
News
താടിയെല്ലിനും മൂക്കിനും പരിക്ക്…, മേജര്‍ ശസ്ത്രക്രിയ കഴിഞ്ഞു; തന്റെ ആരോഗ്യ നിലയെ കുറിച്ച് വിജയ് ആന്റണി
താടിയെല്ലിനും മൂക്കിനും പരിക്ക്…, മേജര്‍ ശസ്ത്രക്രിയ കഴിഞ്ഞു; തന്റെ ആരോഗ്യ നിലയെ കുറിച്ച് വിജയ് ആന്റണി

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സിനിമാ ചിത്രീകരണത്തിനിടെയായിരുന്നു നടനും ഗായകനും സംഗീതസംവിധായകനും സംവിധായകനുമായ വിജയ് ആന്റണിയ്ക്ക് പരിക്കേറ്റത്. മലേഷ്യയിലെ ചികിത്സയ്ക്ക് ശേഷം താരം കഴിഞ്ഞദിവസം ചെന്നൈയില്‍ തിരിച്ചെത്തിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ തന്റെ ആരോഗ്യനിലയേക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. തന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നടന് അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘പ്രിയ സുഹൃത്തുക്കളെ, മലേഷ്യയില്‍ നടന്ന പിച്ചൈക്കാരന്‍ 2 ചിത്രീകരണത്തിനിടെ താടിയെല്ലിനും മൂക്കിനുമേറ്റ സാരമായ പരിക്കില്‍ നിന്ന് ഞാന്‍ സുഖം പ്രാപിച്ചു വരികയാണ്. ഒരു മേജര്‍ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. എത്രയും പെട്ടെന്നുതന്നെ നമുക്ക് വീണ്ടും കാണാം . നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
മലേഷ്യയിലെ ലങ്കാവി ദ്വീപില്‍ ബോട്ടില്‍ വെച്ചുള്ള സംഘട്ടനരംഗം ചിത്രീകരിക്കവേയാണ് അപകടമുണ്ടായത്. വിജയ് സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു ബോട്ട് നിയന്ത്രണംവിട്ട് ക്യാമറാസംഘമുണ്ടായിരുന്ന വലിയ ബോട്ടില്‍ ഇടിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കിയശേഷം അദ്ദേഹത്തെ ക്വലാലംപുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വിജയ് ആന്റണി നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം പിച്ചൈക്കാരന്റെ രണ്ടാം ഭാഗമാണിത്. ശശിയാണ് ആദ്യഭാഗം സംവിധാനം ചെയ്തത്. മരണക്കിടക്കയിലുള്ള അമ്മയുടെ ആഗ്രഹപ്രകാരം കോടീശ്വരനായ നായകന് 48 ദിവസം ഭിക്ഷക്കാരനായി ജീവിക്കുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. സംവിധാനത്തിനൊപ്പം വിജയ് തന്നെയാണ് പിച്ചൈക്കാരന്‍ 2 ന്റെ സംഗീതസംവിധാനവും നിര്‍മാണവും.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...