Connect with us

മഞ്ജുവിന്റെ മുഖത്ത് താടിയെല്ലിനടുത്ത് മേക്കപ്പ് ബ്ലെന്റ് ചെയ്തിരുന്നില്ല. ഇനി മഞ്ജുവിനെ കാണുമ്പോള്‍ പറയണം; അംബിക പിള്ള

News

മഞ്ജുവിന്റെ മുഖത്ത് താടിയെല്ലിനടുത്ത് മേക്കപ്പ് ബ്ലെന്റ് ചെയ്തിരുന്നില്ല. ഇനി മഞ്ജുവിനെ കാണുമ്പോള്‍ പറയണം; അംബിക പിള്ള

മഞ്ജുവിന്റെ മുഖത്ത് താടിയെല്ലിനടുത്ത് മേക്കപ്പ് ബ്ലെന്റ് ചെയ്തിരുന്നില്ല. ഇനി മഞ്ജുവിനെ കാണുമ്പോള്‍ പറയണം; അംബിക പിള്ള

മലയാളികള്‍ക്ക് മേക്കപ്പില്‍ ആദ്യമായി പുതിയ രീതികള്‍ പരിചയപ്പെടുത്തിയ താരമാണ് അംബിക പിള്ള. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ വലിയൊരു നിര തന്നെ ഇന്നുണ്ടെങ്കിലും ഇവരൊന്നും അധികം ശ്രദ്ധിക്കപ്പെടാത്ത കാലത്താണ് അംബിക പിള്ളയുടെ ഉദയം. മിടുക്കി എന്ന ഷോയിലൂടെയാണ് അംബിക പിള്ള ആദ്യം ശ്രദ്ധ പിടിച്ചു പറ്റുന്നത്.

മലയാളി പെണ്‍കുട്ടികള്‍ക്ക് എങ്ങനെയൊക്കെ സ്‌റ്റൈല്‍ ചെയ്യാമെന്ന് അംബിക ഈ ഷോയിലൂടെ പ്രേക്ഷകരെ കാണിച്ചു. ബോളിവുഡില്‍ ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് തുടങ്ങിയ വലിയ താരങ്ങളെ മേക്കപ്പ് ചെയ്തയാളാണ് അംബിക. അംബിക പിള്ള ഇവര്‍ക്കൊക്കെ സുപരിചിതയാണ്.

മേക്കപ്പിനോടുള്ള പാഷന്‍ കൊണ്ട് തന്നെ താരങ്ങള്‍ ഇതില്‍ വരുത്തുന്ന വീഴ്ചകള്‍ അംബിക പിള്ള തുറന്ന് പറയാറുമുണ്ട്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അംബിക പിള്ള പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ശോഭന, മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള താരങ്ങളെക്കുറിച്ചാണ് അംബിക പിള്ള സംസാരിച്ചത്.

‘ശോഭനയുടെ മുഖത്ത് മേക്കപ്പ് ചെയ്യാന്‍ എനിക്കിഷ്ടമാണ്. അവരുടെ കണ്ണുകളും ഭാവങ്ങളും മനോഹരമാണ്. റിമയ്ക്കും പാര്‍വതിയ്ക്കും മേക്കപ്പ് ചെയ്യാനിഷ്ടമാണ്. മഞ്ജു വാര്യരുടെ മുഖം മനോഹരമാണ്. അവരുടെ എല്ലാം ലുക്കുകള്‍ എനിക്കിഷ്ടമാണ്’. ‘നമ്മുടെ നാട്ടില്‍ താരങ്ങള്‍ നോ മേക്കപ്പ് ലുക്ക് നന്നായി ചെയ്യും. പക്ഷെ ചുമ്മാ ഉറങ്ങി എണീറ്റിട്ട് പോവുന്നതല്ല. അതിന് മേക്കപ്പ് ചെയ്യണം. കാണുമ്പോള്‍ മേക്കപ്പ് ഇട്ടതായി തോന്നില്ല. സത്യത്തില്‍ കുറേ ഇട്ടിട്ടാണ് അങ്ങനെയാക്കുന്നത്’.

‘താരങ്ങളുടെ മേക്കപ്പ് കണ്ട് ഇതെന്തായിങ്ങനെ ഇരിക്കുന്നതെന്ന് ഞാന്‍ പറയും. ഞാന്‍ എല്ലാം നോട്ടീസ് ചെയ്യും. മുഖത്ത് കട്ടിംഗൊക്കെ ചെയ്യില്ലേ, അതെന്താ ബ്ലെന്റ് ചെയ്യാത്തത്’. ‘ചില സിനിമകളില്‍ മഞ്ജുവിന്റെ മുഖത്ത് താടിയെല്ലിനടുത്ത് മേക്കപ്പ് ബ്ലെന്റ് ചെയ്തിരുന്നില്ല. ഇനി മഞ്ജുവിനെ കാണുമ്പോള്‍ പറയണം. ബ്ലെന്‍ഡിംഗ് വളരെ പ്രധാനമാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റും താരങ്ങളും അതറിഞ്ഞിരിക്കണം. അവര്‍ അവരുടെ മുഖമല്ലേ എപ്പോഴും കണ്ണാടിയില്‍ കാണുന്നത്’.

