Tamil
മക്കളോടൊപ്പം ആരാണ് അധികം സമയം ചെലവഴിക്കുള്ളതെന്ന് ചോദ്യം, താനാണെന്ന് നയൻതാര, താനാണെന്നാണ് തിരുത്തി വിഘ്നേശ്; അവാർഡ് വേദിയിൽ വിഘ്നേഷിനോട് നയൻതാര പറഞ്ഞത്
മക്കളോടൊപ്പം ആരാണ് അധികം സമയം ചെലവഴിക്കുള്ളതെന്ന് ചോദ്യം, താനാണെന്ന് നയൻതാര, താനാണെന്നാണ് തിരുത്തി വിഘ്നേശ്; അവാർഡ് വേദിയിൽ വിഘ്നേഷിനോട് നയൻതാര പറഞ്ഞത്
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്‌നേഷും. 2022 ജൂൺ ഒമ്പതിനായിരുന്നു നയൻതാര സംവിധായകൻ വിഘ്‌നേഷ് ശിവനെ വിവാഹം ചെയ്തത്. ഏഴ് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇന്ത്യൻ സിനിമ ഒന്നാകെ ഒഴുകിയെത്തിയ ആഘോഷമായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹം കഴിഞ്ഞ് അഞ്ച് മാസം തികയും മുമ്പാണ് തങ്ങൾ ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായ സന്തോഷവാർത്ത താരദമ്പതികൾ പങ്കുവെച്ചത്. വാടക ഗർഭധാരണം വഴിയാണ് നയൻതാര അമ്മ ആയത്. ഇപ്പോൾ സിനിമാ രംഗത്തും ബിസിനസ് രംഗത്തും മുന്നേറുകയാണ് നയൻസ്.
അന്നപൂരണി എന്ന സിനിമയിലെ പ്രകടനത്തിന് നയൻതാരയ്ക്ക് അടുത്തിടെയാണ് മികച്ച നടിക്കുള്ള സൈമ പുരസ്കാരം ലഭിച്ചത്. പുരസ്കാരം നേടിയ ശേഷം ഇരുവരും പറഞ്ഞ കാര്യഘങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മക്കളെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഇവരുടെ മറുപടി. മക്കളോടൊപ്പം ആരാണ് അധികം സമയം ചെലവഴിക്കാറ് എന്നായിരുന്നു ചോദ്യം.
താനാണെന്ന് നയൻതാര മറുപടി നൽകി. എന്നാൽ താനാണെന്നാണ് വിഘ്നേശ് തിരുത്തി പറഞ്ഞത്. എനിക്ക് ഒരു വർഷം ജോലിയേ ഇല്ലായിരുന്നു. നയൻതാരയ്ക്ക് ഒരുപാട് ഷൂട്ടിംഗ് ഉണ്ടായിരുന്നെന്ന് വിഘ്നേശ് ശിവൻ പറഞ്ഞു. എന്നാൽ നയൻതാര ഇത് സമ്മതിച്ചില്ല. ഷൂട്ടിംഗ് അല്ല, എന്തുണ്ടായാലും ഞാൻ അത് ബാലൻസ് ചെയ്ത് അവർക്കൊപ്പം സമയം ചെലവഴിക്കാറുള്ളതെന്ന് നയൻതാര പറഞ്ഞു.
കുറച്ച് ഗൗരവത്തിലാണ് നയൻതാര ഇക്കാര്യം പറഞ്ഞതെന്നാണ് വീഡിയോ കണ്ട ആരാധകർ പറയുന്നത്. കുട്ടികൾക്ക് ഭക്ഷണം വാരിക്കൊടുക്കാറുള്ളത് താനാണെന്നും നയൻതാര പറഞ്ഞു. അതേസമയം കുട്ടികൾ വാക്സിനെടുക്കുമ്പോഴോ മറ്റോ കരഞ്ഞാൽ അവരേക്കാൾ ഇമോഷണൽ ആകുന്നത് വിഘ്നേശ് ശിവനാണെന്നും നയൻതാര പറഞ്ഞു. ഇതേക്കുറിച്ച് വിഘ്നേഷും സംസാരിച്ചു.
