Connect with us

20 വര്‍ഷങ്ങള്‍ക്ക് ശേഷം ഹോക്കിയില്‍ ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യന്‍ പെണ്‍കൊടികള്‍

Malayalam Breaking News

ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യന്‍ ഹോക്കി വനിത ടീം. ജക്കാര്‍ത്തയില്‍ വെച്ച് നടക്കുന്ന ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനലില്‍ ജപ്പാനോട് തോറ്റെങ്കിലും ഇന്ത്യന്‍ വനിതകള്‍ ചരിത്രം കുറിച്ചു. 20 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യന്‍ വനിത ടീം വെള്ളി മെഡല്‍ നേടുന്നത്.

മൂന്നാം തവണയാണ് ഇന്ത്യന്‍ വനിതാ ടീം ഫൈനല്‍ കളിക്കുന്നതും. എന്നാല്‍ 2002ലും 2010ലും മെഡലൊന്നും നേടാതെ ഇന്ത്യയ്ക്ക് മടങ്ങേണ്ടി വന്നു. എന്നാല്‍ 2006ല്‍ വെങ്കലം നേടി. 2014ലും വെങ്കലം നേടി. ഇപ്പോഴിതാ എല്ലാ വര്‍ഷത്തെക്കാളേറെയും ഇത്തവണ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യന്‍ പെണ്‍കൊടികള്‍ തിരിച്ചുവന്നിരിക്കുകയാണ്. ഫൈനലില്‍ ഇന്ത്യയെ ജപ്പാന്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് തോല്‍പ്പിച്ചത്. കളി തുടങ്ങി 11ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ മിനാമി ഷിമിസു ജപ്പാനെ മുന്നിലെത്തിച്ചെങ്കിലും 24ാം മിനിറ്റില്‍ ഇന്ത്യ തിരിച്ചടിച്ചു. നവനീതിന്റെ പാസ്സില്‍ നേഹ ഗോയല്‍ ലക്ഷ്യം കാണുകയായിരുന്നു.

എന്നാല്‍ രണ്ടാം പകുതിയില്‍ ജപ്പാന്‍ വീണ്ടും മുന്നിലെത്തി. 44ാം മിനിറ്റില്‍ മൊറ്റോമി കവാമുറ പെനാല്‍റ്റി കോര്‍ണറിലൂടെ ജപ്പാന്‍ വിജയം കാണുകയായിരുന്നു. ഒരു ഗോള്‍ തിരിച്ചടിക്കാന്‍ ഇന്ത്യ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

Indian hockey women team wins silver

More in Malayalam Breaking News

Trending