കല്യാണമൊക്കെ പിന്നെ; ആദ്യം രക്ഷാപ്രവർത്തനം നടക്കട്ടെ !! പ്രളയദുരിതത്തിൽ അകപ്പെട്ടവർക്ക് വേണ്ടി കല്യാണം മാറ്റിവെച്ച് നടൻ രാജീവ് പിള്ള…
പ്രളയ ദുരിതത്തിൽ അകപെട്ടവരെ സഹായിക്കാനായി കയ്യും മെയ്യും മറന്നു മലയാളികൾ എല്ലാം തന്നെ മുന്നിട്ടിറങ്ങിയിരുന്നു. ചില വിഷജന്തുക്കൾ മാത്രമാണ് ഇതിൽ നിന്ന് അകന്നു നിന്നത്. സിനിമക്കാരാണെന്നോ, പാവപെട്ടവനെന്നോ, പണക്കാരനെന്നോ ഇല്ലാതെ പലരും ഈ ഉദ്യമത്തിൽ പങ്കാളികളായി. എന്നാൽ പ്രളയദുരിതത്തിൽ അകപെട്ടവർക്ക് വേണ്ടി സ്വന്തം കല്യാണം തന്നെ മാറ്റിവെച്ചിരിക്കുകയാണ് നടൻ രാജീവ് പിള്ള.
തന്റെ ജന്മഗ്രാമമായ തിരുവല്ലക്കടുത്ത നന്നൂർ പ്രളയത്തിൽ അകപെട്ടപ്പോൾ തന്നെ കല്യാണം മാറ്റിവെക്കാൻ രാജീവ് തീരുമാനിച്ചു. മാത്രമല്ല, തന്റെ കൂട്ടുകാരെ കൂട്ടി രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയും ചെയ്തു. 48 മണിക്കൂറോളം ഉറക്കം വേ കളഞ്ഞു രക്ഷാപ്രവർത്തനം നടത്തിയ രാജീവനും സുഹൃത്തുക്കൾക്കും ഒരുപാട് ജീവനുകളെയാണ് രക്ഷിക്കാൻ കഴിഞ്ഞത്.
“എന്റെ വീട്ടിൽ നിന്നും വെറും 500 മീറ്റർ അകലെ വരെയുള്ളവർ വെള്ളത്തിൽ അകപ്പെട്ടു. ഞങ്ങളുടെ ഗ്രാമത്തിൽ ഞങ്ങൾ താമസിക്കുന്ന ചെറിയ ഭാഗം മാത്രമേ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെട്ടുള്ളൂ.. റെസ്ക്യൂ ബോട്ടിനോ, സൈന്യത്തിനോ വേണ്ടി കാത്തിരിക്കാൻ സമയമൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ കുറച്ചു ചെറുപ്പക്കാർ ഇറങ്ങിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.” – രാജീവ് പറയുന്നു.
ഒരുപാട് പേരെ സഹായിക്കാൻ സാധിച്ചെന്നും, ഒരുപാട് സന്തോഷം ഇക്കാര്യത്തിൽ ഉണ്ടെന്നും രാജീവ് പറയുന്നു.ഇങ്ങനെ മറ്റൊരാളെ സഹായിക്കുമ്പോൾ അന്ന് രാത്രി ഉറങ്ങുമ്പോൾ കിട്ടുന്ന സമാധാനവും സന്തോഷവും മറ്റൊരു കാര്യം ചെയ്താലും കിട്ടില്ലെന്നും രാജീവ് പറഞ്ഞു. കല്യാണം ഇനി വളരെ ചെറിയ ചടങ്ങായി മാത്രമേ നടത്താൻ ഉദ്ദേശമുള്ളൂ എന്നും രാജീവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...