Connect with us

വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്… ഡേറ്റ് നോക്കിയാല്‍ നിങ്ങള്‍ക്കറിയാലോ? പൊട്ടിക്കരഞ്ഞ് രേണു പറഞ്ഞത്; സുധിയുടെ ഭാര്യയ്ക്ക് നേരെ സൈബർ ആക്രമണം

general

വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്… ഡേറ്റ് നോക്കിയാല്‍ നിങ്ങള്‍ക്കറിയാലോ? പൊട്ടിക്കരഞ്ഞ് രേണു പറഞ്ഞത്; സുധിയുടെ ഭാര്യയ്ക്ക് നേരെ സൈബർ ആക്രമണം

വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്… ഡേറ്റ് നോക്കിയാല്‍ നിങ്ങള്‍ക്കറിയാലോ? പൊട്ടിക്കരഞ്ഞ് രേണു പറഞ്ഞത്; സുധിയുടെ ഭാര്യയ്ക്ക് നേരെ സൈബർ ആക്രമണം

കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ ഭാര്യ രേണുവിന് സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം.

തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ രേണു. സുധി മരിച്ച് ഒരു മാസം പോലും ആകും മുമ്പേ താന്‍ റീല്‍സ് ചെയ്ത് നടക്കുകയാണെന്ന് ചില വാര്‍ത്തകള്‍ വരുന്നുവെന്നാണ് രേണു പറയുന്നത്. തന്റെ പഴയ റീലുകള്‍ ഉപയോഗിച്ചാണ് യൂട്യൂബ് ചാനലുകള്‍ വാര്‍ത്തയുണ്ടാക്കിയിരിക്കുന്നതെന്നാണ് രേണു പറയുന്നത്. വാര്‍ത്ത കണ്ട് പലരും ഇതേക്കുറിച്ച് ചോദിക്കുന്നതായി രേണു പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ രേണുവിന്റെ പ്രതികരണം. വീണ്ടും വാര്‍ത്ത കണ്ടു, ഞാന്‍ റീല്‍സ് ചെയ്തു നടക്കുന്നു എന്ന്. ഞാന്‍ എത്ര കമന്റ്‌സ് ഇട്ടു ഞാന്‍ ചെയ്ത റീല്‍സൊക്കെ ഏട്ടന്‍ ഏന്റെ ഒപ്പം ഉള്ളപ്പോഴാണെന്ന്. വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്. ഡേറ്റ് നോക്കിയാല്‍ നിങ്ങള്‍ക്കറിയാലോ എന്നാണ് രേണു പോസ്റ്റിലൂടെ ചോദിക്കുന്നത്. എനിക്കിനി വയ്യ ഇത് പറയാന്‍. സുധിച്ചേട്ടന്‍ വന്ന് ഇതിനുള്ള മറുപടി തന്നാലും വീണ്ടും വാര്‍ത്ത വന്നു കൊണ്ടിരിക്കും. ഞാന്‍ എന്ത് ചെയ്യാനാ എന്നും താരം കുറിക്കുന്നു.

ഈ റീല്‍സ് ഏട്ടന്‍ ഉള്ളപ്പോള്‍ ചെയ്തതാണെന്ന് നിങ്ങള്‍ക്കെല്ലാം അറിയാലോ. ഇന്നലെ രാത്രി ഒരു യൂട്യൂബ് ചാനല്‍ ഈ റീല്‍സും കൊണ്ടു വന്നിരിക്കുന്നു, ഞാന്‍ ഏട്ടന്‍ മരിച്ച് ഒരു മാസത്തിനകം റീല്‍സ് ചെയ്തു നടക്കുക ആണെന്ന്. ഞാന്‍ ഇത് വായിക്കാറില്ല. ഓരോരുത്തര്‍ അയച്ചു തരുമ്പോള്‍, ഇന്‍സ്റ്റ ഉപയോഗിക്കാത്തവരൊക്കെ സത്യം ആണോ ചേച്ചി എന്ന് ചോദിക്കുമ്പോള്‍ എനിക്കുണ്ടാകുന്ന സങ്കടം. ഞാന്‍ ഇന്‍സ്റ്റയും എഫ്ബിയും എല്ലാം ലോഗ് ഔട്ട് ആക്കുകുകയാണെന്നും രേണു പറയുന്നുണ്ട്.

അതേസമയം രേണുവിന് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. താരത്തോട് തളരുതെന്നും അക്കൗണ്ടുകള്‍ ഉപേക്ഷിച്ച് പോവരുതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. എന്തിനാ എല്ലാം ലോഗ് ഔട്ട് ആക്കുന്നേ? പലരും പലതും പറയും ആരെയും ബോധിപ്പിച്ചു ഈ ലോകത്ത് ജീവിക്കാന്‍ പറ്റില്ല എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മൈന്‍ഡ് ചെയ്യാതിരിക്കുക ഇനിയും ഇതുപോലെ ഉണ്ടാവും അവര്‍ക്കൊന്നും ഒരു പണിയും ഇല്ല ചേച്ചി തളരാതെ മുന്നോട്ടു പോവുക എന്നും ആരാധകര്‍ പറയുന്നു.

മലയാളികളുടെ പ്രിയപ്പെട്ട കലാകാരനാണ് കൊല്ലം സുധി. മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള, കുടുംബത്തിലെ ഒരംഗത്തെ പോലെ പ്രിയപ്പെട്ടവനായ കൊല്ലം സുധിയെ ഈയ്യടുത്താണ് നഷ്ടമായത്. വാഹനാപകടത്തെ തുടര്‍ന്നായിരുന്നു സുധിയുടെ മരണം.

Continue Reading
You may also like...

More in general

Trending

Recent

To Top