ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്ററില്‍ ഇന്ത്യന്‍ താരത്തിന് സ്വര്‍ണം, മലയാളി താരത്തിന് വെള്ളി….. മെഡല്‍ നേട്ടം പ്രളയബാധിതര്‍ക്ക് സമര്‍പ്പിച്ച് ജിണ്സണ് ജോണ്സണ്
ജക്കാര്‍ത്തയില്‍ നടക്കുന്ന 18ാമത് ഏഷ്യന്‍ ഗെയിംസിന്റെ 10ാം ദിനത്തില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണ നേട്ടം കൂടി. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ഒമ്പതായി.
പുരുഷന്മാരുടെ 800 മീറ്ററില്‍ മന്‍ജിത്ത് സിങാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്. തുടര്‍ച്ചയായ മൂന്നു ഫൈനലുകളിലെ വെള്ളി നേട്ടത്തിനു പിന്നാലെയാണ് മന്‍ജിത്ത് സ്വര്‍ണം നേടിയത്. 1:46:15 മിനിറ്റിലാണ് മന്‍ജിത്ത് ഫിനിഷ് ചെയ്തത്.
ഇതേയിനത്തില്‍ മലയാളിയായ ജിന്സണ് ജോണ്സണ് വെള്ളി നേടി. 1:46:35 മിനിറ്റിലാണ് ജിന്സണ് ഫിനിഷ് ചെയ്തത്. ഖത്തറിന്റെ അബൂബക്കര്‍ അബ്ദുള്ളയാണ് വെങ്കലം നേടിയത്.
തന്റെ മെഡല്‍ നേട്ടം കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ജിണ്സണ് അറിയിച്ചു. മെഡല്‍ നേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്നും രണ്ട് മെഡല്‍ ഇന്ത്യയ്ക്ക് ഈ ഇനത്തില്‍ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും മെഡല്‍നേട്ടം വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന എല്ലാവര്ക്കും സഹായിച്ചവര്‍ക്കും സമര്‍പ്പിക്കുന്നു എന്നുമാണ് ജിണ്സണ് പറഞ്ഞത്.
ഒമ്പത് സ്വര്‍ണവും 19 വെള്ളിയും 22 വെങ്കലവും ഉള്‍പ്പെടെ 50 മെഡലുകളുമായി ഏഷ്യന്‍ ഗെയിംസില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ.
ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനിയാണു വധു. ഭാര്യയോടൊപ്പമുള്ള ചിത്രം സർഫറാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘‘വിവാഹം...
എഡ്യൂടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയെ നിയമിച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി...
ബുധനാഴ്ച്ച കാര്യവട്ടത്ത് നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ. നീലക്കുപ്പായക്കാർ തകർത്ത ദിനം. ആരാധകരും ആർപ്പുവിളികളും…. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20...