Malayalam
എന്നെ ഒരു സൈക്കോയെ പോലെയാണ് കണ്ടത്, നൈസായിട്ട് ഒഴിവാക്കി; ഐശ്വര്യ ലക്ഷ്മി മണിരത്‌നത്തിന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ വന്ന വഴി മറന്നു; നടിയ്‌ക്കെതിരെ സന്തോഷ് വര്‍ക്കി
എന്നെ ഒരു സൈക്കോയെ പോലെയാണ് കണ്ടത്, നൈസായിട്ട് ഒഴിവാക്കി; ഐശ്വര്യ ലക്ഷ്മി മണിരത്‌നത്തിന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ വന്ന വഴി മറന്നു; നടിയ്‌ക്കെതിരെ സന്തോഷ് വര്‍ക്കി
ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. നടി നിത്യ മേനോന്‍ സന്തോഷ് വര്‍ക്കിക്കെതിരെ ഉന്നയിച്ച ആരോപണം വിവാദമായിരുന്നു. നിരന്തരം തന്നെ ശല്യപ്പെടുത്തിയിരുന്ന വ്യക്തിയായിരുന്നു ഇയാളെന്നും സഹികെട്ട് മാതാപിതാക്കള്‍ പരാതി കൊടുക്കാന്‍ തുനിഞ്ഞിരുന്നെന്നും നിത്യ വെളിപ്പെടുത്തി.
ഫോണില്‍ വിളിച്ച് നിരന്തരം ശല്യമായിരുന്നു. നമ്പറുകള്‍ മാറ്റിയിട്ടും ശല്യം തുടര്‍ന്നു. പൊതുസ്ഥലങ്ങളില്‍ തന്നെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നും നിത്യ മേനോന്‍ തുറന്നടിച്ചു. പിന്നാലെ മറുപടിയുമായി സന്തോഷ് വര്‍ക്കിയെത്തി. ഇഷ്ടപ്പെട്ടതിന് നിത്യ തന്നെ അവഹേളിച്ചെന്നും ഇത് പ്രതീക്ഷിച്ചില്ലെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.
ഇപ്പോഴിതാ മറ്റൊരു നടിക്കെതിരെ ആരോപണവുമായി വന്നിരിക്കുകയാണ് സന്തോഷ് വര്‍ക്കി. ഐശ്വര്യ ലക്ഷ്മി തന്നെ അവഗണിച്ചെന്നും സൈക്കോയെ പോലെ കണ്ടെന്നുമാണ് സന്തോഷ് വര്‍ക്കി പറയുന്നത്.
‘നീലവെളിച്ചം പടം കാണാന്‍ തിയേറ്ററില്‍ പോയപ്പോള്‍ ഐശ്വര്യ ലക്ഷ്മി വന്നിട്ടുണ്ടായിരുന്നു. അന്ന് പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ പ്രസ് മീറ്റ് നടക്കാന്‍ പോവുകയാണ്. ഐശ്വര്യ ലക്ഷ്മി വന്നപ്പോള്‍ ഞാന്‍ സാധാരണ പോലെ സംസാരിക്കാന്‍ പോയതാണ്. പക്ഷെ അവര്‍ പ്രത്യേക രീതിയിലാണ് പെരുമാറിയത്.
എന്റെയൊപ്പം എടുത്ത വീഡിയോ ഇടേണ്ടെന്ന് അവര്‍ മീഡിയയോട് പറഞ്ഞ സന്ദേശം എനിക്ക് കിട്ടി. നൈസായിട്ട് ഒഴിവാക്കുകയാണ് ചെയ്തത്. നടിമാര്‍ ഇങ്ങനെയാണ്. നടന്‍മാര്‍ക്ക് എന്ത് നേടിയാലും അഹങ്കാരം ഉണ്ടാവില്ല. നടിമാര്‍ പെട്ടെന്ന് മാറും. മണിരത്‌നത്തിന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ വന്ന വഴി മറന്നിട്ടുണ്ടാവും. എന്നെ ഒരു സൈക്കോയെ പോലെയാണ് കണ്ടത്.
ലാലേട്ടനോടൊപ്പം എപ്പോഴാണ് അഭിനയിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. നൈസായി ഒഴിഞ്ഞ് മാറി. കുറച്ച് നേരം സംസാരിച്ച വീഡിയോയുണ്ടായിരുന്നു. എന്തെങ്കിലുമാവട്ടെ’. ‘വലിയ ജാഡ. സിനിമാ നടിമാര്‍ വിവാഹം കഴിക്കുക വലിയ ബിസിനസുകാരെയും പ്രൊഡ്യൂസര്‍മാരെയുമെല്ലാം. അവരുടെ ജീവിതം അങ്ങനെയാണ്.
അത്രയും ലക്ഷ്വറി ലൈഫാണ്. സാധാരണക്കാരെ ഉള്‍ക്കൊള്ളാന്‍ പറ്റില്ല. നിത്യ മേനോന്‍ ഇതുവരെ എന്തുകൊണ്ടാണ് എന്നെ ഇഷ്ടമല്ലാത്തതെന്ന് പറഞ്ഞിട്ടില്ല. ഇനി എനിക്ക് ഇവരാരെയും വേണ്ട. ഇവരെല്ലാം കണക്കാണ്,’ എന്നും സന്തോഷ് വര്‍ക്കി തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുത്ത് വരികയാണ് ഐശ്വര്യ ലക്ഷ്മി. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയിലൂടെ തമിഴകത്ത് പ്രശസ്തിയാര്‍ജിച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. സിനിമയുടെ രണ്ടാം ഭാഗം ഏപ്രില്‍ 28 ന് റിലീസ് ചെയ്യും. പൂങ്കുഴലി എന്ന കഥാപാതരത്തെയാണ് ഐശ്വര്യ സിനിമയില്‍ അവതരിപ്പിക്കുന്നത്.
