ജന്മനാ തളർന്ന മെൽബിനെ ഒരു അനക്കം പോലും അറിയിക്കാതെ അവർ പുറത്തെത്തിച്ചു; പ്രളയക്കെടുതിയിലും മനം കവരുന്ന കാഴ്ച്ച
അതി തീവ്രമായ മഴക്കെടുതി മൂലം വാടക വീടിനു ചുറ്റും വെള്ളം ഇരച്ചു കയറിയപ്പോള്‍ പകച്ചുനില്‍ക്കാനേ ലാലിക്ക് കഴിഞ്ഞുള്ളൂ. ലാലിയുടെ വീട്ടിലേക്ക് വെള്ളം കയറിയില്ല. എന്നാല്‍ വീട്ടിലേക്കുള്ള വഴി വെള്ളത്തില്‍ മുങ്ങിയതോടെ പുറത്തിറങ്ങാന്‍ നിര്‍വാഹമില്ലാതെയായി. വീടിന് സമീപമെല്ലാം വെള്ളം കയറിയതിനാല്‍ അയല്‍വാസികളെല്ലാം ക്യാമ്പിലേക്ക് മാറുകയും ചെയ്തു. ജന്മനാ തളര്‍ന്നുകിടക്കുന്ന മകനെയുംകൊണ്ട് എങ്ങനെ വീടിനു പുറത്തുകടക്കും എന്നറിയാതെ വിഷമിച്ചു നില്‍ക്കുമ്പോഴാണ് രക്ഷകരായി സാമൂഹ്യ സേവകരായ യുവാക്കളെത്തിയത്. തളര്‍ന്നുകിടക്കുന്ന മെല്‍ബിനെയും അമ്മ ലാലിയെയും യുവാക്കള്‍ വീടിനു പിറകിലൂടെ ഒരുവിധം പുറത്തെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് ഇരുവരെയും ഓട്ടോറിക്ഷയില്‍ കയറ്റി ലാലിയുടെ സഹോദരന്‍ ബെന്നിയുടെ വീട്ടിലെത്തിച്ചു. മകനെയും കൊണ്ട് ദുരിതാശ്വാസ ക്യാമ്പില്‍ പോകാന്‍ കഴിയാത്തതിനാല്‍ ചമ്പന്നൂര്‍ പാറപ്പുറത്തുള്ള ബെന്നിയുടെ വീട്ടിലാണ് ഇപ്പോൾ ലാലിയും മെല്‍ബിനും താമസിക്കുന്നത്. ചമ്പന്നൂര്‍ നിവാസികളായ റിന്‍സ്, അനീഷ്, സിനോജ് എന്നിവര്‍ ചേര്‍ന്നാണ് ലാലിയെയും മെല്‍ബിനെയും വീട്ടില്‍ നിന്നു പുറത്തെത്തിച്ചത്. ഒന്നനങ്ങിയാല്‍ എല്ലുപൊട്ടുന്ന അവസ്ഥയാണ് മെല്‍ബിന്റേത്. അനക്കംപോലും അറിയിക്കാതെ അവര്‍ മെല്‍ബിനെ വീട്ടില്‍നിന്ന് സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയായിരുന്നു.അതിനാല്‍ കിടന്ന കിടപ്പാണ്. കിടപ്പിലായ മെല്‍ബിന് ട്യൂബിലൂടെയാണ്.
kerala flood-
