
Actress
ഇനി എനിക്ക് വിവാഹം ഉണ്ടാകുമോ എന്നത് അറിയില്ല, ഇങ്ങനെ പോട്ടെ നോക്കാം…; കണ്ണ് നനയിപ്പിച്ച് സുബിയുടെ രാഹുല്‍
ഇനി എനിക്ക് വിവാഹം ഉണ്ടാകുമോ എന്നത് അറിയില്ല, ഇങ്ങനെ പോട്ടെ നോക്കാം…; കണ്ണ് നനയിപ്പിച്ച് സുബിയുടെ രാഹുല്‍

മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാര് അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി എത്തുന്നത്. വളരെ പെട്ടെന്ന് തന്നെ നടിക്ക് മിമിക്രി രംഗത്ത് ശോഭിക്കാനായി. പിന്നീട് കോമഡി ഷോകളിലും മറ്റും സജീവമാകുകയായിരുന്നു. സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കുട്ടിപ്പട്ടാളമെന്ന പരിപാടിയില്‍ സുബി ആയിരുന്നു അവതാരകയായി എത്തിയത്.
സുബി സുരേഷിന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ ഞെട്ടലിലാണ് സിനിമാ ലോകവും സുബിയെ സ്നേഹിക്കുന്നവരും. നാല്‍പ്പത്തിരണ്ടുകാരിയായ സുബി കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. ടിനി ടോം സുബിയുടെ മരണവാര്‍ത്ത പുറത്തുവിട്ടപ്പോള്‍ ആദ്യം സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവര്‍ വിശ്വസിക്കാന്‍ തയ്യാറായില്ല.
കരള്‍ രോഗത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരിക്കെ അപ്രതീക്ഷിത വിയോഗമായിരുന്നു സുബി സുരേഷിന് സംഭവിച്ചത്. രോഗം വൃക്കകളെ ബാധിച്ചിരുന്നു. കരള്‍ മാറ്റിവയ്ക്കാന്‍ ആശുപത്രി ഇന്‍സ്റ്റിറ്റിയൂഷനല്‍ ബോര്‍ഡ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. അതിനിടയിലായിരുന്നു മരണം സംഭവിച്ചത്.
കൊച്ചിന് കലാഭവനിലൂടെ മിമിക്രിയില്‍ തിളങ്ങിയ സുബി സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനില്‍ ശ്രദ്ധിക്കപ്പെട്ടത്. ടിവി അവതാരകയെന്ന നിലയില്‍ വന്‍ ജനപ്രീതി നേടി. കനകസിംഹാസനം, പഞ്ചവര്‍ണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബന്‍ഡ്സ് തുടങ്ങി ഇരുപതിലേറെ സിനിമകളിലും വിവിധ സീരിയലുകളിലും അഭിനയിച്ചു.
സുബിയ്ക്ക് അസുഖമുണ്ടെന്ന് പോലും പലര്‍ക്കും അറിയില്ലായിരുന്നു. തന്റെ ആരോഗ്യപരമായ വിഷമങ്ങളെ എല്ലാം മാറ്റി നിര്‍ത്തിയാണ് സുബി കളിച്ചും ചിരിച്ചും എല്ലാവര്ക്കും മുന്നിലെത്തിയിരുന്നത്. ഇപ്പോഴിതാ സുബിയുടെ പ്രതിശ്രുത വരനായിരുന്ന കലാഭവന്‍ രാഹുല്‍ സുബിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അടുത്തിടെ ഫ്ലവേഴ്സിലെ പരിപാടിയായ ഒരു കോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് രാഹുലുമായുള്ള വിവാഹത്തെ കുറിച്ച് സുബി സംസാരിച്ചത്. ‘സുബിയെ രക്ഷിച്ചെടുക്കാന്‍ മാക്സിമം നോക്കി. ആളെ രക്ഷിച്ചെടുക്കാന്‍ പറ്റാത്ത സങ്കടമാണ് എല്ലാവര്ക്കും. എന്നേക്കാള്‍ നൂറിരട്ടി ബിസിയായ താരമായിരുന്നു സുബി.’ ഞാനും പ്രൊഫഷനില്‍ കൂടുതല്‍ ശ്രദ്ധിച്ചു. ജീവിതം അത്ര ശ്രദ്ധിച്ചില്ല. വിവാഹം അടക്കം വൈകിയത് അതുകൊണ്ടാണ്. പ്രോഗാമും മറ്റുമായി ഞങ്ങള്‍ എപ്പോഴും ഒരുമിച്ചുണ്ടായിരുന്നു. അതുകൊണ്ടാണ് ഒരുമിച്ച് ജീവിച്ചേക്കാം എന്ന തീരുമാനത്തിലേക്ക് എത്തിയത്.’
‘വീട്ടുകാര്‍ക്കും എല്ലാം അറിയാമായിരുന്നു. ഫെബ്രുവരിയില്‍ വിവാഹം കഴിക്കാന്‍ സാധിക്കുമായിരുന്നില്ല. സുബിക്കും ഒരുപാട് ഷോകള്‍ ഉണ്ടായിരുന്നു. ഏഴ് പവന്റെ താലിമാല എന്നത് സുബി വെറുതെ പറഞ്ഞതാണ്. സുബിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം അവളുടെ അമ്മയെയാണ്.’
