
Movies
‘അല്‍ഫോണ്‍സുമായുള്ള ഒരു റൊമാന്റിക് ചിത്രം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നു; സന്തോഷ വാർത്ത പുറത്ത്
‘അല്‍ഫോണ്‍സുമായുള്ള ഒരു റൊമാന്റിക് ചിത്രം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നു; സന്തോഷ വാർത്ത പുറത്ത്

മലയാളികളുടെ ഇഷ്ട സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്. ‘പ്രേമം’ സിനിമയിലൂടെ തമിഴ് സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായി മാറി. ഇപ്പോഴിതാ അല്‍ഫോണ്‍സിന്റെ സംവിധാനത്തില്‍ ഒരു തമിഴ് ചിത്രം ഒരുങ്ങുന്നതായി അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് രാഹുല്‍.
ഇനി ഒരു പ്രണയ ചിത്രമാണ് വരാനിരിക്കുന്നത് എന്നും ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നും നിര്‍മ്മാതാവ് പറഞ്ഞു. അല്ഫോണ്സും നിര്‍മ്മാതാക്കളുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
‘അല്‍ഫോണ്‍സുമായുള്ള ഒരു റൊമാന്റിക് ചിത്രം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങള്‍ ഇപ്പോള്‍ കാസ്റ്റിംഗ് ഘട്ടത്തിലാണ്, 10-12 ദിവസത്തിനുള്ളില്‍ അഭിനേതാക്കളെ പ്രഖ്യാപിക്കും. പാന്‍-ഇന്ത്യന്‍ അഭിനേതാക്കളെ തിരഞ്ഞെടുക്കാനും അല്‍ഫോണ്‍സ് പദ്ധതിയിടുന്നുണ്ട്. അതുവഴി ഈ പ്രോജക്റ്റിന് വ്യവസായങ്ങളിലുടനീളം സഞ്ചരിക്കാനാകും.’ ഒരു അഭിമുഖത്തില്‍ രാഹുല്‍ പ്രതികരിച്ചു.
ഏപ്രില്‍ അവസാനത്തോടെ ചിത്രം ആരംഭിക്കാനാണ് സംവിധായകന് തീരുമാനിച്ചിരിക്കുന്നത് എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഗോള്ഡിന് ശേഷം അല്‍ഫോണ്‍സിന്റെ അടുത്ത ചിത്രമായി ഇതെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സി.എൻ. ഗ്ലോബൽ മൂവിസിൻ്റെ ബാനറിൽ അമൽ.കെ.ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആഘോഷം. മെയ് ആറ് ചൊവ്വാഴ്ച്ച ഈ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്തിയ ചിത്രമായിരുന്നു തുടരും. ഇപ്പോഴിതാ സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചതായി പരാതി വന്നിരിക്കുകയാണ്....
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട് തിങ്കളാഴ്ച്ച രാജസ്ഥാനിലെ പ്രശസ്തമായ ജയ്സാൽമീറിൽ ആരംഭിച്ചു. ബ്ലെസ്സി-മോഹൻലാൽ ചിത്രമായ...