Actress
ആ രോഗം കാരണം മേക്കപ്പ് കസേരയിൽ പോലും തനിക്ക് അടങ്ങിയിരിക്കാനാവില്ല; വെളിപ്പെടുത്തലുമായി ആലിയ ഭട്ട്
ആ രോഗം കാരണം മേക്കപ്പ് കസേരയിൽ പോലും തനിക്ക് അടങ്ങിയിരിക്കാനാവില്ല; വെളിപ്പെടുത്തലുമായി ആലിയ ഭട്ട്
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആലിയ ഭട്ട. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. തനിക്കും അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ഡിസോർഡർ (എഡിഎച്ച്ഡി) ആണെന്നാണ് നടി പറയുന്നത്.
എഡിഎച്ച്ഡി രോഗം കാരണം മേക്കപ്പ് കസേരയിൽ പോലും തനിക്ക് അടങ്ങിയിരിക്കാനാവില്ല. ഒരു മേക്കപ്പ് കസേരയിൽ 45 മിനിറ്റിൽ കൂടുതൽ താൻ ചിലവഴിക്കില്ലെന്നും ആലിയ ഭട്ട് പറഞ്ഞു. എഡിഎച്ച്ഡി ഉള്ളതു കൊണ്ടാണ് തനിക്ക് ഒരിടത്ത് കൂടുതൽ സമയം ചിലവഴിക്കാൻ കഴിയാത്തത്. എന്ത് കാര്യമായാലും പെട്ടെന്ന് നടക്കണം എന്ന ചിന്തയാണ്.
എന്റെ വിവാഹ ദിനത്തിൽ മേക്കപ്പ്മാൻ ഇതേ കുറിച്ച് പറഞ്ഞിരുന്നു. ഇന്ന് രണ്ട് മണിക്കൂർ സമയമെങ്കിലും തനിക്ക് നൽകണം എന്നാണ് മേക്കപ്പ് ആർട്ടിസ്റ്റ് അന്ന് പറഞ്ഞത്. എന്നാൽ എന്നെക്കൊണ്ട് അതിന് കഴിയില്ല. പ്രത്യേകിച്ച് വിവാഹ ദിനമായതിനാൽ രണ്ട് മണിക്കൂർ നൽകാനാവില്ല തനിക്ക് ചിൽ ചെയ്യണം എന്നായിരുന്നു ഞാൻ പറഞ്ഞത് എന്നാണ് ആലിയ ഭട്ട് പറഞ്ഞത്.
അതേസമയം, മലയാള സിനിമാ താരങ്ങളായ ഫഹദ് ഫാസിലും ഷൈൻ ടോം ചാക്കോയും തങ്ങളുടെ എഡിഎച്ച്ഡി രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ. ഇത് കുട്ടികളിലാണ് സാധാരണയായി കണ്ടുവരുന്നത്. അപൂർവമായി മുതിർന്നവരിൽ ഈ സ്ഥിതി തുടർന്നുവരാറുണ്ട്.
ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, വളരെ വേഗം അസ്വസ്ഥനാകുക, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനോ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കുന്നതിനോ കഴിയാതെ വരിക, വളരെ പെട്ടെന്നു ബോറടിക്കുക, ഒരു കാര്യത്തിനും ക്ഷമയില്ലാത്ത അവസ്ഥ, അടങ്ങിയിരിക്കാത്ത പ്രകൃതം, ശാന്തമായി ഇരുന്ന് ജോലി ചെയ്യാൻ കഴിയാതെ വരിക, അലസത, വിഷാദം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
സമയം ക്രമീകരിക്കാൻ കഴിയാതെ വരിക, ഇഷ്ടമുള്ള ചില കാര്യങ്ങളിൽ മാത്രം അമിതമായി മുഴുകി ഇരിക്കുകയും അപ്പോൾ ചെയ്യേണ്ട മറ്റു കാര്യങ്ങൾ മറക്കുകയും ചെയ്യുക ഇതൊക്കെയാണ് മുതിർന്നവരിലെ ചില ലക്ഷണങ്ങൾ.
കാര്യങ്ങൾ കൃത്യമായി പ്ലാൻ ചെയ്യാൻ കഴിയാതെ വരിക, എന്തിനാണ് മുൻഗണന കൊടുക്കേണ്ടതെന്ന് തിരിച്ചറിയാത്ത അവസ്ഥ, എടുത്തു ചാടി തീരുമാനങ്ങൾ എടുക്കുക,ഒരു കാര്യത്തിലും സ്ഥിരത ഇല്ലാത്ത അവസ്ഥ, ഒരാൾ സംസാരിക്കുമ്പോൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക,ചോദ്യങ്ങൾ ചോദിച്ചു തീരും മുൻപേ ഉത്തരം പറയുക,മറ്റുള്ളവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ക്ഷമയില്ലായ്മമൂലം ഇടയിൽ കയറി സംസാരിക്കുക ഇതൊക്കെയാണ് ലക്ഷണങ്ങൾ.