മകളുടെ പിറന്നാളിന് 1000 വൃക്ഷ തൈ നട്ട് നടി ജൂഹി ചൗള; അറിയിച്ചത് ഇൻസ്റ്റഗ്രാമിലൂടെ

മകൾ ജാൻവി മേഹ്തയുടെ ഇരുപത്തിരണ്ടാം പിറന്നാൾ വ്യത്യസ്തമായി ആഘോഷിച്ചിരിക്കുകയാണ് ബോളിവുഡ് നടി ജൂഹി ചൗള. മകളുടെ പിറന്നാളിന് ആയിരം വൃക്ഷതൈകൾ നട്ടാണ് ജൂഹി ചൗള ആഘോഷിച്ചത്. ഇൻസ്റ്റഗ്രാമിൽ മകൾക്കൊപ്പമുള്ള ചിത്രങ്ങൾ ചേർത്ത് പങ്കുവെച്ച വീഡിയോയ്ക്കൊപ്പമാണ് ജൂഹി ചൗള ഇക്കാര്യം ആരാധകരെ അറിയിച്ചത്. വീഡിയോയിൽ , ജാഹ്നവിയുടെ എണ്ണമറ്റ ബാല്യകാല ചിത്രങ്ങളും . ജൂഹിയുടെ ഇളയ മകൻ അർജുൻ മേത്തയുടെയും ഭർത്താവ് ജയ് മേത്തയുടെയും ദൃശ്യങ്ങളും ഉണ്ടായിരുന്നു. വീഡിയോയിൽ കൂടുതലും അവരുടെ കുടുംബ അവധിക്കാല ചിത്രങ്ങളായിരുന്നു.
ഹൃദയസ്പർശിയായ വീഡിയോയ്ക്കൊപ്പം ജൂഹി കുറിച്ചതിങ്ങനെ, “എന്റെ ലിറ്റൽ ടോൾ ജാഹ്നവിക്ക്, അവളുടെ ജന്മദിനത്തിൽ 1000 മരങ്ങൾ, അവളും അവളുടെ തലമുറയും ശുദ്ധവായു ശ്വസിക്കട്ടെ, പക്ഷികളും ചിത്രശലഭങ്ങളും അണ്ണാനും ഉണ്ടാകട്ടെ എന്ന പ്രതീക്ഷയിലും ആഗ്രഹത്തിലും. ചിരിച്ചു കളിക്കുക. ജന്മദിനാശംസകൾ.” ഒരുപിടി നക്ഷത്ര ഇമോജികൾ നൽകിയാണ് അവർ പോസ്റ്റ് അവസാനിപ്പിച്ചത്.
ഇതാദ്യമായല്ല ജാൻവിയുടെ പിറന്നാളിന് ജൂഹി ചൗള വൃക്ഷതൈകൾ നടന്നുത്. കഴിഞ്ഞ വർഷം 500 തൈകളാണ് നടി നട്ടത്. പ്രിയപ്പെട്ടവരുടേയും സുഹൃത്തുക്കളുടേയുമെല്ലാം പിറന്നാളിന് ജൂഹി ചൗള വൃക്ഷതൈകൾ നടാറുണ്ട്. ബോളിവുഡിലെ ജൂഹി ചൗളയുടെ സഹതാരവും അടുത്ത സുഹൃത്തുമായ ഷാരൂഖ് ഖാന്റെ കഴിഞ്ഞ പിറന്നാളിന് നൂറ് വൃക്ഷതൈകൾ താരം നട്ടിരുന്നു.
മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം...
മാസങ്ങൾ നീണ്ട ആ വിവാഹ ആഘോഷങ്ങളുടെ ഏറ്റവും സുപ്രധാനമായ ദിനം ഇന്നാണ്. എവിടെ നോക്കിയാലും അംബാനികുടുംബത്തിന്റെ പേര് മാത്രം. റിലയൻസ് ഇൻഡസ്ട്രീസ്...
സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കുടുംബ വിശേഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും...
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...