ പ്രണയം മഞ്ജു നിരസിച്ചതിന്റെ ദേഷ്യത്തിലാണ് മഞ്ജു-ബിനീഷ് സൗഹൃദത്തെ ആ സംവിധായകൻ അന്ന് കുറ്റപ്പെടുത്തിയത്.

പക്ഷെ മഞ്ജു അതൊന്നും കാര്യമായി എടുത്തില്ല. മലയാളികളും പൊള്ളയായ അത്തരം വാക്കുകളെ വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. കൺമുന്നിൽ വളർന്ന താരത്തെ അതിവേഗത്തിൽ കഴമ്പില്ലാത്ത കാര്യങ്ങൾ പറഞ്ഞ് തളർത്താൻ നോക്കിയാൽ സിനിമാപ്രേമികൾ കൈകെട്ടി നോക്കിയിരിക്കില്ലല്ലോ. കാരണം മഞ്ജുവിനെ കുടുംബാംഗത്തെപോലെയാണ് മലയാളി സ്നേഹിക്കുന്നത്. മഞ്ജുവിന്റെ മനോഹര ചിത്രങ്ങൾ കാമറയിൽ പകർത്തുന്നതും ബിനീഷ് ചന്ദ്ര തന്നെയാണ്.

സെലിബ്രിറ്റികളടക്കം നിരവധി പേര്‍ ഈ വീഡിയോയ്ക്ക് താഴെയും കമന്റുകളുമായി എത്തിയിട്ടുണ്ട്. ‘എക്‌സ്‌ക്യൂസ് മി, ഏതു കോളേജിലാ പഠിയ്ക്കുന്നത്’, ‘കുട്ടിയുടെ കോളേജില്‍ ഇന്നാണോ ഓണ പരിപാടി’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ടുള്ള ഇമോജികളാണ് കൂടുതലും. തമിഴ് ആരാധകരെയും കമന്റ് ബോക്‌സില്‍ കാണാം.

More in Malayalam

Trending

Recent

To Top