Connect with us

‘നീ ഞങ്ങളെ വിട്ടുപോയിട്ട് അഞ്ച് വര്‍ഷം പിന്നിടുന്നു’; ചിത്രവുമായി ബോണി കപൂര്‍

Bollywood

‘നീ ഞങ്ങളെ വിട്ടുപോയിട്ട് അഞ്ച് വര്‍ഷം പിന്നിടുന്നു’; ചിത്രവുമായി ബോണി കപൂര്‍

‘നീ ഞങ്ങളെ വിട്ടുപോയിട്ട് അഞ്ച് വര്‍ഷം പിന്നിടുന്നു’; ചിത്രവുമായി ബോണി കപൂര്‍

ഒരു കാലത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരറാണിയായിരുന്നു ശ്രീദേവി. സിനിമമാ പ്രേമികള്‍ ഒരിക്കലും മറക്കാത്ത മുഖം. നടിയുടെ മരണം ഇന്നും ഒരു തീരാ ദുഃഖമാണ്. ദുബായില്‍ ഒരു കുടുംബച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ഹോട്ടലിലെ ബാത്ത്‌റൂമില്‍ കുഴഞ്ഞുവീണ് മരിച്ച നിലിയിലായിരുന്നു ശ്രീദേവി.

അപ്രതീക്ഷിതമായി സംഭവിച്ച മരണം ആരാധകരെ മാത്രമല്ല, സിനിമാ ഇന്‍ഡസ്ട്രിയെ തന്നെ ഞെട്ടിച്ചു. ഫെബ്രുവരി 24ന് ശ്രീദേവി വിട പറഞ്ഞിട്ട് അഞ്ച് വര്‍ഷം തികയുകയാണ്. ഈ വേളയില്‍, ശ്രീദേവിയുടെ ചരമവാര്‍ഷികത്തിന് മുന്നോടിയായി ഭര്‍ത്താവ് ബോണി കപൂര്‍ പങ്കുവെച്ച ചിത്രവും കുറിപ്പും ശ്രദ്ധേയമാവുകയാണ്.

ശ്രീദേവിയുടെ ഒരു പേയ്ന്റിങ്ങാണ് ബോണി കപൂര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ‘നീ ഞങ്ങളെ വിട്ടുപോയിട്ട് അഞ്ച് വര്‍ഷം പിന്നിടുന്നു. നിന്റെ സ്‌നേഹവും ഓര്‍മകളുമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. അത് എന്നും അങ്ങനെ തന്നെ നിലനില്‍ക്കും’. ഇതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

ശ്രീദേവിയുടെ ഓര്‍മ്മ പങ്കുവെച്ച് മക്കളായ ജാന്‍വിയും ഖുശിയും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. ‘ഇന്നും ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി എല്ലായിടത്തും തിരയും. അമ്മ അഭിമാനിക്കാവുന്ന തരത്തിലേക്ക് ഞാന്‍ എത്തിയെന്നാണ് കരുതുന്നത്. ഞാന്‍ എവിടെ പോയാലും എന്ത് ചെയ്താലും അത് അവസാനം ചെന്നെത്തുക നിങ്ങളിലായിക്കും’ എന്ന് അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജാന്‍വി കുറിച്ചു.

ബോളിവുഡില്‍ സൗന്ദര്യത്തിന്റെ മറ്റൊരു പേരായിരുന്നു ശ്രീദേവിയുടേത്. അഭിമുഖങ്ങളിലും മറ്റും എങ്ങനെയാണ് ഈ സൗന്ദര്യം ഇങ്ങനെ നിലനിര്‍ത്തുന്നത് എന്നുള്ള ചോദ്യമാണ് ശ്രീദേവിയ്ക്ക് ഏറ്റവും കൂടുതല്‍ കേള്‍ക്കേണ്ടി വന്നിട്ടുള്ളതും. പ്രായം 50 ആയിരുന്നുവെങ്കിലും അതിന്റേതായ ഒരു മാറ്റങ്ങളും ശ്രീദേവിയില്‍ കാണാനില്ലായിരുന്നു.

ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഘട്ടത്തിലാണ്. ഞാന്‍ ചിട്ടയായ ജീവിതം പാലിക്കുന്നു. ജങ്ക് ഫുഡ്, വറുത്ത സാധനങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവ കഴിക്കാറില്ല. ഏറ്റവും പ്രധാനമായി ഞാന്‍ ചെറിയ കാര്യങ്ങളില്‍ ആകുലപ്പെടുന്നില്ല. അതെല്ലാം കൊണ്ടാകാം എന്നില്‍ മാറ്റങ്ങള്‍ വരാത്തത്’ എന്നാണ് ഒരിക്കല്‍ ശ്രീദേവി തന്റെ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞത്.

അന്ന് ശ്രീദേവി സൗന്ദര്യത്തിന് വേണ്ടി പലതും പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി നടത്തി നടി അത് ശരിയാക്കിയെന്നാണ് റിപ്പോര്‍ട്ട് വന്നത്. പിന്നാലെ 29ഓളം പ്ലാസ്റ്റിക് സര്‍ജറികള്‍ ശ്രീദേവി നടത്തിയതായുമുള്ള വിവരങ്ങളും പുറത്തെത്തിയിരുന്നു. ഇതെല്ലാം സൗന്ദര്യം കൂട്ടുക എന്ന ലക്ഷ്യത്തോട് കൂടി നടി ചെയ്തതായിരുന്നുവെന്നാണ് അന്ന് പ്രചരിച്ചത്. മാത്രമല്ല പെട്ടെന്നുള്ള നടിയുടെ മരണത്തിന് കാരണം ഇത്തരം ചികിത്സാരീതികളാണെന്നും മുമ്പ് ആരോപണം ഉയര്‍ന്നിരുന്നു.

More in Bollywood

Trending

Recent

To Top