
general
അമ്മമാർക്കൊപ്പം ഒരു ദിവസം; പ്രിയ നായികന്മാർ അമ്മ വീട്ടിൽ ഒത്തുകൂടിയപ്പോൾ
അമ്മമാർക്കൊപ്പം ഒരു ദിവസം; പ്രിയ നായികന്മാർ അമ്മ വീട്ടിൽ ഒത്തുകൂടിയപ്പോൾ

മലയാള സിനിമയിലെ ഒരു കൂട്ടം നായികമാർ ഒന്നിച്ചുള്ള ഒരു സൗഹൃദ ഗ്യാങ്ങിന്റെ പേരാണ് ലൗലീസ് ഓഫ് ട്രിവാൻഡ്രം. മേനക, കാർത്തിക, ജലജ, മഞ്ജു പിള്ള, ശ്രീലക്ഷ്മി, മഞ്ജു പിള്ള, സോന നായർ തുടങ്ങിയവരാണ് ഈ കൂട്ടായ്മയിലുള്ളത്. ഇവർ ഒന്നിച്ച് ഒരു അമ്മ വീട്ടിൽ എത്തിയതിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന വഞ്ചി പുവർഫണ്ട് അമ്മവീടിലാണ് താരങ്ങളെത്തിയത്. അമ്മമാർക്കായി ഉച്ച നേരത്തെ ഭക്ഷണവും അവർ ഒരുക്കിയിരുന്നു. സമ്മാനമായി പുതിയ വസ്ത്രങ്ങൾ നൽകിയ ശേഷമാണ് അവർ മടങ്ങിയത്. “അമ്മമാർക്കൊപ്പം ഒരു ദിവസം, വഞ്ചി പുവർഫണ്ടിൽ, ലൗലീസ് ഓഫ് ട്രിവാൻഡ്രം,” എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് നടി സോന നായർ കുറിച്ചത്. താരങ്ങളുടെ പ്രവൃത്തിയെ അഭിനന്ദിച്ച് ധാരാളം കമന്റുകളാണ് ചിത്രങ്ങൾക്കു താഴെ നിറയുന്നത്.
കുറച്ച് ദിവസങ്ങൾക്കു മുൻപ് ഇവർ ഒത്തുക്കൂടിയ ചിത്രം ഏറെ വൈറലായിരുന്നു. താരങ്ങളായ മേനക, അംബിക, കാർത്തിക, മഞ്ജു പിള്ള, ശ്രീലക്ഷ്മി, വിന്ദുജ, സോന നായർ, ചിപ്പി, ജലജ എന്നിവരായിരുന്നു ചിത്രത്തിലുണ്ടായത്. സിനിമ – സീരിയൽ മേഖലകളിൽ ഇവരിൽ പലരും ഇപ്പോഴും സജീവമാണ്. മേനകയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രം പങ്കുവച്ചത്.
“ലൗലീസ് സംഘത്തോടൊപ്പം ഹൊറൈസോണിൽ വച്ച് നല്ലൊരു ഉച്ച ഭക്ഷണം കഴിച്ചു. ഒരുപാട് നല്ല ഓർമകളും സന്തോഷവും പങ്കിട്ടു. വീണ്ടും കാണാം ലൗലീസ്,” എന്നാണ് മേനക ചിത്രത്തിനൊപ്പം കുറിച്ചത്. എന്റെ ഏറ്റവും പ്രിയപ്പട്ട നായികമാർ, മനോഹരമായ ചിത്രം തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനു താഴെ നിറഞ്ഞത്.
1980 കാലഘട്ടത്തിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരങ്ങളോട് പ്രേക്ഷകർക്ക് ഒരു പ്രത്യേക സ്നേഹമുണ്ട്. ഇവർ ഒന്നിച്ച് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളെല്ലാം അതിവേഗമാണ് വൈറലാകാറുള്ളത്.
മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം...
മാസങ്ങൾ നീണ്ട ആ വിവാഹ ആഘോഷങ്ങളുടെ ഏറ്റവും സുപ്രധാനമായ ദിനം ഇന്നാണ്. എവിടെ നോക്കിയാലും അംബാനികുടുംബത്തിന്റെ പേര് മാത്രം. റിലയൻസ് ഇൻഡസ്ട്രീസ്...
സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കുടുംബ വിശേഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും...
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...