Connect with us

മമ്മൂട്ടിക്ക് കോമഡി വഴങ്ങില്ല എന്ന് പറഞ്ഞ് തീരുമാനിച്ച് ഉറപ്പിച്ച് പെട്ടിയിൽ വെച്ച് പൂട്ടി കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ !

Movies

മമ്മൂട്ടിക്ക് കോമഡി വഴങ്ങില്ല എന്ന് പറഞ്ഞ് തീരുമാനിച്ച് ഉറപ്പിച്ച് പെട്ടിയിൽ വെച്ച് പൂട്ടി കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ !

മമ്മൂട്ടിക്ക് കോമഡി വഴങ്ങില്ല എന്ന് പറഞ്ഞ് തീരുമാനിച്ച് ഉറപ്പിച്ച് പെട്ടിയിൽ വെച്ച് പൂട്ടി കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ !

മമ്മൂട്ടിക്ക് കോമഡി വഴങ്ങില്ലെന്ന് ചിലർ തീരുമാനിച്ചു; എന്റെ കോമഡിക്കും ചിരിക്കാമെന്ന് കാലം തെളിയിച്ചു!
ഭാഷാവ്യത്യാസമില്ലാതെ ആരാധകരുള്ള താരമാണ് മമ്മൂട്ടി. താരങ്ങളുടെ ഇടയിൽ പോലും മെഗാസ്റ്റാറിന് ആരാധകരുണ്ട്. മലയാള സിനിമയിലെ നായക സങ്കൽപ്പങ്ങളുടെ അവസാന വാക്കായിട്ടാണ് ഒരു കാലത്ത് മമ്മൂട്ടി അറിയപ്പെട്ടിരുന്നത്. 71ാം വയസ്സിലും കാഴ്ചയിൽ പ്രായത്തേക്കാൾ ചെറുപ്പമാണ് മമ്മൂട്ടി. അതിരില്ലാത്ത ഊർജത്തോടെയും പാഷനോടെയും സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് നടൻ.

ഒരുപാട് കാലം അലഞ്ഞ ശേഷമാണു മമ്മൂട്ടി സിനിമയിൽ എത്തുന്നത്. അതിനും ഏറെ കാലത്തിന് ശേഷമാണ് നായക വേഷത്തിലേക്ക് എത്തുന്നത്. സഹനായക വേഷങ്ങൾ ചെയ്‌താണ്‌ മമ്മൂട്ടി ആദ്യം ശ്രദ്ധനേടുന്നത്. പിന്നീടാണ് നായക നിരയിലേക്ക് ഉയർന്ന് സൂപ്പർ താരമായി ഉൾപ്പടെ മാറുന്നത്.

അതേസമയം, വളരെ സീരിയസ് വേഷങ്ങളിലൂടെയാണ് മമ്മൂട്ടി സൂപ്പർ സ്റ്റാറായി മാറിയത്. പിന്നീടാണ് കോമഡി വേഷങ്ങളൊക്കെ നടൻ അവതരിപ്പിച്ചു കയ്യടി വാങ്ങാൻ തുടങ്ങിയത്.

ഒരിക്കൽ കൈരളിക്ക് നൽകിയ ഒരു അഭിമുഖത്തിൽ മമ്മൂട്ടി ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. കുറെ വനിതകളുമായി നടത്തിയ സംഭാഷണത്തിൽ ആയിരുന്നു ഇത്.

സീരിയസ് വേഷങ്ങൾ ചെയ്താണല്ലോ സാർ സൂപ്പർ സ്റ്റാറായി മാറിയത്. നേരത്തെ കോമഡി ചെയ്തിരുന്നവർ ഇന്ന് സീരിയസ് വേഷങ്ങളിലേക്ക് എത്തുമ്പോൾ സാർ കോമഡി വേഷങ്ങൾ ചെയ്ത് സൂപ്പർ ഹിറ്റുകളാക്കുകയാണല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മമ്മൂട്ടി.

പണ്ടെല്ലാം ഞാൻ സീരിയസ് ആയിട്ടാണ് ചെയ്തിരുന്നത് അത് പലർക്കും കോമഡിയായി തോന്നി. ഇപ്പോഴും ഞാൻ വളരെ സീരിയസ് ആയിട്ട് ചെയ്തതാണ് എന്നാൽ കോമഡി ആയി പോയതാണ് എന്നായിരുന്നു ആദ്യ മറുപടി.

