Connect with us

നടൻ കെ ബി ഗണേഷ് കുമാർ എംഎൽഎയ്ക്ക് യുഎഇ ഗോൾഡൻ വിസ

News

നടൻ കെ ബി ഗണേഷ് കുമാർ എംഎൽഎയ്ക്ക് യുഎഇ ഗോൾഡൻ വിസ

നടൻ കെ ബി ഗണേഷ് കുമാർ എംഎൽഎയ്ക്ക് യുഎഇ ഗോൾഡൻ വിസ

മലയാളികൾക്ക് ഏറെ സുപരിചിതനായ എംഎൽഎയും നടനുമായ കെ ബി ഗണേഷ് കുമാറിന് യുഎഇ ഗോൾഡൻ വിസ. തന്റെ ഗോൾഡൻ വിസ മറുനാടൻ മലയാളികൾക്ക് സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. കലാകാരനെന്ന നിലയിലും പൊതുപ്രവർത്തകനെന്ന നിലയിലും യുഎഇ സർക്കാർ തനിക്ക് സ്നേഹത്തോടെ നൽകിയ അംഗീകാരമായി ഞാനിതിനെ കാണുന്നു. പ്രവാസി മലയാളികൾ എല്ലാവരും ഇതിലൂടെ അംഗീകരിക്കപ്പെട്ടതായി കരുതുന്നു എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

നേരത്തെ യുഎഇ റസിഡന്റ് വിസ ഉള്ള എനിക്ക് 10 വർഷത്തെ വീസ തന്നതിൽ ഇവിടുത്തെ ഭരണാധികാരികളോട് നന്ദി പറയുന്നു. ബിസിനസുകാർക്കും വിവിധ മേഖലകളിൽ പ്രതിഭ പ്രകടിപ്പിക്കുന്ന കലാകാരന്മാർക്കുമെല്ലാം ഗോൾഡൻ വിസ നൽകുന്നത് ഇവിടുത്തെ സർക്കാരിന്റെ ബുദ്ധിയായിട്ടാണ് കാണുന്നത്. കൂടുതൽ ബിസിനസുകാരെ രാജ്യത്തേയ്ക്ക് ആകർഷിച്ച് നിക്ഷേപം നടത്തിക്കാനും അതുവഴി രാജ്യത്തിന് കൂടുതൽ വളർച്ച കൈവരിക്കാനുമുള്ള വളരെ പ്രായോഗികവും ആധുനികവുമായ നീക്കമാണിത്. നേരത്തെ മലയാളത്തിലെ ഉൾപ്പെടെ ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർ ഗോൾഡൻ വീസയുടെ കടലാസുപണികൾ നടത്തിയ ഇസിഎച് ഡിജിറ്റൽ മുഖേനയായിരുന്നു ഗണേഷ് കുമാറിന് വിസ ലഭിച്ചത്.

ഇസിഎച് ഡിജിറ്റലിന്റെ ഓഫീസിൽ നടന്ന ചടങ്ങിൽ ഭാര്യ ബിന്ദുവിനോടൊപ്പം എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് വീസ പതിച്ച എമിറേറ്റ്സ് ഐഡി അദ്ദേഹം ഏറ്റുവാങ്ങി.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ പിന്നീട് ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top