Connect with us

മേപ്പടിയാൻ എന്ന സിനിമയിൽ എനിക്ക് അഭിനയിക്കാൻ പറ്റിയ ഒരു തേങ്ങയും ഇല്ലായിരുന്നു; നിഖില വിമൽ

Actress

മേപ്പടിയാൻ എന്ന സിനിമയിൽ എനിക്ക് അഭിനയിക്കാൻ പറ്റിയ ഒരു തേങ്ങയും ഇല്ലായിരുന്നു; നിഖില വിമൽ

മേപ്പടിയാൻ എന്ന സിനിമയിൽ എനിക്ക് അഭിനയിക്കാൻ പറ്റിയ ഒരു തേങ്ങയും ഇല്ലായിരുന്നു; നിഖില വിമൽ

നിരവധി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിഖില വിമൽ. ശ്രീബാല കെ. മേനോൻ സംവിധാനം ചെയ്ത ലവ് 24×7 ലൂടെയാണ് ദിലീപിന്റെ നായികയായി നിഖില സിനിമയിലേയ്ക്ക് എത്തുന്നത്. ആദ്യ ചിത്രം കഴിഞ്ഞ് ചെറിയൊരു ഇടവേളയെടുത്താണ് താരം അടുത്ത ചിത്രം തിരഞ്ഞെടുത്തത്. വിനീത് ശ്രീനിവാസന്റെ നായികയായി അരവിന്ദന്റെ അതിഥികളിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു.

പലപ്പോഴും നിഖിലയുടെ വാക്കുകൾ സോഷ്യൽ മീഡയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മേപ്പടിയാൻ എന്ന ചിത്രത്തെ കുറിച്ച് നിഖില പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മേപ്പടിയാന്റെ സംവിധായകൻ വിഷ്ണു മോഹന്റെ രണ്ടാമത്തെ ചിത്രമായ കഥ ഇന്നുവരെയിൽ നിഖില ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

മേപ്പടിയാനിൽ അഭിനയിക്കാൻ തന്നെ വിളിച്ചിരുന്നെന്നും എന്നാൽ അതിൽ അഭിനയിക്കാൻ ഒരു തേങ്ങയുമുണ്ടായിരുന്നില്ലെന്നുമാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിഖില പറയുന്നത്.

‘മേപ്പടിയാൻ എന്ന സിനിമയിൽ എനിക്ക് അഭിനയിക്കാൻ പറ്റിയ ഒരു തേങ്ങയും ഇല്ല എന്ന് മനസ്സിലായി. സ്ക്രിപ്റ്റ് തരാൻ കഴിയില്ല എന്നും പറഞ്ഞിരുന്നു. അതുകൊണ്ടാണ് മേപ്പടിയാനിൽ അഭിനയിക്കാതിരുന്നത്. അതിനുശേഷമാണ് എനിക്ക് വാഗ്ദാനം ചെയ്ത വേഷം അഞ്ജുവിന് നൽകുന്നത്. അഞ്ജു വായിച്ച സ്ക്രിപ്റ്റിൽ കുറെക്കൂടി വിശദാംശങ്ങളുണ്ടായിരുന്നു എന്നും നിഖില വിമൽ പറഞ്ഞു.

പിന്നാലെ നിഖിലയ്ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. അല്ലെങ്കിൽ ഏതിലാണ് അഭിനയിച്ചിരിക്കുന്നത്. എല്ലാത്തിലും ഒരേ ഭാവം തന്നെ, അഭിനയിച്ച ചിത്രങ്ങൾ ഒന്ന് പറയണേ എന്ന് തുടങ്ങി നിരവധി പേരാണ് രൂക്ഷ ഭാഷയിൽ പ്രതികരിച്ചിരിക്കുന്നത്.

More in Actress

Trending

Recent

To Top