ഞാൻ അവിടെ തന്നെ ഉണ്ടാകും. പക്ഷെ മാറി ഇരിക്കും. എന്നാൽ ഭാര്യ ബോൾഡ് ആണ്. അവൾ നോക്കിക്കോളുമെന്നും വിഘ്നേശ് പറഞ്ഞു. ഞാനിപ്പോൾ കരിയറിൽ മുൻനിരയിൽ അല്ല. ഇത്തരം ഘട്ടങ്ങളിൽ വീട്ടിലായിരിക്കും നമ്മൾ കൂടുതൽ സമയവും ചെലവഴിക്കുക. വീട്ടിലെ സാഹചര്യം മാറിയാൻ ഒരു ക്രിയേറ്റർക്കും പേന പിടിച്ച് ഒരു വരി പോലും എഴുതാൻ പറ്റില്ല.
പക്ഷെ ഒരു സെക്കന്റ് പോലും വീട്ടിൽ എനിക്കൊരു മാറ്റം തോന്നിയിട്ടില്ല. ഒരു ദിവസം താൻ കരിയറിൽ ശക്തമായി തിരിച്ച് വരും. അതിന് പ്രധാന കാരണം എന്റെ ഭാര്യയായിരിക്കുമെന്നും വിഘ്നേശ് ശിവൻ വ്യക്തമാക്കി. കരിയറിലെ മോശം കാലഘട്ടത്തിലൂടെയാണ് വിഘ്നേശ് ശിവൻ ഇപ്പോൾ കടന്ന് പോകുന്നത്. ഇതാണ് വിഘ്നേശ് അവാർഡ് വേദിയിൽ പരാമർശിച്ചത്.
അടുത്ത കാലത്തൊന്നും വിഘ്നേഷിന്റേതായി ഹിറ്റ് സിനിമൾ പുറത്തെത്തിയിട്ടില്ല. അജിത്തിനെ നായകനാക്കി ചെയ്യാനിരുന്ന സിനിമയിൽ നിന്നും വിഘ്നേശിനെ സംവിധാന സ്ഥാനത്ത് നിന്ന് ഒഴിവാക്കി. ഇത് കരിയറിലുണ്ടാക്കിയ തിരിച്ചടി ചെറുതല്ല. വിഘ്നേശിന്റെ തിരക്കഥയിൽ നിർമാണ കമ്പനിക്ക് അതൃപ്തി തോന്നിയതിനെത്തുടർന്നാണ് മാറ്റമെന്നാണ് പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ.
അജിത്തിനെ പോലൊരു സൂപ്പർതാരത്തിന്റെ സിനിമയിൽ നിന്നും പുറത്താക്കിയത് വിഘ്നേശിന്റെ കരിയറിൽ വലിയ തിരിച്ചടിയാണുണ്ടാക്കിയത്. കരിയറിൽ ശക്തമായ തിരിച്ച് വരവിനുള്ള ശ്രമത്തിലാണ് വിഘ്നേശ് ശിവൻ. ലൗ ഇൻഷുറൻസ് കമ്പനിയാണ് വിഘ്നേശിന്റെ പുതിയ ചിത്രം. പ്രദീപ് രംഗനാഥനാണ് ചിത്രത്തിലെ നായകൻ. മറുവശത്ത് നയൻതാര തുടരെ സിനിമകൾ ചെയ്യുന്നുണ്ട്.
അതേസമയം, നയൻതാരയും തന്റെ കുടുംബത്തിനും കുട്ടികൾക്കുമാണ് ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത്. മക്കളുടെ ജനനശേഷം മക്കൾക്കൊപ്പം സമയം ചിലവഴിക്കുന്നതിനാലാണ് നയൻതാര സന്തോഷം കണ്ടെത്തുന്നത്. അതിനാൽ സിനിമകളുടെ കാര്യത്തിൽ പോലും നയൻതാര വളരെ സെലക്ടീവാണ്. മലാളത്തിൽ ഡിയർ സ്റ്റുഡന്റ്സ് എന്ന സിനിമയിൽ നയൻതാര അഭിനയിക്കുന്നുണ്ട്. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ.