Actress
25 ദിവസം ഐസിയുവിൽ ആയിരുന്നു, കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്യാൻ തീരുമാനിച്ചു. സുരേഷ് ഗോപി അടക്കം എല്ലാവരും സഹായിച്ചു. പക്ഷേ സുബിയ്ക്ക് യോഗമില്ലാതെ പോയി; അമ്മ അംബിക
25 ദിവസം ഐസിയുവിൽ ആയിരുന്നു, കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്യാൻ തീരുമാനിച്ചു. സുരേഷ് ഗോപി അടക്കം എല്ലാവരും സഹായിച്ചു. പക്ഷേ സുബിയ്ക്ക് യോഗമില്ലാതെ പോയി; അമ്മ അംബിക
മലയാളികളെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു സുബി സുരേഷിന്റേത്. മിമിക്രി വേദികളിലൂടെ സിനിമയിലും ടെവിഷനിലുമെല്ലാമെത്തിയ താരമായിരുന്നു സുബി സുരേഷ്. കരൾ രോഗത്തെ തുടർന്നായിരുന്നു സുബിയുടെ മരണം. മിമിക്രി ലോകത്ത് നിന്നും സുബിയെ അവസാനമായി കാണാൻ ഒരുപാട് പേരായിരുന്നു എത്തിയത്. എല്ലാവരേയും ഒരുപോലെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത മരണമായിരുന്നു സുബിയുടേത്.
കരൾ രോഗത്തെത്തുടർന്ന് ആശുപത്രിയിലായിരിക്കെയാണ് സുബിയുടെ അപ്രതീക്ഷിത വിയോഗം. രോഗം വൃക്കകളെ ബാധിച്ചിരുന്നു. കരൾ മാറ്റിവയ്ക്കാൻ ആശുപത്രി ഇൻസ്റ്റിറ്റിയൂഷനൽ ബോർഡ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. അതിനിടയിലായിരുന്നു മരണം സംഭവിച്ചത്.
ഇപ്പോഴിതാ രമേശ് പിഷാരടി അവതാരകനായി എത്തുന്ന പരിപാടിയിൽ സുബിയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടിയുടെ അമ്മ അംബിക. കാനഡയിൽ വച്ചാണ് ഈ രാഹുൽ എന്നെ കല്യാണം കഴിക്കാൻ പോവുകയാണെന്ന് സുബി പറഞ്ഞത്. അതിനെന്താ ആയിക്കോട്ടെ ഒരു കുഴപ്പമില്ലെന്ന് ഞാനും പറഞ്ഞു. അതിന് പിന്നാലെയാണ് ജാർഖണ്ഡിൽ ഒരു പരിപാടിയ്ക്ക് പോകുന്നത്.
അന്ന് മഞ്ഞപ്പിത്തം ചെറിയ രീതിയിൽ ഉണ്ട്. പോകേണ്ടെന്ന് പറഞ്ഞെങ്കിലും ഡോക്ടറാണ് സുബി എനർജറ്റിക്കല്ലേ പൊയ്‌ക്കോളാൻ പറഞ്ഞത്. പക്ഷേ അവിടെ എത്തിയതിനു ശേഷം സുബിയ്ക്ക് ഭയങ്കരമായ ക്ഷീണം ആയെന്ന് രാഹുൽ വിളിച്ചു പറയുന്നുണ്ടായിരുന്നു. തിരിച്ചു വന്നതോടെ നേരെ ആശുപത്രിയിലേയ്ക്ക് ആണ് പോകുന്നത്. വീൽചെയർ വേണമോന്ന് ചോദിച്ചപ്പോൾ വേണ്ട നടന്നു പൊയ്‌ക്കോളാം എന്ന് പറഞ്ഞു.
പക്ഷേ റൂമിൽ കയറിയതോടെ ശ്വാസംമുട്ട് വന്നു. കോവിഡ് വന്നത് മുതൽ സുബിയ്ക്ക് ശ്വാസകോശത്തിന് ചെറിയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. വീട്ടിൽ ആണെങ്കിൽ നമ്മൾ സ്‌പ്രേ ഒക്കെ അടിക്കുമ്പോൾ അത് മാറും. ആശുപത്രിയിൽ ആയതുകൊണ്ട് ഡോക്ടർമാരും നേഴ്‌സുമാരും ഒക്കെ ഓടിവന്ന് നേരെ ഐസിയുവിലേക്ക് കയറ്റി. 25 ദിവസം ഐസിയുവിൽ ആയിരുന്നു.
ഇതിനിടയിലാണ് ശ്രീകണ്ഠൻ നായർ സാർ വിളിക്കുന്നത്. സുബിയെ വെച്ച് അടുത്തയാഴ്ച മുതൽ പുതിയ പ്രോഗ്രാം തുടങ്ങണം. ഇക്കാര്യം അവർ സുബിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ ആണെന്നും ഉടനെ പരിപാടി നടക്കില്ലെന്ന് ഞങ്ങൾ പറഞ്ഞു. അത് സാരമില്ല സുബി വന്നതിനുശേഷം മതി, സുബി അല്ലാതെ വേറെ ആർക്കും അത് ചെയ്യാൻ സാധിക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച് 15 ദിവസം കഴിഞ്ഞപ്പോഴേയ്ക്കും മഞ്ഞപ്പിത്തം കൂടുതലായി കിഡ്‌നിയെ ബാധിച്ചു. ഡയാലിസിസ് ചെയ്തു. ഒടുവിൽ ട്രാൻസ്പ്ലാന്റ് ചെയ്യാനും തീരുമാനിച്ചു. സുരേഷ് ഗോപി അടക്കം എല്ലാവരും സഹായിച്ചു. പക്ഷേ സുബിയ്ക്ക് യോഗമില്ലാതെ പോയിന്നും അമ്മ പറഞ്ഞു.