അങ്ങനെയുള്ള വേഷങ്ങൾ അധികം ചെയ്യാതിരിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട് എന്നാണ് മമ്മൂട്ടി പിന്നീട് പറഞ്ഞത്. കഥാപാത്രത്തെ ഇഷ്ടപ്പെടണം. കഥാപാത്രത്തിന്റെ മനസ്സിൽ ഒരു സത്യസന്ധത ഉണ്ടാവണം.

അല്ലാതെ പഴ തൊലിയിൽ ചവിട്ടി വീഴുന്ന കഥാപാത്രമായി ഞാൻ വന്നാൽ നിങ്ങൾ ചിലപ്പോൾ ചിരിക്കില്ല. പിന്നെ അങ്ങനെയുളള കഥാപാത്രങ്ങൾ എനിക്ക് വന്നിട്ടില്ല. എത്ര പരിശ്രമിച്ചിട്ടും മമ്മൂട്ടിക്ക് കോമഡി വഴങ്ങില്ല എന്ന് പറഞ്ഞ് തീരുമാനിച്ച് ഉറപ്പിച്ച് പെട്ടിയിൽ വെച്ച് പൂട്ടി കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.ഇപ്പോൾ സിനിമ കാണുന്ന ആളുകൾക്ക് ഒന്നും അങ്ങനെയുള്ള ധാരണ ഇല്ല. മമ്മൂട്ടി ഏത് തമാശ പറഞ്ഞാലും നമ്മുക്ക് ചിരിക്കാമെന്ന് അവർക്ക് തോന്നും.ജീവിതത്തിൽ എപ്പോഴും സ്വാധീനിച്ചിട്ടുള്ളത് അഭിനയമാണെന്നും മമ്മൂട്ടി പറയുന്നുണ്ട്. സിനിമ കണ്ട നാൾ മുതൽ നടനാകണം എന്നതായിരുന്നു ആഗ്രഹം.

എംജിആർ, പ്രേം നസീർ, സത്യൻ എന്നിവരെയൊക്കെ കാണുമ്പോൾ അവരെ പോലെ ആവണം എന്നാണ് ആഗ്രഹിച്ചത്. അത്രയൊക്കെ ആയില്ലെങ്കിലും ഇത്രയൊക്കെ ആയില്ലേ എന്നും മമ്മൂട്ടി പറഞ്ഞു. സിനിമയിൽ വരുമ്പോൾ വില്ലന്മാരുടെ ഒപ്പം നടക്കുന്ന ഗുണ്ടകൾ ഉണ്ടാവുമല്ലോ അങ്ങനെ എന്തെങ്കിലും കിട്ടുമെന്നാണ് കരുതിയത്. എന്തായാലും അതിന് അപ്പുറം വന്നല്ലോയെന്നും നടൻ പറഞ്ഞു.

സിനിമയിൽ ഞാൻ ആരുടേയും പിൻഗാമിയായി വന്നതല്ല. ഞാൻ തന്നെ എനിക്ക് വേണ്ടി ഒരു കസേരയൊക്കെ പണിത് ഇവിടെ ഇരിക്കുന്നത് ആണ് എന്നായിരുന്നു സിനിമയിൽ തന്റെ പിൻഗാമിയായി കാണുന്നത് ആരെയാണെന്ന ചോദ്യത്തിന് മറുപടി. വരുന്ന ആളുകൾ ഒക്കെ അങ്ങനെ സ്വന്തമായി കസേര പണിയട്ടെ. അത് ആരായാലും അവർ സ്വന്തമായി സ്ഥാനം ഉണ്ടാക്കിയെടുക്കണം. അല്ലാതെ ഒരാൾ പോകുമ്പോൾ വരാൻ ഇത് സർക്കാർ ഉദ്യോഗമല്ലല്ലോ.കഴിവുകൾ കൊണ്ട് തന്നെ നമ്മുടേതായ സ്ഥാനം ഉണ്ടാക്കണം. ഒഴിഞ്ഞിട്ടാ സ്ഥാനങ്ങൾക്ക് പുറമെ നമുക്കായിട്ട് ഒരു സ്ഥാനമുണ്ടാവണമെന്നും മമ്മൂട്ടി പറഞ്ഞു.

അതേസമയം, ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്ത ക്രിസ്റ്റഫറാണ്‌ മമ്മൂട്ടിയുടെതായി അവസാനം പുറത്തിറങ്ങിയ സിനിമ. ജിയോ ബേബി സംവിധാനം ചെയ്യുന്ന ജ്യോതിക നായികയാകുന്ന കാതൽ ദി കോർ ആണ് ഇനി റിലീസിന് ഒരുങ്ങുന്നത്. കണ്ണൂർ സ്‌ക്വാഡ് എന്നൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Continue Reading
You may also like...

More in Movies

Trending

Recent

To Top