Connect with us

വേദനിക്കുന്ന ഒരു ഹൃദയത്തെ സ്‌നേഹം കൊണ്ട് സ്പര്‍ശിക്കാന്‍ വഞ്ചനയില്ലാത്ത തെളിഞ്ഞ മനസിനേ കഴിയൂ…, പഴയ ബാലയായി തിരിച്ചു വരൂ; ബാലയോട് ആരാധകര്‍

Malayalam

വേദനിക്കുന്ന ഒരു ഹൃദയത്തെ സ്‌നേഹം കൊണ്ട് സ്പര്‍ശിക്കാന്‍ വഞ്ചനയില്ലാത്ത തെളിഞ്ഞ മനസിനേ കഴിയൂ…, പഴയ ബാലയായി തിരിച്ചു വരൂ; ബാലയോട് ആരാധകര്‍

വേദനിക്കുന്ന ഒരു ഹൃദയത്തെ സ്‌നേഹം കൊണ്ട് സ്പര്‍ശിക്കാന്‍ വഞ്ചനയില്ലാത്ത തെളിഞ്ഞ മനസിനേ കഴിയൂ…, പഴയ ബാലയായി തിരിച്ചു വരൂ; ബാലയോട് ആരാധകര്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. ശാരീരിക അസ്വസാസ്ഥ്യങ്ങളെ തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നുള്ള വിവരങ്ങളാണ് അടുത്തിടെയായി പുറത്ത് വന്നത്. ഇത് ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. നിരവധി പേരാണ് പ്രാര്‍ത്ഥനകളുമായി എത്തിയിരുന്നത്.

അടുത്തിടെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. താരം സുഖം പ്രാപിച്ചുവരികയാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഭാര്യയ്‌ക്കൊപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് ബാലയിപ്പോള്‍. നടന്‍ എന്നതിലുപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയുമാണ് ബാല ആളുകള്‍ക്ക് പ്രിയങ്കരനായത്. താരത്തിന് അസുഖമാണെന്ന് അറിഞ്ഞതുമുതല്‍, കരള്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ച് നിരവധി പേരെത്തിയിരുന്നു.

ബാലയ്ക്ക് വേണ്ടി ഭാര്യം എലിസബത്താണ് നടന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. ബാല കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ആദ്യം വാര്‍ത്തകള്‍ വന്നത്. ജീവിതത്തിലേക്ക് നടന്‍ തിരിച്ച് വരാനുള്ള സാധ്യത പോലും വളരെ കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അതുകൂടി കേട്ടതോടെ ആരാധകര്‍ വിഷമത്തിലായി. പിന്നീടങ്ങോട്ട് നടന്റെ ആരോഗ്യം മെച്ചപ്പെടാനുള്ള പ്രാര്‍ഥനകളും നേര്‍ച്ചകളും കഴിപ്പിക്കുന്ന തിരക്കിലായിരുന്നു ആരാധകര്‍. പ്രാര്‍ഥനകള്‍ ഫലം കണ്ടുവെന്നപോലെ നടന്‍ ഇപ്പോള്‍ സുഖം പ്രാപിച്ച് വരികയാണ്. ശസ്ത്രക്രിയയും വിജയകരമായിരുന്നു.

ബാലയ്ക്കുവേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതില്‍ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. സര്‍ജറി കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം തന്റെ ഫോട്ടോ കൈയില്‍ പിടിച്ച് കുട്ടികള്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ വീഡിയോ ബാല സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

‘എല്ലാവര്‍ക്കും നമസ്‌കാരം…മതമോ ജാതിയോ ഒന്നുമല്ല…ഞാനൊരു ഹിന്ദുവാണ്. ഇവിടെയിരുന്ന് മുസ്ലീങ്ങള്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിരിക്കുന്നു. ഇന്ന് ലക്ഷക്കണക്കിന് ക്രിസ്ത്യാനികള്‍, എന്നെ സ്‌നേഹിക്കുന്നവര്‍ പ്രാര്‍ത്ഥനയോടെ വന്നിരിക്കുന്നു. എല്ലാവര്‍ക്കും മുകളില്‍ കുട്ടികള്‍…

ഇന്നസെന്‍സ് ഈസ് ബ്ലസ് എന്ന് പറയും. ആ കുട്ടികള്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിരിക്കുന്നു. മൂന്ന് പ്രാവശ്യം ജീവിതത്തിലേക്ക് തിരിച്ചുവന്നു. എല്ലാ സത്യങ്ങളും പുറത്തുവരും…വേറൊന്നുമല്ല, അത്ഭുതങ്ങള്‍ സംഭവിക്കും. എല്ലാവരും സന്തോഷമായിരിക്കണം.’ എന്നാണ് വീഡിയോയുടെ അവസാനം ബാല പറയുന്നത്.