‘അമ്മയ്ക്ക് എന്നെ ഇഷ്ടപ്പെട്ടതുകൊണ്ടായിരിക്കും എന്നെ സുബിയും ഇഷ്ടപ്പെട്ടത്. അമ്മ കഴിഞ്ഞെ സുബിക്ക് ജീവിതത്തില്‍ മറ്റാരും ഉള്ളൂ. സുബിക്ക് എന്നെപോലത്തെ നൂറ് പേര് കിട്ടും. അമ്മ പറയുന്നതിന് അപ്പുറം പോകാത്താതത് കൊണ്ടാകാം സുബി എന്നെ ഇഷ്ടപ്പെട്ടത്. സുബിയുടെ അമ്മ എന്റേയും അമ്മയാണ്.’
‘എന്റെ അമ്മ എന്നോട് പെരുമാറുന്നതുപോലെയാണ് സുബിയുടെ അമ്മയും പെരുമാറുന്നത്. പരിപൂര്‍ണമായി മനസിലാക്കിയിട്ട് വിവാഹിതരാകാം എന്ന തീരുമാനത്തിലായിരുന്നു ഞാനും സുബിയും. ഏറെ കുറെ ഞങ്ങള്‍ പരസ്പരം മനസിലാക്കിയിരുന്നു. ഇനി എനിക്ക് വിവാഹം ഉണ്ടാകുമോ എന്നത് അറിയില്ല.’
‘ഇങ്ങനെ പോട്ടെ നോക്കാം… സുബിക്ക് കരള്‍ രോഗമില്ല. പൊട്ടാസ്യം, സോഡിയം എന്നിവ കുറവായിരുന്നു. ജാര്‍ഖണ്ഡില്‍ നിന്നും വന്ന ശേഷം പാലക്കാട് ഒരു പരിപാടിക്ക് പോയിരുന്നു. അതുകൊണ്ട് ആശുപത്രിയില്‍ പോകാന്‍ വൈകി. അസുഖ ലക്ഷണങ്ങളൊന്നും സുബി കാണിച്ചിരുന്നില്ല. പെട്ടന്നാണ് കാര്യങ്ങള്‍ മാറി മറഞ്ഞത്.’ ‘ആശുപത്രിയിലായിരിക്കുമ്പോഴും നല്ല ഓര്‍മയോടെയാണ് സംസാരിച്ചത്. ആദ്യം ആശുപത്രി റൂമിലായിരുന്നു. പിന്നീടാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. സുബിക്ക് കൊടുക്കാവുന്നതിന്റെ മാക്സിമം നല്ല ട്രീറ്റ്മെന്റ് ഞങ്ങള്‍ കൊടുത്തിട്ടുണ്ടായിരുന്നു.’
‘ഹൃദയത്തിനായിരുന്നു പ്രശ്നമായത്. നമ്മള് അവയവം ചോദിച്ച് ചെന്നതല്ല. സുബിയുടെ ബന്ധു ഇങ്ങോട്ട് വന്ന് അവയവം തരാന്‍ സമ്മതം അറിയിച്ചതാണ്. സുബി എല്ലാ ആരാധകരേയും കെയര്‍ ചെയ്യും. ഒരിക്കലും താല്പര്യമില്ലെന്ന് പറഞ്ഞ് പോകാറില്ല.’ ‘മണിച്ചേട്ടനും സുബിക്കും കുറെകാര്യത്തില്‍ സാമ്യതയുണ്ട്. അവര്‍ക്ക് രണ്ടുപേര്‍ക്കും സഹജീവി സ്നേഹമുണ്ട്. സുബി മരണവീടുകളില്‍ പോകാറില്ലായിരുന്നു. മറ്റുള്ളവരുടെ കരച്ചില് കാണാന്‍ കഴിയാത്ത് കൊണ്ട്.
സുബിയേയും കൊണ്ട് ഏത് പ്രോഗ്രാമിനും പോകാം. ‘ഒരു ശല്യവുമില്ല. സുബി സിനിമയില്‍ കൂടുതല്‍ അഭിനയിച്ചിരുന്നെങ്കില്‍ ഇത്രയും പോപ്പുലാരിറ്റി കിട്ടുമോ എന്ന് സംശയമാണ്. മാസം മുപ്പത് ദിവസം ഉണ്ടെങ്കില്‍ ആ മുപ്പത് ദിവസവും സുബിക്ക് പ്രോഗ്രാമുണ്ട്. വരാന്‍ പറ്റുന്നവരെല്ലാം സുബിയെ കാണാന്‍ വന്നിട്ടുണ്ട്’ രാഹുല്‍ സുബിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് പറഞ്ഞു.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ള താരമാണ് മഞ്ജു വാര്യർ. നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയിലേയ്ക്കുള്ള തിരിച്ചു വരവുമെല്ലാം...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. മോഹൻലാലിന്റെ നായികയായി തന്മാത്ര എന്ന ചിത്രം മാത്രം മതി മീരയെ പ്രേക്ഷകർ ഓർത്തിരിക്കാൻ. പിന്നീട്...