Connect with us

സ്വപ്‌നയുടെ വേദനിപ്പിക്കുന്ന ആ വാക്കുകള്‍ ലോകം കേട്ടു…. 12 വിരളുകാരിക്ക് അണിയാന്‍ നൈക്കിന്റെ പ്രത്യേക ഷൂ….

Malayalam Breaking News

സ്വപ്‌നയുടെ വേദനിപ്പിക്കുന്ന ആ വാക്കുകള്‍ ലോകം കേട്ടു…. 12 വിരളുകാരിക്ക് അണിയാന്‍ നൈക്കിന്റെ പ്രത്യേക ഷൂ….

സ്വപ്‌നയുടെ വേദനിപ്പിക്കുന്ന ആ വാക്കുകള്‍ ലോകം കേട്ടു…. 12 വിരളുകാരിക്ക് അണിയാന്‍ നൈക്കിന്റെ പ്രത്യേക ഷൂ….

സ്വപ്‌നയുടെ വേദനിപ്പിക്കുന്ന ആ വാക്കുകള്‍ ലോകം കേട്ടു…. 12 വിരളുകാരിക്ക് അണിയാന്‍ നൈക്കിന്റെ പ്രത്യേക ഷൂ….

സ്വപ്‌നാ ബര്‍മ്മന്‍.. ബംഗാളാണ് സ്വദേശം… ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ചരിത്രനേട്ടം സമ്മാനിച്ച കൊച്ചു മിടുക്കിയാണ് സ്വപ്‌നാ ബര്‍മ്മ. ഇതുവരെ മെഡല്‍ പട്ടികയില്‍ എത്തിയിട്ടില്ലാത്ത പല ഇനങ്ങളിലും ഇന്ത്യയ്ക്ക് മുന്നില്‍ ചരിത്രം വഴി മാറി. ഹെപ്റ്റാത്തലോണിലും ഇക്കുറി ഇന്ത്യ ചരിത്രം കുറിച്ചു.

സ്വപ്‌നാ ബര്‍മ്മനിലൂടെയാണ് ഹെപ്റ്റാത്തലോണില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം ലഭിച്ചത്. ഏഴ് ഇനങ്ങള്‍ ചേര്‍ന്നതാണ് ഹെപ്റ്റാത്തലോണ്‍. അതുകൊണ്ട് തന്നെ ഏഴ് തരത്തിലുള്ള ഷൂസുകള്‍ ആവശ്യമായിവരും. എന്നാല്‍ സ്വപ്‌ന നാളിതുവരെയും വേദനകള്‍ കടിച്ചമര്‍ത്തിയാണ് ട്രാക്കിലിറങ്ങിയത്. ചരിത്ര നേട്ടത്തിന് ശേഷമാണ് സ്വപ്‌ന തന്റെ വേദനകളും ഈ ലോകത്തോടു പറയുന്നത്. എന്റെ 12 വിരളുകള്‍ക്ക് പറ്റിയ ഷൂ വേണം. ദയവായി സഹായിക്കണമെന്നാണ് സ്വപ്‌ന അഭ്യര്‍ത്ഥിച്ചത്.

കാലില്‍ ആറു വിരളുകള്‍ വീതമുള്ളതിനാല്‍ സാധാരണ താരങ്ങള്‍ ഉപയോഗിക്കുന്ന ഷൂ സ്വപ്‌നയ്ക്ക് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ വേദനിക്കുന്ന കാലുമായാണ് സ്വപ്‌ന ഈ രാജ്യത്തിനായി ട്രാക്കിലിറങ്ങിയത്. സ്വപ്‌നയുടെ ഈ ചരിത്രനേട്ടത്തോടെയാണ് സ്വപ്‌നയുടെ വേദനയും കായിക ലോകത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്.

രാജ്യത്തിന് ചരിത്ര നേട്ടം സമ്മാനിച്ച സ്വപ്‌നയുടെ വേദന ഇല്ലാതാക്കാന്‍ പ്രത്യേകം ഷൂ തയ്യാറാക്കി നല്‍കാമെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റഗ്രല്‍ കോച്ച് ഫാക്ടറി. ഇതിനായി ഫുട്‌വെയര്‍ രംഗത്തെ ഭീമന്മാരായ നൈക്കുമായി ഇക്കാര്യം ചര്‍ച്ചചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഐസിഎഫിന്റെ ജനറല്‍ മാനേജര്‍ എസ്.മണി നൈക്കുമായി ബന്ധപ്പെടുകയും എത്രയും പെട്ടെന്ന് സ്വപ്‌നയ്ക്ക് അനുയോജ്യമായ ഷൂ എത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയുമായിരുന്നു.

ഇതിന് പിന്നാലെ നൈക്ക് സ്വപ്‌നയുടെ കാലിന്റെ അളവ് അറിയാനായി എഎഫ്‌ഐയുമായും ജക്കാര്‍ത്തയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. സ്വപ്‌നയ്ക്ക് വേണ്ട തരത്തിലുളള ഷൂസുകള്‍ ഉടന്‍ തന്നെ എത്തിക്കുമെന്ന് ഐസിഎഫ് ഉറപ്പ് നല്‍കുന്നുണ്ട്.


ബംഗാള്‍ സ്വദേശിയായ സ്വപ്‌ന റെയില്‍വേസിന്റെ ഭാഗമല്ലെങ്കിലും രാജ്യത്തിന്റെ അഭിമാനമായ താരത്തിന് വേണ്ടി തങ്ങളാല്‍ കഴിയുന്ന സേവനമെന്ന നിലയിലാണ് ഐസിഎഫ് ഇങ്ങനൊരു നീക്കത്തിന് തയ്യാറായത്. ഇന്ത്യ റെയില്‍വേസിന്റെ കീഴിലുള്ള സ്ഥാപനമാണ് ഐസിഎഫ്.

Swapna Barma 12 toed girl gets sponsored and customised shoes

More in Malayalam Breaking News

Trending

Recent

To Top