Actress
എന്റെ അമ്മ എന്നെ ക്രിസ്ത്യൻ വിവാഹ വസ്ത്രത്തിൽ ആണ് കാണാൻ ആഗ്രഹിച്ചത്, പക്ഷേ, ഞാൻ ഹിന്ദു ആയി മാറിയതിനാൽ ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തി; നയൻതാര
എന്റെ അമ്മ എന്നെ ക്രിസ്ത്യൻ വിവാഹ വസ്ത്രത്തിൽ ആണ് കാണാൻ ആഗ്രഹിച്ചത്, പക്ഷേ, ഞാൻ ഹിന്ദു ആയി മാറിയതിനാൽ ഹിന്ദു ആചാരപ്രകാരം വിവാഹം നടത്തി; നയൻതാര
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്‌നേഷും. 2022 ജൂൺ ഒമ്പതിനായിരുന്നു നയൻതാര സംവിധായകൻ വിഘ്‌നേഷ് ശിവനെ വിവാഹം ചെയ്തത്. ഏഴ് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ഇന്ത്യൻ സിനിമ ഒന്നാകെ ഒഴുകിയെത്തിയ ആഘോഷമായിരുന്നു ഇരുവരുടെയും വിവാഹം.
കനത്ത സുരക്ഷാസന്നാഹങ്ങളോടെ മഹാബലിപുരത്താണ് വിവാഹം നടന്നത്. എന്നാൽ ഇപ്പോഴിതാ തിരുപ്പതി ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കാനായിരുന്നു ആദ്യ തീരുമാനമെന്ന് പറയുകയാണ്ഷാദി സ്ക്വാഡിലെ ടീനയും സൗരഭും. നിരവധി സെലിബ്രിറ്റി വിവാഹങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ടീമായ ഷാദി സ്ക്വാഡാണ് നയൻതാരയുടെ വിവാഹത്തിന്റെ കാര്യങ്ങളും ആസൂത്രണം ചെയ്തത്.
തിരുപ്പതിയിൽ നടക്കില്ലെന്ന് അറിഞ്ഞ ദിവസം ഞങ്ങൾ ഉടൻ തന്നെ ചെന്നൈയിലേയ്ക്ക് പറന്നു. വേദി മാറ്റിയിട്ടും തീയതി മാറ്റാൻ അവർ തയ്യാറായിരുന്നില്ല. ഏകദേശം 7,000 ആളുകൾ ഒറ്റരാത്രികൊണ്ട് ജോലി ചെയ്തു. വിവാഹദിനത്തിൽ 200 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചു. വേദിയിൽ ആരുടെയും ഫോൺ അനുവദിച്ചില്ല എന്നാണ് ടീന പറയുന്നത്.
പത്ത് ദിവസത്തിനുള്ളിൽ ഇത് സാദ്ധ്യമാകുമെന്ന് താൻ കരുതിയില്ലെന്നാണ് നയൻ താര പറയുന്നത്. ‘ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേയ്ക്ക് മാറിയതിനാൽ ഒരു സാധാരണ ഹിന്ദു കല്യാണം വേണമെന്നും ആഗ്രഹിച്ചു , ഞാൻ ജനിച്ചത് ഒരു ക്രിസ്ത്യാനി ആയതിനാൽ, എന്റെ അമ്മ എന്നെ ആ ക്രിസ്ത്യൻ വിവാഹ വസ്ത്രത്തിൽ കാണാൻ ആഗ്രഹിച്ചു.
വിവാഹ ഗൗൺ അണിഞ്ഞ്… പക്ഷേ, ഞാൻ ഒരു ഹിന്ദു ആയി മാറിയതിനാൽ ഹിന്ദു വിവാഹം നടത്തണമെന്നുണ്ടായിരുന്നു . അതുകൊണ്ട് തന്നെ ഹിന്ദു- ക്രിസ്ത്യൻ വിവാഹത്തിന്റെ മനോഹരമായ മിശ്രണമാണ് ഞാൻ ആഗ്രഹിച്ചത് . അതിനാൽ ഞങ്ങൾ അത് ഒരു ഇംഗ്ലീഷ് ടച്ച് ഉള്ള ഹിന്ദു കല്യാണം ആക്കി എന്നും നയൻ താര പറഞ്ഞു.
അതേസമയം, നയൻതാരയും തന്റെ കുടുംബത്തിനും കുട്ടികൾക്കുമാണ് ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത്. മക്കളുടെ ജനനശേഷം മക്കൾക്കൊപ്പം സമയം ചിലവഴിക്കുന്നതിനാലാണ് നയൻതാര സന്തോഷം കണ്ടെത്തുന്നത്. അതിനാൽ സിനിമകളുടെ കാര്യത്തിൽ പോലും നയൻതാര വളരെ സെലക്ടീവാണ്. മലാളത്തിൽ ഡിയർ സ്റ്റുഡന്റ്സ് എന്ന സിനിമയിൽ നയൻതാര അഭിനയിക്കുന്നുണ്ട്. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ.