Actress
അമ്മ കാരണം എനിക്കത് സംഭവിച്ചു! ഇപ്പോഴും അനുഭവിക്കുന്നു! നിലവിളിച്ച് മേനക, ചങ്കു തകർന്ന് കീർത്തി; ഇപ്പോഴും പരാതി പറയാറുണ്ട്!!
അമ്മ കാരണം എനിക്കത് സംഭവിച്ചു! ഇപ്പോഴും അനുഭവിക്കുന്നു! നിലവിളിച്ച് മേനക, ചങ്കു തകർന്ന് കീർത്തി; ഇപ്പോഴും പരാതി പറയാറുണ്ട്!!
മലയാള സിനിമയിൽ ഒരുകാലത്തെ തിരക്കുള്ള നായികയായിരുന്നു മേനക സുരേഷ്. തുടർന്ന് ഏറെ നാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു നിർമ്മാതാവ് സുരേഷ് കുമാറും മേനകയും തമ്മിലുള്ള വിവാഹം.
എന്നാൽ അച്ഛനും അമ്മയ്ക്കും പിന്നാലെ മക്കൾ രേവതിയും കീർത്തിയും സിനിമയിലേക്ക് തന്നെ എത്തി. വിവാഹ ശേഷം താരം അഭിനയം നിർത്തിയെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ നടിയുടെ വാക്കുകളാണ് വൈറലാകുന്നത്.
റീ വൈൻഡ് ബട്ടൺ ഉണ്ടായിരുന്നെങ്കിൽ കുട്ടിക്കാലത്തേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് മേനക പറയുന്നത്. കാരണം നടി പഠിച്ചതെല്ലാം ചെന്നൈയിലാണ്. തന്റെ അമ്മയുടെ സ്‌കൂളിൽ ആയിരുന്നു പഠിച്ചത്.
സ്‌കൂളിലേക്ക് പോകുന്നതും തിരിച്ചു വരുന്നതും എല്ലാം അമ്മയുടെ കൂടെയായിരുന്നെന്നും അതിനാൽ തന്നെ തനിക്ക് സുഹൃത്തുക്കൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും മേനക പറയുന്നു.
അതേസമയം അമ്മ കാരണമാണ് സുഹൃത്തുക്കൾ ഇല്ലാത്തതെന്ന് അമ്മയോട് പറയാറുണ്ട്. എപ്പോഴും താൻ ഇതും പറഞ്ഞ് അമ്മയോട് പരാതി പറയുമായിരുന്നു. അമ്മയെ സ്‌കൂളിൽ എല്ലാവർക്കും പേടി ആയിരുന്നെന്നും അതുകൊണ്ടു തന്നെ അവർ ആരും തന്നോട് സംസാരിക്കാറില്ലെന്നും നടി ഓർക്കുന്നു.
എന്നാൽ അമ്മയ്ക്ക് സിനിമയൊക്കെ ഇഷ്ടമാണ് പാട്ടുപാടാനും ഡാൻസ് കളിക്കാനും ഒക്കെ ഇഷ്ടമാണ് . സിനിമയെക്കുറിച്ച് നല്ല അറിവുമുണ്ട് അമ്മയ്ക്കെന്നും മേനക പറഞ്ഞു.