Connect with us

കീഴടക്കാനും ഒറ്റപ്പെടുത്താനും ശ്രമിച്ചവരുടെ നെഞ്ചിലേയ്ക്ക് തീ കോരിയിട്ടു കൊണ്ടാണ് ഈ മടങ്ങിവരവ്; ആയിരകണക്കിന് സ്ത്രീകള്‍ക്ക് ആശ്വാസമായി അവള്‍ ഇനിയും വെള്ളിത്തിരയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കും; വിധു വിന്‍സെന്റ് പറയുന്നു

Actress

കീഴടക്കാനും ഒറ്റപ്പെടുത്താനും ശ്രമിച്ചവരുടെ നെഞ്ചിലേയ്ക്ക് തീ കോരിയിട്ടു കൊണ്ടാണ് ഈ മടങ്ങിവരവ്; ആയിരകണക്കിന് സ്ത്രീകള്‍ക്ക് ആശ്വാസമായി അവള്‍ ഇനിയും വെള്ളിത്തിരയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കും; വിധു വിന്‍സെന്റ് പറയുന്നു

കീഴടക്കാനും ഒറ്റപ്പെടുത്താനും ശ്രമിച്ചവരുടെ നെഞ്ചിലേയ്ക്ക് തീ കോരിയിട്ടു കൊണ്ടാണ് ഈ മടങ്ങിവരവ്; ആയിരകണക്കിന് സ്ത്രീകള്‍ക്ക് ആശ്വാസമായി അവള്‍ ഇനിയും വെള്ളിത്തിരയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കും; വിധു വിന്‍സെന്റ് പറയുന്നു

മലയാള സിനിമയിലേക്കുളള അതിജീവിതയുടെ തിരിച്ച് വരവിനെ അഭിനന്ദിച്ച് ഇതിനോടകം തന്നെ സമൂഹത്തിന്റെ വിവിധ കോണിലുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംവിധായിക വിധു വിന്‍സെന്റ് പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കീഴക്കാന്‍ ശ്രമിച്ചവരുടെ നെഞ്ചിലേക്ക് തീ കോരിയിട്ട് കൊണ്ടാണ് ഭാവനയുടെ ഈ മടങ്ങി വരവെന്ന് വിധു വിന്‍സെന്റ് ഫേസ്ബുക്കില്‍ കുറിച്ചു. അതിനൊപ്പം മരണപ്പെട്ട സംവിധായിക നയന സൂര്യന്‍ ഇനിയൊരു തിരിച്ച് വരവ് സാധ്യമല്ലാത്ത നിര്‍ഭാഗ്യ ജന്മമായെന്നും വിധു കുറിക്കുന്നു. നയനയുടെ മരണത്തില്‍ ശരിക്കും സംശയിക്കപ്പെടേണ്ടവരിലേക്ക് ഇതുവരെ അന്വേഷണം എത്തിയിട്ടില്ലെന്നും വിധു ചൂണ്ടിക്കാട്ടുന്നു.

വിധു വിന്‍സെന്റിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു;

‘തന്നെ നിശബ്ദയാക്കാനും തോല്പിക്കാനും ശ്രമിച്ചവരില്‍ നിന്ന് കുതറിമാറി തോല്ക്കാന്‍ മനസ്സില്ല എന്ന് പറഞ്ഞു കൊണ്ടാണ് അതിജീവിത തിരിച്ചു വരുന്നത്. ആരൊക്കെയാണോ അവളെ കീഴടക്കാനും ഒറ്റപ്പെടുത്താനും ശ്രമിച്ചത് അവരുടെ നെഞ്ചിലേക്ക് തീ കോരിയിട്ടു കൊണ്ടാണ് ഈ മടങ്ങിവരവ്. നിശ്ശബ്ദയാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേയുള്ള ജീവിക്കുന്ന സാക്ഷ്യം പറച്ചിലായി അവള്‍ ഇവിടെത്തന്നെയുണ്ടാവും.

അതിജീവിതയുടെ മടങ്ങിവരവിനായി ആഗ്രഹിച്ച മനുഷ്യര്‍ക്ക്, ആയിരകണക്കിന് സ്ത്രീകള്‍ക്ക് ആശ്വാസമായി അവള്‍ ഇനിയും വെള്ളിത്തിരയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കും. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്കുള്ള ഈ മടങ്ങിവരവിന് ഒരായിരം അഭിവാദ്യങ്ങള്‍.

അതേ സമയം ഇനിയൊരു മടങ്ങിവരവ് സാധ്യമല്ലാതെ പോയ നിര്‍ഭാഗ്യ ജന്മമായി നയന സൂര്യന്റേത്. നയനയുടെ 32ാം ജന്മദിനമായിരുന്നു ഇന്നലെ , മരണ ദിനവും. നയനയെ നിശ്ശബ്ദയാക്കാന്‍ ശ്രമിച്ചവര്‍ക്ക് അവരുടെ കണക്ക് കൂട്ടലുകള്‍ പിഴച്ചില്ല. ആ മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനും അപൂര്‍വ രോഗത്തിനടിമയായിരുന്നു എന്ന് നിയമ സംവിധാനങ്ങളെക്കൊണ്ട് പറയിപ്പിക്കാനും അവളെ നിശബ്ദരാക്കിയവര്‍ക്ക് കഴിഞ്ഞു.