ഇപ്പോഴിതാ ഈദിനോട് അനുബന്ധിച്ച് ബാലയുടെ ഭാര്യ എലിസബത്ത് താരത്തിന്റെ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് ഇരുന്ന് ജ്യൂസ് കുടിക്കുന്ന വീഡിയോയാണ് എലിസബത്ത് പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്റുകളുമായി എത്തി.

പഴയ ബാലയായി വേഗം തിരികെ വരൂ…. എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പഴയ ബാലയായി എത്രയും വേഗം തിരികെ വരണം… സാധിക്കും, നല്ല മനുഷ്യരോടൊപ്പം ദൈവം എന്നും ഉണ്ടാകും, കൂടെ നില്‍ക്കുന്നവരെ വെറുപ്പിക്കാനും വേദനിപ്പിക്കാനും ഒഴിവാക്കാനും എല്ലാവര്‍ക്കും കഴിയും.’

‘എന്നാല്‍ വേദനിക്കുന്ന ഒരു ഹൃദയത്തെ സ്‌നേഹം കൊണ്ട് സ്പര്‍ശിക്കാന്‍ വഞ്ചനയില്ലാത്ത തെളിഞ്ഞ മനസിനേ കഴിയൂ. ചിരിക്കാനറിയുമെങ്കില്‍ ചിരി ഔഷധമാണ്. ഈ പുഞ്ചിരി എന്നും ഇങ്ങനെ രണ്ടുപേരുടെയും ജീവിതത്തില്‍ മുമ്പോട്ട് ഉണ്ടാകട്ടെ’ എന്നെല്ലാമാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. അടുത്തിടെ ബാലയും ഭാര്യ എലിസബത്തും ചേര്‍ന്ന് രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു.

ബാല ആശുപത്രിയല്‍ ചികിത്സയില്‍ കഴിയുമ്പോള്‍ എലിസബത്തിന്റെ നിര്‍ദേശപ്രകാരമാണ് ആശുപത്രി മുറിയില്‍ ആഘോഷം സംഘടിപ്പിച്ചത്. ഗായിക അമൃത സുരേഷുമായുള്ള ദാമ്പത്യം അവസാനിപ്പിച്ച ശേഷം വര്‍ഷങ്ങളോളം ബാച്ചിലര്‍ ലൈഫ് നയിക്കുകയായിരുന്നു ബാല. ശേഷമാണ് എലിസബത്തിനെ വിവാഹം ചെയ്തത്.

എലിസബത്ത് ഡോക്ടറാണ്. മകളെ കാണാന്‍ സാധിക്കുന്നില്ലെന്നത് ബാലയുടെ വലിയ സങ്കടമായിരുന്നു. ബാലയും അമൃതയും വേര്‍പിരി!ഞ്ഞ ശേഷം കുട്ടിയുടെ ചുമതല അമൃതയ്ക്കാണ്. പക്ഷെ ബാല ആശുപത്രിയില്‍ അഡ്മിറ്റായശേഷം മകളെ ബാലയെ കാണിക്കാന്‍ അമൃത എത്തിയിരുന്നു. ഏറ്റവും അവസാനം ബാല അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ ഷെഫീക്കിന്റെ സന്തോഷമാണ്.

ബിഗ് ബിയിലെപ്പോലെ ശക്തമായ കഥാപാത്രങ്ങളും റൊമാന്‍സുമൊക്കെ ചെയ്യുന്ന ബാലയെ തങ്ങള്‍ക്ക് ബിഗ് സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹമുണ്ടെന്ന് ആരാധകര്‍ പറയാറുണ്ട്. നടന്‍ എന്നതിലുപരിയായി നല്ലൊരു മനുഷ്യസ്‌നേഹി കൂടിയാണ് ബാല. നടി മോളി കണ്ണമാലി അടക്കമുള്ള താരങ്ങള്‍ക്ക് ബാല തന്നാല്‍ കഴിയും വിധം സഹായങ്ങള്‍ ചെയ്യാറുണ്ട്. തന്നെ വന്ന് കണ്ട് സഹായം ചോദിക്കുന്നവരെ വെറും കൈയ്യോടെ പറഞ്ഞയക്കാറില്ല താരം.

More in Malayalam

Trending

Recent

To Top