
general
‘എന്റെ നേതാവിന് നന്ദി’; നെഞ്ചിൽ ധോണിയുടെ ഓട്ടോഗ്രാഫ് വാങ്ങി വിഘ്നേഷ് ശിവൻ
‘എന്റെ നേതാവിന് നന്ദി’; നെഞ്ചിൽ ധോണിയുടെ ഓട്ടോഗ്രാഫ് വാങ്ങി വിഘ്നേഷ് ശിവൻ

നെഞ്ചിൽ ധോണിയുടെ ഓട്ടോഗ്രാഫ് വാങ്ങി വിഘ്നേഷ് ശിവൻ. വിഘ്നേഷ് ധരിച്ച ടി ഷര്‍ട്ടിൽ ധോണി ഒപ്പുവയ്ക്കുന്ന വിഡിയോ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘‘എന്റെ നേതാവിന് നന്ദി’’ എന്നായിരുന്നു വിഡിയോയുടെ അടിക്കുറിപ്പ്. ധോണിയുടെ കൈകളിൽ വിഘ്നേഷ് സ്നേഹ ചുംബനം നൽകുന്നതും വിഡിയോയിൽ കാണാം.
ഇന്ത്യൻ ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ കടുത്ത ആരാധകനാണ് വിഘ്നേഷ് ശിവൻ. മുൻപും ധോണി തന്റെ റോൾ മോഡൽ ആണെന്ന് വിഘ്നേഷ് പറഞ്ഞിട്ടുണ്ട്. എം.എസ്. ധോണിയുടെ സിനിമാ നിർമാണക്കമ്പനിയായ ധോണി എന്റര്‍ടെയ്ന്‍മെന്റ്സ് നിർമിക്കുന്ന ആദ്യ സിനിമ ‘എൽജിഎം’ (‘ലെറ്റ്സ് ഗെറ്റ് മാരീഡ്) ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു ഈ മനോഹര നിമിഷം അരങ്ങേറിയത്. ധോണിയുടെ ഭാര്യ സാക്ഷി സിങ് റാവത്താണ് പ്രൊഡക്ഷൻ കമ്പനിയുടെ മാനേജിങ് ഡയറക്ടർ. ഇവരുടെ ആദ്യ നിർമാണ സംരംഭം കൂടിയാണിത്.
ഹരീഷ് കല്യാൺ, ഇവാന (അലീന ഷാജി) എന്നിവർ ഒന്നിക്കുന്ന ചിത്രം രമേഷ് തമിൽമണി സംവിധാനം ചെയ്യുന്നു. ഛായാഗ്രഹം വിശ്വജിത് ഒടുക്കത്തിൽ, സംഗീതം രമേഷ് തമിൽമണി.
മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം...
മാസങ്ങൾ നീണ്ട ആ വിവാഹ ആഘോഷങ്ങളുടെ ഏറ്റവും സുപ്രധാനമായ ദിനം ഇന്നാണ്. എവിടെ നോക്കിയാലും അംബാനികുടുംബത്തിന്റെ പേര് മാത്രം. റിലയൻസ് ഇൻഡസ്ട്രീസ്...
സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കുടുംബ വിശേഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും...
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...