അതെന്നെ ബാധിച്ചു; വീട്ടിലെ കുട്ടിയാണെങ്കിൽ അത് ചെയ്യുമോ? നേരിട്ട കടുത്ത സൈബർ ആക്രമണങ്ങളെ കുറിച്ച് മംമ്ത മോഹൻദാസ്

മലയാള സിനിമയുടെ അഭിമാന താരമാണ് നടി മംമ്ത മോഹൻദാസ്. മയൂഖം എന്ന സിനിമയിൽ കൂടി എത്തി ഒരു അഭിനേത്രിയായും അതുപോലെ ഒരു ഗായികയായും ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന പ്രശസ്ത കലാകാരിയായി മാറാൻ കഴിഞ്ഞ ആളാണ് മംമ്ത. അര്‍ബുദത്തില്‍ നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചുവന്ന മലയാളത്തിന്‍റെ പ്രിയ നടിയാണ് മംമ്ത മോഹന്‍ദാസ്. ക്യാന്‍സര്‍ രോഗത്തോട് ആത്മവിശ്വാസത്തോടെ പൊരുതിയതും ജീവിതത്തിലെ പ്രതിസന്ധിയെ നേരിട്ടതുമെല്ലാം മടികൂടാതെ മംമ്‌ത തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
അമേരിക്കയിലേക്ക് ഒറ്റയ്ക്ക് പോയി ചികിത്സ നടത്തി. മംമ്ത കാണിച്ച ആത്മധൈര്യം ഇന്ന് നിരവധി കാൻസർ രോഗികൾക്ക് പ്രചോദനകരമാണ്.എന്നാൽ മംമ്തയ്ക്ക് പലപ്പോഴും നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളും ചെറുതല്ല. കാൻസർ ചികിത്സാ ഘട്ടത്തിൽ തനിക്കെതിരെ വന്ന വേദനിപ്പിച്ച കമന്റിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടിയിപ്പോൾ. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മംമ്ത ഈ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്.
‘ചികിത്സയുടെ ആദ്യ ഘട്ടം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് ഞാൻ കാൻസറിനെ പറ്റി സംസാരിക്കുന്നത്. ട്വിറ്റർ തുടങ്ങിയ സമയമായിരുന്നു അത്. നീളം കുറഞ്ഞ മുടിയിൽ നിങ്ങളെ കാണാൻ മോശമാണെന്നായിരുന്ന കമന്റ് ഇപ്പോഴും ഓർക്കുന്നു. അതെന്നെ ബാധിച്ചു. എനിക്ക് ഭേദമായി വരികയാണെന്ന് ആളുകൾ മനസ്സിലാക്കുന്നില്ലായിരുന്നു. എന്റെ കീമോയ്ക്ക് ശേഷമുള്ള റിക്കവറിയായിരുന്നു. ഒന്നര രണ്ട് വർഷത്തിന് ശേഷമാണ് സ്റ്റോറിയെക്കുറിച്ച് പറഞ്ഞത്. ഇതെന്റെ വീട്ടിലെ കുട്ടിയാണെങ്കിൽ അത് ചെയ്യുമോ എന്ന് അവർ ആലോചിക്കുന്നില്ല.’
‘ഇങ്ങനെ ചെയ്യുന്നത് കുഴപ്പമില്ലെന്നാണ് ആളുകൾ കരുതുന്നത്. എനിക്കറിയില്ല എന്തുകൊണ്ടാണ് ആളുകളുടെ ഉള്ളിൽ ഇത്രയും വെറുപ്പും ദേഷ്യവും എന്തുകൊണ്ടാണെന്ന്. അവർക്ക് വേറെ പണിയൊന്നുമില്ലാത്തത് കൊണ്ടോ ജീവിതത്തിൽ നല്ലതൊന്നും ചെയ്യാനില്ലാത്തത് കൊണ്ടോ ആയിരിക്കാം. വേറെ ആളുകളുടെ ജീവിതം അവരുടെ ഈസി ടാർഗറ്റ് ആവുന്നു,’ മംമ്ത പറഞ്ഞു.
ലൈവ് ആണ് മംമ്തയുടെ പുതിയ സിനിമ. വികെപി സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രിയ വാര്യർ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. വ്യാജ വാർത്തകളുണ്ടാക്കുന്ന പ്രശ്നമാണ് സിനിമയുടെ ഇതിവൃത്തം.
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ലഹരി ഉപയോഗവും ഇടപാടുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. ഇപ്പോഴിതാ നടന് തെറ്റ് തിരുത്താൻ...
വ്ലോഗർ മുകേഷ് നായർക്കെതിരേ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധന ഗ്നയായി ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കോവളം പൊലീസ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി പേരാണ് നടിയ്ക്കതെരെ രംഗത്തെത്തിയിരുന്നത്. ഷൈൻ ടോം ചാക്കോ ല...