അനുവാദമില്ലാതെ നടി ആലിയ ഭട്ടിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത് വലിയ വിമര്‍ശനം സൃഷ്ടിച്ചിരുന്നു. നടിയുടെ വീട്ടില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു രഹസ്യമായി പകര്‍ത്തിയത്. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി ആലിയ രംഗത്ത് എത്തിയിരുന്നു. സംഭവത്തില്‍ താരങ്ങളും ആരാധകരും നടിയെ പിന്തുണച്ചിരുന്നു.
ഇത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ലംഘിക്കാന്‍ പാടില്ലാത്ത അതിരുകളുണ്ടെന്നും നടി താക്കീത് നല്കി. വീടിനുള്ളില്‍ സംഭവിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്ന് ആലിയയുടെ ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂര്‍. ഇതിനെ നിയമപരമായി നേരിടുമെന്നും നടന് അടുത്തിടെ നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇത് തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്. വളരെ മോശമായ സംഭവമായത് കൊണ്ട് ഇതിനെ കുറിച്ച് കൂടുതലൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും നടന് വ്യക്തമാക്കി.
‘ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. നിങ്ങള്‍ക്ക് എന്റെ വീടിനകം പകര്‍ത്താന്‍ അനുവാദമില്ല. അവിടെ എന്തും സംഭവിക്കാം. അത് എന്റെ വീടാണ്. അതൊരിക്കലും അനുവദിക്കാന്‍ കഴിയില്ല.
നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ് ഞങ്ങള്‍. വളരെ മോശമായ സംഭവമായിരുന്നു. അതിനാല്‍ തന്നെ കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും രണ്‍ബീര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ലജ്ജ തോന്നുന്നുവെന്നും നടന് കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...