Connect with us

യുവതാരങ്ങൾക്ക് എതിരെ പൊട്ടിത്തെറിച്ചു ശ്രീകുമാരൻ തമ്പി; ചെലവിന്റെ നേർപകുതിയാണ് പ്രതിഫലം, മലയാള സിനിമ എങ്ങനെ രക്ഷപ്പെടും…..

Malayalam

യുവതാരങ്ങൾക്ക് എതിരെ പൊട്ടിത്തെറിച്ചു ശ്രീകുമാരൻ തമ്പി; ചെലവിന്റെ നേർപകുതിയാണ് പ്രതിഫലം, മലയാള സിനിമ എങ്ങനെ രക്ഷപ്പെടും…..

യുവതാരങ്ങൾക്ക് എതിരെ പൊട്ടിത്തെറിച്ചു ശ്രീകുമാരൻ തമ്പി; ചെലവിന്റെ നേർപകുതിയാണ് പ്രതിഫലം, മലയാള സിനിമ എങ്ങനെ രക്ഷപ്പെടും…..

കൊച്ചിയിൽ വച്ച് നടന്ന പ്രേം നസീർ അനുസ്മരണ യോഗത്തിൽ യുവതാരങ്ങൾക്ക് എതിരെ ശ്രീകുമാരൻ തമ്പി.സെറ്റിലെ യുവതാരങ്ങളുടെ മോശം പെരുമാറ്റത്തെക്കുറിച്ച് വ്യാപക പരാതികൾ
ഉയരുന്നതിനിടയിലാണ് ശ്രീകുമാരൻ തമ്പിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. അടുത്തകാലത്ത് നായകനായ ഒരു യുവതാരത്തിന് പുതിയ കാരവാൻ ലഭിച്ചില്ലെന്നാണ് പരാതിയെന്നും മുൻപ് പ്രേം നസീറിനെ പോലുള്ള താരങ്ങൾ വിശ്രമിച്ചിരുന്നത് കലുങ്കിൽ ആണെന്നും അദ്ദേഹം പറഞ്ഞു. താരങ്ങൾ വാങ്ങിക്കുന്ന പ്രതിഫലത്തേക്കുറിച്ചും അദ്ദേഹം വിമർശനം ഉയർത്തി. സിനിമയുടെ നിർമാണ ചെലവിന്റെ നേർപകുതിയാണ് ഇന്നത്തെ താരങ്ങളുടെ പ്രതിഫലം. പിന്നെ എങ്ങനെ മലയാള സിനിമ മേഖല രക്ഷപ്പെടും എന്നാണ് അദ്ദേഹം ചോദിച്ചത്

‘അടുത്ത കാലത്ത് ഞാൻ പേര് പറയുന്നില്ല. കുറച്ച് പടങ്ങളിൽ അഭിനയിച്ചൊരു കുട്ടി, ഒരു കൊച്ചു കുട്ടി നായകനായി. അവൻ പരാതി പറഞ്ഞത് എന്താന്ന് അറിയോ ? എനിക്ക് തന്ന കാരവാൻ പഴയതായിരുന്നു. പുതിയ കാരവാൻ തന്നില്ല. ഒരു ഷോട്ട് എടുത്ത് കഴിഞ്ഞാൽ എസി കാരവാനിലേക്ക് പോകും. അടുത്ത ഷോട്ടിനെ പിന്നെ ഇറങ്ങി വരൂ. അതും പോയി വിളിക്കണം ഇപ്പോഴത്തെ നായകന്മാരെ. സിനിമയുടെ നിർമാണ ചെലവിന്റെ നേർപകുതിയാണ് ഇന്നത്തെ താരങ്ങളുടെ പ്രതിഫലം. എങ്ങനെ മലയാള സിനിമ മേഖല രക്ഷപ്പെടും. മുടക്ക് മുതലിന്റെ പത്ത് ശതമാനം പ്രതിഫലം വാങ്ങിച്ച നായകനായിരുന്നു പ്രേം നസീർ. അദ്ദേഹത്തിന് നേർപകുതി ചോദിക്കാമായിരുന്നു. യുട്യൂബിൽ നിങ്ങൾക്കൊരു ചിത്രം കാണാൻ കഴിയും. നസീർ സർ നായകനായി അഭിനയിക്കുന്ന സിനിമ. എം വിശ്വൻ നായർ സംവിധാനം ചെയ്യുന്നു. ആഹാരം കഴിച്ച ശേഷം ഷൂട്ട് തുടങ്ങാൻ അര മണിക്കൂർ സമയം ഉണ്ട്. ഈ സമയം അവർ വിശ്രമിക്കുന്നത് കലുങ്കിന് മുകളിലാണ്’, എന്നാണ് ശ്രീകുമാരൻ തമ്പി പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top