‘ബോളിവുഡില്‍ ആരെങ്കിലും മോശം മേക്കപ്പ് ചെയ്താല്‍ ഞാനുടനെ വിളിക്കും. ഇതെന്താ ഇങ്ങനെ ഇരിക്കുന്നതെന്ന് ചോദിച്ച്,’ എന്നും അംബിക പിള്ള പറഞ്ഞു. അഭിമുഖത്തില്‍ ബോളിവുഡ് താരങ്ങള്‍ നടത്തിയ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ചും അംബിക സംസാരിച്ചു. പ്രിയങ്ക ചോപ്ര, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവരുടെ സര്‍ജറികള്‍ തുടക്കത്തില്‍ ശരിയായിരുന്നില്ലെന്നാണ് അംബിക പിള്ള പറയുന്നത്. പ്രിയങ്ക ചോപ്രയുടെ മൂക്ക് ഒന്നിലധികം തവണ ശരിയാക്കേണ്ടി വന്നു. അനുഷ്‌ക ശര്‍മ്മ ചുണ്ടില്‍ വരുത്തിയ മാറ്റം മോശമായിരുന്നു.

അപ്പോള്‍ തന്നെ നടിയെ ഇക്കാര്യം അറിയിക്കുകയും ചെയ്‌തെന്ന് അംബിക പിള്ള പറഞ്ഞു. ഐശ്വര്യ റായുടെ കണ്ണുകള്‍ മനോഹരമാണ്. ഇപ്പോഴും നടി തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നു,. ഇടയ്‌ക്കൊന്ന് വണ്ണം വെച്ചെങ്കിലും ഇപ്പോഴും അവര്‍ സുന്ദരിയാണെന്നും അംബിക പിള്ള അഭിപ്രായപ്പെട്ടു. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിംഗ് തുടങ്ങിയവരെയൊന്നും തനിക്കിഷ്ടമല്ല.

നടന്‍മാരില്‍ മോഹന്‍ലാലിനെയാണിഷ്ടം. ദീപിക പദുകോണിന്റെ മുഖം വളരെ മനോഹരമാണെന്നും അംബിക പിള്ള അഭിപ്രായപ്പെട്ടു. ബോളിവുഡ് താരങ്ങളെ പോലെ തന്നെ ഇന്ന് മലയാളത്തിലെ താരങ്ങളും ലുക്കില്‍ വ്യത്യസ്ത കൊണ്ടു വരുന്നവരാണ്. താരങ്ങളുടെ മിക്ക ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്.

അടുത്തിടെ അര്‍ബുദത്തെ അതിജീവിച്ചതിനെ കുറിച്ചും അംബിക പിള്ള പറഞ്ഞിരുന്നു. കൊവിഡ് കാലത്താണ് അംബിക പിള്ളയ്ക്ക് സ്തനാര്‍ബുദമാണെന്ന് കണ്ടെത്തുന്നത്. പക്ഷെ ജീവിതത്തില്‍ നേരിടേണ്ടി വന്ന മറ്റ് വെല്ലുവിളികളെ പോലെ തന്നെ അതിനേയും അവര്‍ നേരിട്ടു, അതിജീവിച്ചു.

അര്‍ബുദം ആണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഒറ്റ മുഖം മാത്രമാണ് തന്റെ മനസ്സില്‍ തെളിഞ്ഞത്. അത് മകള്‍ കവിയുടേത് ആയിരുന്നു. കാരണം തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മോള്‍ക്ക് ആരുണ്ടാകും എന്ന തോന്നലാണ് അസുഖത്തെ അതിജീവിക്കാന്‍ പ്രചോദനം ആയതെന്നാണ് അംബിക പിള്ള പറഞ്ഞത്.

വ്യവസായി ആയിരുന്ന ഗോപിനാഥ പിള്ളയുടെയും, ശാന്ത ഗോപിനാഥ പിള്ളയുടെയും മകളായായിട്ടായിരുന്നു അംബിക പിള്ളയുടെ ജനനം. അതുകൊണ്ട് തന്നെ കുട്ടിക്കാലം ആഡംബരം നിറഞ്ഞതായിരുന്നു. കൊല്ലത്ത് കായലിന്റെ അടുത്തായുള്ള ബംഗ്ലാവിലായിരുന്നു താമസം. വിദ്യാഭാസ്യം ഊട്ടിയിലെ ബോര്‍ഡിംഗ് സ്‌കൂളില്‍ വച്ചായിരുന്നു തുടങ്ങുന്നത്. പിന്നെയത് കൊല്ലത്തെ മൗണ്ട് കാര്‍മല്‍ കോണ്‍വെന്റ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂളിലേക്കായി.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതിന് പിന്നാലെ തന്റെ പതിനേഴാം വയസിലാണ് അംബിക വിവിഹാതയാകുന്നത്. 22ാം വയസില്‍ അമ്മയായി. പക്ഷെ ആ ദാമ്പത്യ ജീവിതം അധികനാള്‍ നീണ്ടു നിന്നില്ല. 24ാം വയസില്‍ അംബിക പിള്ള വിവാഹ മോചിതയായി. സ്വന്തം വീട്ടില്‍ എല്ലാമുണ്ടായിട്ടും അവര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ബ്യൂട്ടീഷ്യന്‍ ജോലി അന്വേഷിച്ച് ഡല്‍ഹിയിലെത്തുന്നതും അവിടെ നിന്ന് ഈ നിലയിലേയ്ക്ക് ഉയരുന്നതും.

More in News

Trending