അത്രമേല്‍ അധികാര വൃന്ദങളിന്മേല്‍ സ്വാധീനമുള്ളവരായിരുന്നിരിക്കും അവളുടെ കൊലയാളികള്‍ . അതിനാല്‍ തന്നെ ‘അജ്ഞാത’മായ കാരണങളാല്‍ കൊല ചെയ്യപ്പെട്ട നയനയുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഉറക്കെ പറയാനുള്ള ആര്‍ജവം രാഷ്ട്രീയ കേരളത്തിനും ഇല്ലാതെ പോയി.

ആടിനെ പട്ടിയാക്കിയ അതേ പോലീസ് സംവിധാനത്തെ ഉപയോഗിച്ചു കൊണ്ട് അന്വേഷണം നടക്കുന്നുണ്ട് എന്ന് പറയാമെങ്കിലും ശരിക്കും സംശയിക്കപ്പെടേണ്ടവരിലേക്ക് ഇതുവരെയും അന്വേഷണം എത്തിയിട്ടില്ലാ എന്നതാണ് യാഥാര്‍ത്ഥ്യം. അധികാരത്തിന്റെ തണല്‍ മരങ്ങള്‍ക്ക് കീഴെ വിഹരിക്കുന്ന ഇവരുടെ നേര്‍ക്ക് സംശയത്തിന്റെ സൂചി മുന എത്തുമോ എന്നു പോലും നിശ്ചയമില്ല.

അതിജീവിച്ചവളെയും കൊലചെയ്യപ്പെട്ട നയനയെയും ഒന്നിപ്പിക്കുന്നത് സിനിമയാണ്. രണ്ടു പേരും സിനിമ മാത്രം സ്വപ്നം കണ്ടവരാണ് ബാക്കിയാക്കി വച്ച സ്വപ്നങള്‍ പൂര്‍ത്തീകരിക്കാന്‍ ഭാവന തിരിച്ച് വരുമ്പോള്‍ അതിശയകരമായ സ്വപ്നങ്ങള്‍ ബാക്കിയാക്കി നയന ഇനി മടക്കമില്ലാത്ത വിധം തിരിച്ചു പോയിരിക്കുന്നു. ഒരു കുറ്റവാളിക്കും മാപ്പില്ല അത് അതിജീവിതയുടെ കാര്യത്തിലാണെങ്കിലും നയനയുടെ കാര്യത്തിലാണെങ്കിലും. കാരണം ഇതുരണ്ടും ഒരു കാരണവശാലും ഇവിടെ ആവര്‍ത്തിച്ചു കൂടാ’ എന്നും വിധു വിന്‍സെന്റ് പറയുന്നു.

അതേസമയം, അതീജിവിതയുടെ തിരിച്ചു വരവില്‍ നിരവധി പേരാണ് ആശംസകളുമായി എത്തിയിരുന്നത്. ഇത്രയധികം ശ്രദ്ധേയായ ഒരു നടിക്ക് അവരുടെ ഫീല്‍ഡില്‍ നിന്നും മാറിനില്‍ക്കേണ്ട സാഹചര്യമൊക്കെ അവര്‍ക്കുണ്ടായ കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിന് ശേഷം അവള്‍ വീണ്ടും തന്റെ ജോലിയിലേക്ക് സജീവമായി തിരിച്ച് വരുന്നു എന്ന് പറയുന്നത് ഒരു പ്രത്യേക അനുഭവമാണ്. അക്കാര്യത്തില്‍ പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത സന്തോഷമുണ്ടെന്നും കെ കെ രമ പറയുന്നു.

വെറും ഒരു സിനിമ റിലീസ് എന്ന തരത്തില്‍ ഇതിനെ കാണാന്‍ എനിക്ക് താല്‍പര്യം ഇല്ല. അതിന് അപ്പുറത്തേക്ക് എന്ത് പ്രതിസന്ധി ഉണ്ടായാലും അതിനെയൊക്കെ അതിജീവിക്കുന്ന ഒരു പെണ്ണിന്റെ, ഒരു മനുഷ്യന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ഒരു പ്രഖ്യാപനം കൂടിയായിട്ട് നമുക്ക് ഈ തിരിച്ച് വരവിനെ കാണാന്‍ സാധിക്കും. ആ തരത്തിലാണ് ഇതിനെ കാണുന്നത്.

എന്തായാലും ഈ ചിത്രം കാണും. എത്രയോ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അവരുടെ തിരിച്ച് വരവിനെ സംബന്ധിച്ചും അവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചും കൊണ്ടുള്ള ഒരു കുറിപ്പ് ഞാന്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. താരത്തിന്റെ തിരിച്ച് വരവിന് വഴിയൊരുക്കിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍, സംവിധായകന്‍, നിര്‍മ്മാതാവ്, മറ്റ് അഭിനേതാക്കള്‍ അങ്ങനെ എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു.

അക്രമം നടത്തിയയാള്‍ സമൂഹത്തിന് മുന്നില്‍ മാന്യനായി നടക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ലൈം ഗികാത്രിക്രമം നേരിട്ടവനല്ല അത് ചെയ്തവനാണ് കുറ്റക്കാരന്‍ എന്ന ബോധ്യത്തിലേക്ക് ഈ സമൂഹം എത്തണം. അവര്‍ക്കെതിരെയായിരിക്കും സമൂഹത്തിന്റെ കണ്ണ്. അതിനെല്ലാം മാതൃകയും ഉദാഹരണവുമാണ് അതിജീവിതയുടെ ഈ തിരിച്ച് വരിവ്. താരത്തിന് പൊതുസമൂഹവും റിപ്പോര്‍ട്ടര്‍ ടിവിയും കൊടുത്ത വലിയ പിന്തുണയും അവര്‍ക്ക് നല്‍കിയ ധൈര്യം ചെറുതല്ല എന്നും കെകെ രമ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top