
Malayalam
പെണ്‍കുട്ടികളെ കോളേജില്‍ ചേര്‍ക്കുന്നത് ഡിഗ്രിയിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം നടത്താന്‍ വേണ്ടി; നിഖില വിമല്‍
പെണ്‍കുട്ടികളെ കോളേജില്‍ ചേര്‍ക്കുന്നത് ഡിഗ്രിയിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം നടത്താന്‍ വേണ്ടി; നിഖില വിമല്‍

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് നിഖില വിമല്‍. സോഷ്യല്‍ മീഡിയയില്‍ നിഖിലയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ നടി പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
പഠിക്കാനും ജോലി ചെയ്യാനും സാഹചര്യമുള്ള ഇക്കാലത്ത് പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ വിവാഹം ചെയ്തയക്കുന്നത് അനീതിയാണെന്ന് പറയുകയാണ് നടി. 16 വയസുള്ള കുട്ടികളെ 18 വയസ്സ് എന്ന് പറഞ്ഞ് കല്യാണം നടത്തുന്ന പതിവുണ്ടെന്നും തന്റെ സുഹൃത്തുക്കളെ ഇതില്‍ പിന്തിരിപ്പാക്കാന് ശ്രമിച്ചിട്ടുണ്ടെന്നും നിഖില പറഞ്ഞു.
‘പെണ്‍കുട്ടികളെ പഠിക്കാനാണെന്ന് പറഞ്ഞ് കോളേജില്‍ ചേര്‍ക്കും. അങ്ങനെ ചേര്‍ക്കുന്നത് തന്നെ ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം നടത്താന്‍ വേണ്ടിയാണ്. അതെനിക്ക് എതിര്‍പ്പുള്ള കാര്യമാണ്. എന്റെ സുഹൃത്തുക്കളെയൊക്കെ പരമാവധി പിടിച്ചുനിരത്താന് ഞാന്‍ ശ്രമിക്കാറുണ്ടായിരുന്നു.
എങ്ങനെയെങ്കിലും പഠിച്ചിട്ട് വിവാഹം കഴിക്കൂ എന്ന് ഞാന്‍ പറയുമായിരുന്നു. വിവാഹശേഷം അവര്‍ക്ക് അങ്ങനെയൊരു ജീവിതമുണ്ടാകാനുള്ള സാധ്യതയില്ല. പണ്ടുള്ള ആളുകളെ ഇതുപോലെ കല്യാണം കഴിപ്പിക്കുന്നതില്‍ പ്രശ്നമില്ല. അവരെ സംബന്ധിച്ച് കല്യാണം കഴിക്കുക കുടുംബം നോക്കുക എന്നതായിരുന്നു വലിയ കാര്യം.
എന്നാല്‍ ഇന്നത്തെ കാര്യം അങ്ങനെയല്ലല്ലോ. പഠിക്കാനും ജോലിചെയ്യാനുമൊക്കെയുള്ള സാഹചര്യവും ജീവിതം എങ്ങനെയാകണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഇന്ന് നമുക്കുണ്ടല്ലോ. ഈ സാഹചര്യം നില്‍ക്കെ വിവാഹം കഴിപ്പിച്ച് വിടുന്നത് മോശമാണ്.
16 വയസുള്ള കുട്ടികളെ 18 വയസായി എന്നൊക്കെ പറഞ്ഞ് വിവാഹം നടത്തുന്നവരുണ്ട്. 18 വയസുപോലും കല്യാണം കഴിക്കാനുള്ള ഒരു പ്രായമാണെന്ന് തോന്നുന്നില്ല. എപ്പോഴാണ് ഒരു കുടുംബം കൈകാര്യം ചെയ്യാന്‍ നമ്മള് സ്വയം തയാറാകുന്നത് ആ സമയത്ത് കല്യാണം കഴിക്കണമെന്നാണ് എന്റെ അഭിപ്രായം,’ എന്നും നിഖില വിമല്‍ പറഞ്ഞു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...